HOT NEWS MALAYALAM

0⃣1⃣ ശുഹൈബ് വധം: അപലപിക്കുന്നു, പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് കോടിയേരി
▶യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശുഹൈബ് വധത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വധത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.കസ്റ്റഡിയിലുള്ളത് പ്രതികളല്ല. ഇവര്‍ പൊലിസിന്റെ ശല്യം സഹിക്കാനാവാതെ കീഴടങ്ങിയതാണ്. യഥാര്‍ഥ പ്രതികളെ പൊലിസ് കണ്ടെത്തട്ടേയെന്നും കോടിയേരി പ്രതികരിച്ചു.

0⃣2⃣ ഇറാനില്‍ യാത്രാ വിമാനം തകര്‍ന്ന് 66 പേര്‍ മരിച്ചു
▶ഇറാനില്‍ യാത്രാ വിമാനം തകര്‍ന്ന് 66 പേര്‍ മരിച്ചു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും ഇസ്ഫഹാന്‍ പ്രവിശ്യയിലെ യസൂജിലേക്ക് യാത്ര തിരിച്ച വിമാനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‍ പെട്ടത്. അറുപത് യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ല., ഇറാന്‍ പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മെഹ്റാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 50 മിനിറ്റിനകം തന്നെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. മോശം കാലാവസ്ഥ കാരണം അടിയന്തര ലാന്‍ഡിംഗിനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്ന് വീണതെന്നാണ് ആസിമാന്‍ എയര്‍ലൈന്‍സിന്റെ വിശദീകരണം. എത്തിച്ചേരാന്‍ ഏറെ പ്രയാസമുള്ള മേഖലയാണ് അപകടമുണ്ടായ പര്‍വത നിരകള്‍. കനത്ത മൂടല്‍ മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.





കണ്ണൂര്‍ വിമാനത്താവളം: റഡാര്‍ പരിശോധനാ പറക്കല്‍ വിജയകരം
▶വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനിറേഞ്ച് (ഡി.വി.ഒ.ആര്‍) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെയുള്ള പ്രവര്‍ത്തനം പരീക്ഷിക്കുന്നതിനായി എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണ വിമാനം പറത്തിയത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് എയര്‍പോര്‍ട്ട് അതോറ്റിയുടെ വിമാനം കണ്ണൂരില്‍ എത്തിയത്. റണ്‍വേയില്‍ ഇറക്കാതെ ആകാശത്ത് വട്ടമിട്ട് പറന്നാണ് പരിശോധന. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരാണ് വിമാനം പറത്തിയത്.

0⃣4⃣ വീണ്ടും ഏഴുകോടിയുടെ ലഹരി മരുന്ന് വേട്ട; പത്തുപേര്‍ പിടിയില്‍
▶മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി 7 കോടി രൂപയുടെ മയക്കു മരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടിയുടെ ബ്രൗണ്‍ ഷുഗര്‍ മഞ്ചേരിയില്‍ നിന്നും, ആറ് കോടിയുടെ വെറ്റമിന്‍ അരീക്കോട് നിന്നുമാണ് പിടിച്ചെടുത്തത്.കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് സമീപം കാറില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

0⃣5⃣ ഇടതു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചു; മദ്യനയത്തിനെതിരെ കെസിബിസി ഇടയലേഖനം
▶ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. ഇതേ തുടര്‍ന്ന് ഇന്ന് സംസ്ഥാന വ്യാപകമായി മദ്യവിരുദ്ധ ഞായറായി ആചരിക്കുകയാണ്. പള്ളികളില്‍ സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ ഇന്ന് ഇടയലേഖനം വായിച്ചു. മദ്യത്തിന് എതിരായ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കാമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ സര്‍ക്കാര്‍ മദ്യലോബിക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചു വരുന്നത്, അതിനാല്‍ സര്‍ക്കാരിലെ പ്രതീക്ഷയ്്ക്കു മങ്ങലേറ്റുവെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.

0⃣6⃣ പിഎന്‍ബി മോഡല്‍ തട്ടിപ്പ് സിറ്റി യൂണിയന്‍ ബാങ്കിലും
▶പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറ്റി യൂണിയന്‍ ബാങ്കിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. സിഫ്റ്റ് പ്ലാറ്റ്ഫോം വഴി 12.8 കോടി രൂപയാണ് സിറ്റി യൂണിയന്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്തിരിക്കുന്നത്. പിഎന്‍ബിയില്‍ നടന്നത് പോലെ തന്നെ ബാങ്കില്‍ നിന്നും നേരിട്ടുള്ള പിന്‍വലിക്കലുകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടുമില്ല.ഫെബ്രുവരി ഏഴിന് മൂന്ന് വ്യാജ ഇടപാടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് പണം നല്‍കരുതെന്ന് ഇടപാടിലെ അനുബന്ധ ബാങ്കിനോട് ആവശ്യപ്പെട്ടതായും യൂണിയന്‍ ബാങ്ക് അറിയിച്ചു. ഈ മൂന്ന് ഇടപാടുകളില്‍ ന്യൂയോര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്കിലേക്ക് അയച്ച അഞ്ച് ലക്ഷം ഡോളറിന്റെ ഒരു ഇടപാട് റദ്ദാക്കിയതായി സിറ്റി യൂണിയന്‍ ബാങ്ക് അറിയിച്ചു.

