malayalam hot news
അഭ്യാസ
ഡ്രൈവിംഗിന് പിടി വീഴും:
ബൈക്ക്
റൈസിംഗിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് !!
വാഹനങ്ങള്‍ യാത്രക്ക് ഉപയോഗിക്കുന്നതിന് പകരം
ആഢബരത്തിനും അഭ്യാസത്തിനും പ്രയോഗിക്കുന്നവര്‍ക്ക് ജാഗ്രത. അപകടം വരുത്തുന്ന
രീതിയില്‍ പൊതു നിരത്തുകളില്‍ മോട്ടോര്‍ ബൈക്കുകള്‍ രൂപ മാറ്റം വരുത്തിയും
അല്ലാതേയും രാത്രി കാലങ്ങളില്‍ ബൈക്ക് റൈസിംഗുകള്‍ നടക്കുന്നതായി വ്യാപക പരാതി
ഉയര്‍ന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കി.
പട്ടണപ്രദേശങ്ങളിലും,ഗ്രാമ പ്രദേശങ്ങളിലും ഇത്തരം നിയമ വിരുദ്ധ
റൈസിംഗുകള്‍ നടക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.റൈസിംഗില്‍
പങ്കെടുക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങളില്‍
സഞ്ചരിക്കുന്നവര്‍ക്കും ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ്
നടപടി.രൂപ മാറ്റം വരുത്തുന്ന മോട്ടോര്‍ ബൈക്കുകള്‍,റൈസിംഗുകള്‍ നടത്തുന്നവര്‍,18 വയസ്സിനു താഴെയുള്ള കുട്ടികള്‍ റൈസിംഗ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ക്കെതിരേയും നടപടി സ്വീകരിക്കും.മോട്ടോര്‍
സൈക്കിളുകള്‍ രൂപമാറ്റം വരുത്തി കൊടുക്കുന്ന വര്‍ക്ക് ഷോപ്പുകള്‍ക്കെതിരേയും നടപടി
സ്വീകരിക്കും.
സംസ്ഥാന
ചലച്ചിത്ര അവാര്‍ഡുകള്‍
തിരുവനന്തപുരം:
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
പ്രഖ്യാപിച്ചു. എ.കെ. ബാലനാണ് അവാര്‍ഡ്
പ്രഖ്യാപിച്ചത്.
അവാർഡുകൾ
മികച്ച നടൻ:
ഇന്ദ്രൻസ് (ആളൊരുക്കം)
മികച്ച നടി:
പാർവതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവ
നടൻ: അലൻസിയർ
മികച്ച സ്വഭാവ
നടി: മോളി വത്സൻ
മികച്ച
കഥാചിത്രം: ഒറ്റമുറി വെളിച്ചം.
മികച്ച
സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച
രണ്ടാമത്തെ കഥാചിത്രം: ഏദൻ
മികച്ച സംഗീത
സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)
മികച്ച ഗായകൻ:
ഷഹബാസ് അമൻ (മായാനദി)
മികച്ച ഗായിക:
സിതാര കൃഷ്ണകുമാർ (വിമാനം)
മികച്ച നവാഗത
സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
ജനപ്രിയ ചിത്രം:
രക്ഷാധികാരി ബൈജു
ടി.വി ചന്ദ്രന്‍
അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതിൽ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു.
ഒരു വനിതാ സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്.
[10:16 PM, 3/8/2018] +91 79942 91007: 2018 മാർച്ച് 08 വ്യാഴം
🗞ഇന്നത്തെ പ്രധാന വാർത്തകൾ
▫▫▫▫▫▫▫▫▫▫▫
📰0⃣1⃣ 'പുരോഗതിയിലേക്ക്
മുന്നേറാന്‍ ഓരോ വനിതയ്ക്കുമൊപ്പം സര്‍ക്കാര്‍ ഉണ്ടാവും': വനിതാദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി
🔳 കേരളം ആര്‍ജിച്ച സാമൂഹ്യ പുരോഗതിയില്‍ സ്ത്രീകള്‍ വഹിച്ച
പങ്കു വലുതാണെന്നും കേരളത്തിന്‍റെ മനുഷ്യാദ്ധ്വാനശേഷിയുടെ പകുതിയില്‍ അധികവും
സ്ത്രീകളുടേതാണെന്നും വനിതാദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
📰0⃣2⃣ ഇന്ദ്രൻസ് മികച്ച നടൻ,
പാർവതി നടി: മന്ത്രി എ.കെ. ബാലൻ കഴിഞ്ഞ വര്‍ഷത്തെ
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
🔳 'ആളൊരുക്കം' എന്ന
ചിത്രത്തിലൂടെ മികച്ച നടനെന്ന പുരസ്‌കാരം ഇന്ദ്രൻസിനെ തേടിയെത്തിയപ്പോൾ 'ടേക്ക് ഓഫ് ' എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി കഴിഞ്ഞ വർഷത്തെ
മികച്ച നടിയായി.
