malayalam news hot news malayalam

[1:14 PM, 2/26/2018] +91 89213 14709:  ശുഹൈബ് വധം: സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.


.....................................

🔵 സുധാകരന്‍റെ സമരം എട്ടാം ദിവസത്തിലേക്ക്: സിബിഐ അന്വേഷണമെന്ന ആവശ്യത്തിലുറച്ച് യുഡിഎഫ്

ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്  കെ.​സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്...


........................................

🔵 ഇന്ധന വിലയിൽ നേരിയ വർധന

ഇന്ധന വിലയിൽ സംസ്ഥാനത്ത് ഇന്ന് നേരിയ വർധന.


..............................................

🔵 വി​വാ​ദ പാ​ഠ​ഭാ​ഗം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ലെ​ന്ന് എം.​എം.​അ​ക്ബ​റിന്‍റെ മൊഴി

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന പാ​ഠ​ഭാ​ഗ​ത്തെ​പ്പ​റ്റി അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് പീ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​എം.​അ​ക്ബ​റി​ന്‍റെ മൊ​ഴി.


...............................................

🔵 സഫീറിന്‍റെ കൊലപാതം: അഞ്ചു പേർ കസ്റ്റഡിയിൽ

മണ്ണാർക്കാട് സ്വദേശിയായ മുസ്‌ലീം ലീഗ് പ്രവർത്തകൻ സഫീറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.


................................................

🔵 ഐഎസിൽ ചേർന്ന 16 തുർക്കി വനിതകൾക്ക് വധശിക്ഷ

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗ്വതമുള്ള 16 തുർക്കി വനിതകൾക്ക് വധശിക്ഷ.


..................................................
ട്രാക്കിലൂടെ പാട്ടുകേട്ടു നടന്ന ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാപുരിൽ ഇയർഫോണിൽ പാട്ടുകേട്ടു നടന്ന ആറുപേർ ട്രെയിൻ തട്ടി മരിച്ചു. ഒരാൾ ഗുരുതരപരിക്കേറ്റ് ആസ്പത്രിയിൽ ചികിത്സയിലാണ്.



*🐘ഏറ്റുമാനൂര്‍ ഉത്സവത്തിനിടെ ‘ഗണപതി’ ഇടഞ്ഞു ; പാപ്പാനെ പനമ്പട്ട കൊണ്ട് അടിച്ചു വീഴ്ത്തി, കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക് !!