0⃣7⃣ 20-20 ഇന്ത്യക്ക് ബാറ്റിംങ്
▶ദക്ഷിണാഫ്രിക്കക്കെതിരായ 20 ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. ഏകദിന പരമ്പര 5-1ന് തൂത്ത് വാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി ട്വന്റി പരമ്പരക്കിറങ്ങുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള സുരേഷ് റെയ്‌നയുടെ തിരിച്ചുവരവ് മത്സരം കൂടിയാണ് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്നത്. പരിക്കേറ്റ കുല്‍ദീപിന് പകരം ഉനഡ്കട്ട് ടീമിലെത്തിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ നിന്നും വ്യത്യസ്ഥമായ പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ടീമിനെയാണ് ദക്ഷിണാഫാഫ്രിക്ക അണിനിരത്തുന്നത്. ജെപി ഡുമിനി നയിക്കുന്ന ടീമില്‍ ക്ലാസെന്‍, ഡാല എന്നിവരാണ് പുതുമുഖങ്ങള്‍ ഡീവില്ലേഴ്‌സ് പരിക്കുമൂലം കളിക്കുന്നില്ല. മൂന്ന് മത്സരങ്ങളാണ് 20 ട്വന്റി  പരമ്പരയില്‍ ഉള്ളത്.

0⃣8⃣ 'പരീക്ഷയെപ്പറ്റി 2മണിക്കൂര്‍; 22,000കോടി തട്ടിപ്പിനെ കുറിച്ച് 2മിനിറ്റ് പോലുമില്ല' മോദിക്കെതിരെ രാഹുല്‍
▶പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റവാളികളെ പോലെ പെരുമാറരുതെന്നാണ് രാഹുലിന്‍റെ ട്വീറ്റ്.പരീക്ഷ എങ്ങനെ പാസാകുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി രണ്ട് മണിക്കൂര്‍ സംസാരിച്ചു. എന്നാല്‍ 22,000 കോടി രൂപയുടെ തട്ടിപ്പിനെപ്പറ്റി മൌനം തുടരുകയാണ്. ധനമന്ത്രി അരുണ്‍ജെയ്‌റ്റ്‌ലി ഒളിച്ചു കളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

0⃣9⃣ രജനികാന്തും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി
▶രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെ കമൽ ഹാസൻ രജനീകാന്തുമായി കൂടിക്കാഴ്ച്ച നടത്തി. സൌഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ഇരുവരും പ്രതികരിച്ചു. എന്നാല്‍ കമലഹാസുമായി രാഷ്ട്രീയത്തില്‍ യോജിക്കില്ലെന്ന സൂചനയാണ് രജനീകാന്ത് നല്‍കിയത്. പോയസ്‌ ഗാർഡനിലെ രജനിയുടെ വീട്ടിലായിരുന്നു കൂടി കാഴ്ച. 20 മിനിറ്റ് മാത്രമായിരുന്നു കുടി കാഴ്ചയുടെ ദൈർഘ്യം. രാഷ്ട്രീയം പറഞ്ഞില്ലെന്നും പാർട്ടി പ്രഖ്യാപനം അറിയിച്ച്, ചടങ്ങിലേക്ക് ക്ഷണിക്കാനാണ് എത്തിയതെന്നും കമൽ ഹാസൻ പറഞ്ഞു.രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചപ്പോഴും രജനീകാന്തിനെ കണ്ടിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരും രാഷ്ട്രീയത്തിൽ യോജിക്കില്ലെന്ന സൂചനയാണ് രജനീകാന്ത് നൽകിയത്. സിനിമയിലെ പോലെ രാഷ്ട്രീയത്തിലും പ്രവർത്തനങ്ങൾ വ്യത്യസ്തമായിരിക്കും. ജനങ്ങൾക്ക് 'നന്മ ചെയ്യുകയെന്ന ലക്ഷ്യമാണ് രണ്ടു പേർക്കും ഉള്ള തെന്നും രജനി പറഞ്ഞു. 21 ന് മധുരയിലാണ് കമൽ ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം.

1⃣0⃣ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കാറില്‍ നിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി
▶ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കാറില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയി തടഞ്ഞുവെച്ചു. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. ജിഗ്നേഷിനെ കാറില്‍ നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ജെഎന്‍യു വിദ്യാര്‍ഥിനിയും ആക്റ്റിവിസ്റ്റുമായ ഷെഹ‍്‍ല റാഷിദ് ട്വീറ്റ് ചെയ്തു. ദലിത് ആക്റ്റിവിസ്റ്റ് ഭാനുഭായി വാങ്കറുടെ മരണത്തെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ജിഗ്നേഷ്. ജിഗ്നേഷിനെ കൂടാതെ ദലിത് നേതാവ് നൌഷാദ് സോളങ്കിയെയും 25 ഭീം ശക്തി സേന അംഗങ്ങളെയും പൊലീസ് തടഞ്ഞുവെച്ചു. 

Comments