▫'ഒറ്റമുറി
വെളിച്ചം' മികച്ച ചിത്രമായി
തെരഞ്ഞെടുത്തപ്പോൾ 'ഈ.മ.യൗ' സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരിയെ മികച്ച
സംവിധായകനായി തെരഞ്ഞെടുത്തു.
📰0⃣3⃣ ഹാദിയയുടെ വിവാഹം
റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
🔳 ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ സമര്‍പ്പിച്ച ഹര്‍ജി
പരിഗണിച്ചാണ് ഉത്തരവുണ്ടായിരിക്കുന്നത്.ഹാദിയ-ഷെഫിന്‍ ജഹാന്‍ ദന്പതികളുടെ
വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം
റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീംകോടതി വിധിച്ചു.
▫വിവാഹം
റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര
അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
📰0⃣4⃣ മുഖ്യമന്ത്രി ഇടപെട്ടു:
ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആദ്യമായി അംഗപരിമിതന് നിയമന ഉത്തരവ്
🔳 കണ്ണൂര്‍ പയ്യന്നൂര്‍ കോറോം സ്വദേശി കെ.അജേഷിനാണ് റവന്യൂവകുപ്പിന്റെ ആദ്യ നിയമനോത്തരവ് ലഭിക്കുക.
രണ്ടുദിവസത്തിനകം ഇത് പുറത്തിറങ്ങും. തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശി കെ.
മധുവിനും ഇതേ വിഭാഗത്തില്‍ നിയമനശുപാര്‍ശ നല്‍കിയിട്ടുണ്ട്.
▫അംഗപരിമിതര്‍ക്ക്
സംവരണം അനുവദിച്ച് 20 വര്‍ഷംമുമ്പ്
കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആര്‍ക്കും
ഇതുവരെ നിയമനം നല്‍കിയിരുന്നില്ല.
📰0⃣5⃣ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ
തെളിവുണ്ട്: സര്‍ക്കാര്‍ ഹൈക്കോടതിയില്‍
🔳 ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളും രേഖകളും ഉണ്ടെന്നും
മന്ത്രിസഭയില്‍ അഭിപ്രായ രൂപീകരണം ഇല്ലാത്തത് കൊണ്ട് മാത്രം കമ്മീഷനെ തളളി പറയാന്‍
ആവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
▫കമ്മീഷന്‍ നിയമനം
നിയമപരമല്ല എന്നും സരിതിയുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയാണ് സോളാര്‍ കമീഷന്‍
റിപ്പോര്‍ട്ട് തയാറാക്കിയത് എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം.
📰0⃣6⃣ കണ്ണൂര്‍ തളിപ്പറമ്പില്‍
ഗാന്ധി പ്രതിമ തകര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍
🔳 പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ പള്ളിക്കുന്നില്‍ പി.
ദിനേശനാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഗാന്ധി പ്രതിമയ്ക്ക് നേരെ
ആക്രമണമുണ്ടായത്. ഗാന്ധി പ്രതിമയുടെ മുഖത്തടിച്ച പ്രതി പ്രതിമയില്‍ ചാര്‍ത്തിയിരുന്ന
കണ്ണടയും മാലയും നശിപ്പിച്ചു.
▫ദൃശ്യങ്ങള്‍
സമീപത്തെ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
📰0⃣7⃣ തന്നെ
ബിജെപിയിലേക്കു ക്ഷണിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ
സുധാകരന്
🔳 ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും
ചെന്നൈയിലെ ബിജെപി നേതാവ് രാജയുമായും കൂടിക്കാഴ്ച
നടത്തുന്നതിനായി രണ്ടു തവണ ദൂതന്മാര് തന്നെ വന്നു
കണ്ടിരുന്നെന്നും താന്‍ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍
മടങ്ങിയെന്നും സുധാകരന് പറഞ്ഞു.
▫ബിജെപിയും
സിപിഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണെന്നും കോണ്‍ഗ്രസ്
വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം
കൂട്ടിക്കിച്ചേർത്തു.
Comments
Post a Comment