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ഗണപതി എന്ന ആന ഇടഞ്ഞു. പാപ്പാനെ പനമ്പട്ട കൊണ്ട് അടിച്ചു വീഴ്ത്തിയ ആന മൂന്നു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിക്കിലും തിരക്കിലുംപ്പെട്ട് കുട്ടികള്‍ ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആനപ്പുറത്തിരുന്ന യുവാവിനെ ഫയര്‍ ഫോഴ്‌സ് സംഘം അതിസാഹസികമായാണ് രക്ഷപെടുത്തിയത്. ഡോ ശശിദേവ് മയക്കുവെടിവച്ച ശേഷം ഫയര്‍ ഫോഴ്‌സിന്റെ കയറുപയോഗിച്ചാണ് ആനയെ തളച്ചത്.
ഏറ്റുമാനൂര്‍ ആറാട്ട് എതിരേപ്പിനെത്തിയ മാവേലിക്കര ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര മൈതാനത്ത് കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു സംഭവം. ആറാട്ട് എതിരേല്‍പിനായി ക്ഷേത്രത്തില്‍ നിന്നും പേരൂര്‍ കവലയിലേയ്ക്ക് പോകുന്നതിനിടയില്‍ തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു ആന കുത്തിയതോടെയാണ് ഗണപതി ഇടഞ്ഞത്. ഇതോടെ ആനകള്‍ ചിന്നം വിളിച്ചു. പാപ്പാന്മാര്‍ ഇടപെട്ട് രണ്ട് ആനകളെയും തന്ത്രപരമായി അകത്തി നിര്‍ത്തി. എന്നാല്‍ കുത്തേറ്റ് വേദനയില്‍ കലി പൂണ്ടു നിന്നിരുന്ന ഗണപതി മൈതാനത്തെ വേലിക്കെട്ടിനടുത്ത് നിന്നും തിരിഞ്ഞോടി കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുകയും പരിഭ്രാന്തി പടര്‍ത്തുകയുമായിരുന്നു.
ഒന്നാം പാപ്പാനെ താഴെ കിടന്ന വടിയെടുത്ത് അടിച്ചോടിച്ച ആന പുറത്തിരുന്ന യുവാവിനെ കുലുക്കിയിടാനും ശ്രമിച്ചു. അപകടം മനസിലാക്കിയ ഫയര്‍ഫോഴ്‌സ് സംഘം ഏണിയിലൂടെ കല്യാണമണ്ഡപത്തിന് മുകളില്‍ കയറി താഴോട്ട് വടം ഇട്ടു സാഹസികമായി യുവാവിനെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആനയുടെ ശ്രദ്ധ തെറ്റിച്ച് കല്യാണ മണ്ഡപത്തിന്റെ മുകളില്‍ നിന്നും ഇയാളെ ഗോവണിയിലൂടെ താഴെയിറക്കി. ആറാട്ടും, കൊടിയിറക്കും കാണാന്‍ പതിനായിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്.
ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആറാട്ട് എതിരേല്‍പ് പേരൂര്‍കവലയില്‍ നിന്നും വൈകിയാണ് പുറപ്പെട്ടത്. ആറാട്ട് എതിരേല്‍പ് എത്തും മുമ്പ് ആനയെ മാറ്റേണ്ടതിനാല്‍ ഒരു മണിക്കൂറിനുശേഷം മയക്കം മാറാനുള്ള കുത്തിവെയ്പ് നല്‍കി. തുടര്‍ന്ന് അഞ്ചുമണിയോടെ വടത്തില്‍ കെട്ടിവലിച്ച് ആനയെ കല്യാണമണ്ഡപത്തില്‍ നിന്നും വെളിയിലിറക്കി. ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ കവാടത്തിലൂടെ പുറത്തിറക്കിയ ആനയെ ക്ഷേത്രത്തിന് വെളിയില്‍ തെക്കുഭാഗത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി തളച്ചു. ഈ സമയം ഏഴരപൊന്നാനകളുടെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളിപ്പ് മൈതാനിയില്‍ പ്രവേശിച്ചിരുന്നു. താമസിച്ചതിനാല്‍ പടിഞ്ഞാറെ ഗോപുരത്തിലുള്ള എഴുന്നള്ളിപ്പ് ഒഴിവാക്കി. തുടര്‍ന്ന് അധികം നില്‍ക്കാതെ തന്നെ എഴുന്നള്ളിപ്പ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിച്ചു.
കോട്ടയം ഫയര്‍ഫോഴ്‌സ് ഉദ്യാഗസ്ഥരായ അരുണ്‍, രതീഷ്, ദീപു, ഷിനോയി, അനന്ദു,ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആന ഇടഞ്ഞപ്പോള്‍ ജനങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ഡിവൈ.എസ്.പി സഖറിയാ മാത്യു, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നന്നേ പണിപെട്ടു. വിരണ്ട ആനയുടെ അടുത്തേക്ക് വരരുതെന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ തിങ്ങിതന്നെ നില്‍ക്കുകയായിരുന്നു. പുറത്തേക്ക് കൊണ്ടു പോയപ്പോഴും ആനയുടെ തൊട്ടുപിന്നാലെ ആളുകള്‍ വിടാതെ പിന്‍തുടരുകയായിരുന്നു. ആനയെ തളയ്ക്കാന്‍ വൈകിയതോടെ വെടിക്കെട്ടും താമസിച്ചു. രാവിലെ 6.53നാണ് വെടിക്കെട്ട് ആരംഭിച്ചത്.



