Posts

Showing posts from February, 2018

HOT NEWS MALAYALAM

0⃣1⃣ ശുഹൈബ് വധം: അപലപിക്കുന്നു, പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് കോടിയേരി ▶യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശുഹൈബ് വധത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വധത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.കസ്റ്റഡിയിലുള്ളത് പ്രതികളല്ല. ഇവര്‍ പൊലിസിന്റെ ശല്യം സഹിക്കാനാവാതെ കീഴടങ്ങിയതാണ്. യഥാര്‍ഥ പ്രതികളെ പൊലിസ് കണ്ടെത്തട്ടേയെന്നും കോടിയേരി പ്രതികരിച്ചു. 0⃣2⃣ ഇറാനില്‍ യാത്രാ വിമാനം തകര്‍ന്ന് 66 പേര്‍ മരിച്ചു ▶ഇറാനില്‍ യാത്രാ വിമാനം തകര്‍ന്ന് 66 പേര്‍ മരിച്ചു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും ഇസ്ഫഹാന്‍ പ്രവിശ്യയിലെ യസൂജിലേക്ക് യാത്ര തിരിച്ച വിമാനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‍ പെട്ടത്. അറുപത് യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ല., ഇറാന്‍ പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മെഹ്റാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 50 മിനിറ്റിനകം ത...

HOT NEWS MALAYALAM

 0⃣1⃣ സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്തു വിവരവും വെളിപ്പെടുത്തണം: സുപ്രിം കോടതി ▶ സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് സുപ്രിം കോടതി. സ്വത്തിന്റെ ഉറവിടവും കാണിക്കണം.  ഭാര്യയുടെ സ്വത്ത് വെളിപെടുത്തണമെന്നത് നിര്‍ബന്ധമാക്കിയതിന് പുറമെയാണിത്. തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. ബസ് ചാര്‍ജ് ഇനിയും വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ▶വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളത്. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. അതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസ്സുടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ടിക്കറ്റ് നിരക്ക് മിനിമം ഏഴില്‍ നിന്നും പത്താക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ഉയര്‍ത്തണമെന്നുമായിരുന്നു ബസ് സര്‍വീസ് സംഘടനകളുടെ ആവശ്യം. എന്നാല്‍, ടിക്കറ്റ് നിരക്ക് മിനിമം ഏഴില്‍ നിന്നും എട്ടാക്കി ഉ...

HOT NEWS MALAYALAM

0⃣1⃣ നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം ▶സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നും നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ് ഉടമകള്‍. നിലവിലെ നിരക്ക് വര്‍ധന അപര്യാപ്തമാണ്. പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാകില്ല. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ നിരക്ക് വര്‍ധിപ്പിക്കാതെയുളള നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നുമാണ് ബസ് ഉടമകളുടെ നിലപാട്.സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓര്‍ഡിനറി ബസിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയര്‍ത്താനാണ് തീരുമാനിച്ചത്. ഫെയര്‍‌സ്റ്റേജിലും വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം നിരക്കിലും വര്‍ധന വരുത്തിയിരുന്നില്ല. ഇതാണ് ബസ് ഉടമകളെ വീണ്ടും സമരം എന്ന തീരുമാനത്തില്‍ എത്തിച്ചത്. 0⃣2⃣ ഷുഹൈബിനെ അക്രമിച്ചത് അതിക്രൂരമായെന്ന് സാക്ഷികൾ ▶മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത...

HOT NEWS MALAYALAM ,

0⃣1⃣ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് എട്ടു രൂപ ▶ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് ഇനി എട്ടു രൂപ. സിറ്റി ഫാസ്റ്റിന് എട്ടു രൂപ, ഫാസ്റ്റ് പാസ്ഞ്ചറിന് 11 രൂപ, സൂപ്പര്‍ എക്‌സ്പ്രസിന് 15 രൂപ, ഹൈടെക് ലക്ഷ്വറിക്ക് 44 രൂപ, വോള്‍വോക്ക് 45 രൂപ എന്നിങ്ങനെയാണ് പുതുക്കിയ മിനിമം നിരക്കുകള്‍. ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനിലും ആനുപാതിക വര്‍ധനവ് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ബസ്ചാര്‍ജ് വര്‍ധന ജനദ്രോഹ നടപടിയെന്ന് രമേശ് ചെന്നിത്തല. ബജറ്റില്‍ 970 കോടി രൂപയുടെ അധികഭാരം ജനങ്ങളുടെ ചുമലില്‍ കെട്ടിവച്ച സര്‍ക്കാര്‍ ബസ് യാത്രാക്കൂലി വര്‍ദ്ധനവിലൂടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണ്. 0⃣2⃣ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി ▶ പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. മുംബൈയ...

HOT NEWS മലയാളം NEWS

0⃣1⃣ കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; അഞ്ച്മരണം. ▶കൊച്ചി: കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒ.എന്‍.ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിനുള്ളിലെ വാട്ടര്‍ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. രാവിലെ പത്തോടെയായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്  എന്നിവരാണ് മരിച്ച മലയാളികള്‍.  മൂന്നുപേർ തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണമായും പൊള്ളലേറ്റ നിലയിലാണ്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു.തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കമ്മിഷണർ വ്യക്തമാക്കി. 0⃣2⃣ ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്; പിണറായി വിജയന്‍ രണ്ടാം സ്ഥാനത്ത് ▶ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സാ...