ശുഹൈബ് വധം:
 തലസ്ഥാനത്ത് തെരുവുയുദ്ധം !
ശുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് ഗെയിറ്റിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലിസിന് നേരെ കല്ലെറിഞ്ഞു.
പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.


[7:54 PM, 2/26/2018] +91 79942 91007: ഷുഹൈബ് വധം സിബിഐ അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി
🔳 കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ പൊലീസിനും സെക്രട്ടറിയേറ്റിനും നേരെ കല്ലെറിഞ്ഞതോടെ അക്രമാസക്തമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
▪എന്നാൽ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണമില്ലെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

📰0⃣2⃣ പീസ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാൻ എം.എം. അക്ബറിന്റെ അറസ്റ്റ് ഹിന്ദുത്വ അജണ്ടയുടെ ഭാഗം: ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുന്നുവെന്ന് മുസ്ലീം ലീഗ്
🔳 മുസ്ലിം നേതാക്കളെ ഇല്ലാതാക്കാനും അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും വേണ്ടിയാണ് പ്രമുഖരെ അറസ്റ്റ് ചെയ്യുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ നയം തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും പുലര്‍ത്തുന്നത് എന്നാണ് ആരോപണം. അതേസമയം എം.എം. അക്ബറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു.
▪കാസർകോട് പഴയചൂരിയില്‍ മദ്രസാ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്തണമെന്ന റിയാസ് മൗലവിയുടെ ഭാര്യയുടെ ആവശ്യത്തെ കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസികൂട്ടര്‍ എതിർത്തതും ആരോപണങ്ങളെ ബലപ്പെടുത്തുന്നു.

📰0⃣3⃣ ഭൂമി ഇടപാടിൽ നടപടിയെടുക്കാന്‍ അധികാരം പോപ്പിന് മാത്രമെന്ന് കര്‍ദ്ദിനാള്‍: രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്ന് ഹൈക്കോടതിയും
🔳 എറണാകുളം- അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടില്‍ താന്‍ തെറ്റു ചെയ്താല്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിന് മാത്രമാണ് അധികാരമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ അറിയിച്ചു.

📰0⃣4⃣ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍​ഗ്രസ് നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു
🔳 സമരം നടത്തിവന്നിരുന്ന യൂത്ത് കോണ്‍​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
▪അതെസമയം കേസന്വേഷണം സിബിഐ ക്ക് വിടും വരെ നിരാഹാരം ഇരിക്കുമെന്ന് ശുഹൈബിന്റെ പിതാവ് അറിയിച്ചു.

📰0⃣5⃣ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ യു.പി.എ സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപന പ്രകാരം ഒഴിവാക്കിയ ജനവാസമേഖലകളില്‍ ഇ.എസ്.എ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി
🔳 പരിസ്ഥിതി ലോല മേഖലയാണെന്ന് ചൂണ്ടിക്കാട്ടി ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ നിന്നും, കോട്ടയത്ത് നിന്നും, പത്തനംതിട്ടയില്‍ നിന്നും ചില ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് സുപ്രധാനമായ വിധി.

📰0⃣6⃣ പോ​ലീ​സ് പാ​ര്‍​ട്ടി​യു​ടെ പ​ണി ചെ​യ്യേ​ണ്ടെ​ന്ന് സി​പി​ഐ കേ​ന്ദ്ര​സെ​ക്ര​ട്ടറി​യേറ്റം​ഗം പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍
🔳 ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് യ​ജ​മാ​ന സ്നേ​ഹം കാ​ണി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യി​ല്‍ പോ​ലീ​സു​കാ​ര്‍ ചേ​രേ​ണ്ടെന്നും യ​ജ​മാ​ന പ​ണി ചെ​യ്ത​വ​ര്‍ ഇ​പ്പോ​ള്‍ എ​വി​ടെ എ​ന്ന് ചി​ന്തി​ക്ക​മെ​ന്നും പ​ന്ന്യ​ന്‍ പ​റ​ഞ്ഞു.

📰0⃣7⃣ മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീർ കൊല്ലപ്പെട്ട കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
🔳 കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജുദീന്റെ മകന്‍ സഫീറിനെ കടയില്‍ കയറി കുത്തിക്കൊന്ന കേസില്‍ മണ്ണാര്‍ക്കാട് സ്വദേശികളായ മുഹമ്മദ് ബഷീര്‍ , റാഷിദ് , സുബഹാന്‍ , അജീഷ്, ഷെര്‍ബില്‍ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
▪കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് പ്രഖ്യാപിച്ച ഹർത്താലിനിടെ കോഴിക്കോട് - പാലക്കാട് ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ വ്യാപകമായി അക്രമം അഴിച്ച്‌ വിട്ടു.

📰0⃣8⃣ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്‌എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
🔳 അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയാണ്, അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നില്ലെങ്കില്‍ വിജിലന്‍സിന് റെയ്ഡ് നടത്തി കണ്ടെത്തിക്കൂടെയെന്നും ഹൈക്കോടതി ചോദിച്ചു.
▪മൈകോ ഫിനാന്‍സ് തട്ടിപ്പില്‍ പ്രതികള്‍ക്കെതിരെ തെളിവുണ്ട്. മാനദണ്ഡങ്ങള്‍ മറികടന്നാണ് എസ്‌എന്‍ഡിപിയെ മൈക്രോ ഫിനാന്‍സില്‍ ഉള്‍പ്പെടുത്തിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.

📰0⃣9⃣ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധപരിപാടികളുമായി ബിജെപി രംഗത്ത്
🔳 പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ സെക്രട്ടേറിയറ്റ് നടയില്‍ 14 മണിക്കൂര്‍ ഉപവാസം നടത്തും. മധുവിന്റെ കൊലപാതകത്തില്‍ തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രം ട്വീറ്റ് ചെയ്ത് നേരത്തെ അദ്ദേഹം പ്രതിഷേധിച്ചിരുന്നു.
                i-media:9895688868
📰1⃣0⃣ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവ ആറാട്ടിനിടെ ആന ഇടഞ്ഞു: എട്ട് പേര്‍ക്ക് പരിക്ക്
🔳 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആന ഇടഞ്ഞത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആനപ്പുറത്തിരുന്ന ശാന്തിയെ വടംകെട്ടി സാഹസികമായി രക്ഷപെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പുലര്‍ച്ചെ പൂവത്തുംമൂട് ആറാട്ടുകടവിലാണ് സംഭവം.

📰1⃣1⃣ തുഷാറിനെ ദേശീയ ജനാധിപത്യസഖ്യത്തില്‍ ഒപ്പം നിര്‍ത്താനൊരുങ്ങി ബി.ജെ.പി
🔳 ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബി.ജെ.പി. അക്കൗണ്ടില്‍ രാജ്യസഭയിലെത്തിക്കാന്‍ ധാരണയായതായാണ് റിപ്പോർട്ടുകൾ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കുമത്സരിക്കുമെന്ന ബി.ഡി.ജെ.എസ് മുന്നറിയിപ്പാണ് ഇത്തരം ഒരു നീക്കത്തിലേക്ക് ബിജെപിയെ നയിച്ചത് എന്നാണ് വിലയിരുത്തൽ.

📰1⃣2⃣ റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ടു കിടന്ന ഏഴ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി
🔳 ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ യുവാക്കളില്‍ ആറ് പേരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
▪പെയിന്റിംഗ് ജോലികള്‍ക്കായി ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ ഇവർ അര്‍ധരാത്രി ട്രെയിന്‍ നഷ്ടമായതോടെ ഹാപുരിലെ പില്‍ഖുവയില്‍ തിരിച്ചെത്തി ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു.

📰1⃣3⃣ ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുണ്ടായ വെടിവെയ്പ്പില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു
🔳 പലാമു ജില്ലയില്‍ ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് അറിയിച്ചു. സി പി ഐ എല്‍ മാവോയിസ്റ്റ് സംഘടനയില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. സംഘത്തില്‍ പന്ത്രണ്ടുപേരിൽ മറ്റുള്ളവർ തക്ഷപ്പെട്ടു. പോലീസിന്റെയും സി ആര്‍ പി എഫിന്റെയും സംയുക്ത സംഘമാണ് മരുംഗാ കുന്നുകളില്‍ മാവോയിസ്റ്റ് സാന്നിധ്യം മനസിലാക്കിയത്.

📰1⃣4⃣ തൃണമൂല കോണ്‍ഗ്രസ് വിടുകയാണെന്നും ഇനി രാഷ്ട്രീയത്തില്‍ തുടരില്ലെന്നും ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ
🔳 എല്ലാ ചുമതലകളില്‍ നിന്നും രാജിവയ്ക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2011ല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ച ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

📰1⃣5⃣ ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികളാണെന്ന് ഉത്തര്‍ പ്രദേശ് ബി.ജെ.പി എംഎല്‍എ ബൈരിയ സുരേന്ദ്ര നരെയ്ന്‍ സിങ്
🔳 ബല്ലിയയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു സിങ്ങിന്റെ വിവാദ പരാമര്‍ശം. സിങ് സംസാരിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്. രോഹാനിയ മണ്ഡലത്തെയാണ് സിങ് പ്രതിനിധീകരിക്കുന്നത്.

📰1⃣6⃣ നജീബിന്‍റെ തിരോധാനം: പ്രതീക്ഷകള്‍ കൈവിട്ടെന്ന് ഉമ്മ ഫാത്തിമ നഫീസ
🔳 ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോടെക്നോളജി വിദ്യാര്‍ത്ഥി നജീബിന്‍റെ തിരോധാനത്തിന് രണ്ട് വര്‍ഷം പിന്നിടുമ്ബോഴും അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധവുമായി നജീബിന്‍റെ ഉമ്മ ഫാത്തിമ നഫീസ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡല്‍ഹി സിബിഐ ഹെഡ്ക്വാട്ടേര്‍സിലെത്തി.
▪തന്‍റെ സകല പ്രതീക്ഷകളും തകര്‍ന്നെന്നും, ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ തയ്യാറായിട്ടായിരിക്കും താന്‍ ഇനി തിരികെ എത്തുകയെന്നും അവര്‍ സൂചിപ്പിച്ചു.

📰1⃣7⃣ ലീവ് നല്‍കാത്തതില്‍ പ്രകോപിതനായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ മേലധികാരിയെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവച്ച്‌ കൊന്നു
🔳 മേഘാലയയിലെ ഖാസി ജില്ലയിലാണ് സംഭവം. ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അര്‍ജുന്‍ ദേഷ്വാള്‍ ആണ് അസിസ്റ്റന്റ് കമാന്‍ഡന്റ് ആയ മുകേഷ്.സി.ത്യാഗിയെ വെടിവച്ച്‌ കൊന്നത്. മേലുദ്യോഗസ്ഥനെ കൊന്നിട്ടും കലി തീരാതെ 13 റൗണ്ടാണ് ഇയാള്‍ വെടിവച്ചത്.

📰1⃣8⃣ തൊ​ഴി​ല്‍ എ​വി​ടെ​യെ​ന്ന് അ​മി​ത് ഷാ​യോ​ടു ക​ര്‍​ഷ​ക​ന്‍: കൈ​യേ​റ്റം ചെ​യ്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍
🔳 ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദ്യ​മു​ന്ന​യി​ച്ച ക​ര്‍​ഷ​ക​നി​ല്‍​നി​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി. ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ ക​ര്‍​ഷ​ക​രോ​ട് സം​വ​ദി​ക്ക​വെ​യാ​ണ് ചോ​ദ്യ​മു​ന്ന​യി​ച്ച ക​ര്‍​ഷ​ക​നെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യേ​റ്റം ചെ​യ്ത​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

📰1⃣9⃣ അറസ്റ്റിലായ തീവ്രവാദിയെ രക്ഷിക്കാന്‍ കൂട്ടാളികള്‍ പോലീസ് സ്റ്റേഷനിലേക്ക് ഗ്രനേഡ് എറിഞ്ഞു: ഗ്രനേഡ് പൊട്ടി തീവ്രവാദി കൊല്ലപ്പെട്ടു
🔳 തിങ്കളാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. കൂട്ടാളികള്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ തീവ്രവാദി കൊല്ലപ്പെടുകയും ഇയാളുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
▪ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി മുഷ്താഖ് അഹമ്മദ് ചോപനാണ് ത്രാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

📰2⃣0⃣ ഇന്ത്യന്‍ സൈന്യത്തിനായുള്ള ആയുധ സംഭരണം പാതിവഴിയിലെന്ന് പ്രതിരോധ മന്ത്രാല‍യത്തിന്‍റെ റിപ്പോര്‍ട്ട്
🔳 കരാറുകളിലുണ്ടാകുന്ന കാലതാമസം, തീരുമാനങ്ങളിലെ ഭിന്നത, കൃത്യമായ മേല്‍ നോട്ടത്തിന്‍റെ അഭാവം എന്നിയെല്ലാം ആയുധ സംഭരണത്തെ പിന്നോട്ടടിക്കുന്നു എന്നും  പ്രതിരോധ സഹമന്ത്രി സുഭാഷ് ബൂമ്റെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

🗞മറ്റു വാർത്തകൾ ചുരുക്കത്തിൽ🗞

​​📚വിദ്യാഭ്യാസം📚​​
🔳 കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ(ഫുള്‍ടൈം) 2018-20 ബാച്ചിലേക്ക് അഡ്മിഷന്‍ മാര്‍ച്ച്‌ ഒന്നിന് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് സെന്ററില്‍ രാവിലെ 10 മുതല്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ 9995505848, 9995302006 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

🔳 ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ 2018-19 ബാച്ചിലെ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04734 -226028 എന്ന നമ്പറിൽ ബന്ധപ്പെടുക.

​​👨🏻‍💼തൊഴിൽ👨🏻‍💼​​
🔳 ഭാരത് ഹെവി ഇലക്‌ട്രേണിക്സ് ലിമിറ്റഡില്‍ എന്‍ജിനീയര്‍ ട്രെയിനി തസ്തികയില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.career.bhel.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

​​📽വിനോദം📽​​
🔳 തെലുങ്ക് ചിത്രം 'ലവറി'ന്റെ ഷൂട്ടിങ്ങിന് കൊച്ചി മെട്രോ സ്റ്റേഷന്‍ വേദിയായി. ചിത്രത്തിലെ ഒരു ഗാനരംഗമാണ് മെട്രോ സ്റ്റേഷനില്‍ ചിത്രീകരിക്കുന്നത്.

🔳 ടൊവിനോ നായകനായി ഒരേസമയം തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന 'അഭിയുടെ കഥ അനുവിന്റെയും' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

🔳 ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

🚘ഓട്ടോമൊബൈൽ 🚘
🔳 ക്യാഷ്ബാക്ക് ഓഫറുമായി അപ്രീലിയ SR 125 സ്‌കൂട്ടറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 65,310 രൂപയാണ് അപ്രീലിയ SR 125 സ്കൂട്ടറിന്റെ എക്സ്ഷോറൂം വില.

​​📱ടെക്ക് 📱​​
🔳 ആപ്പിള്‍ ഐഫോണ്‍ എക്സിന്റെ മുഖ്യ എതിരാളികളായ സാംസങ്ങ് ഗ്യാലക്സി എസ്9, എസ് 9 പ്ലസ് ഫോണുകള്‍ അവതരിപ്പിച്ചു. എസ് 9ന് 46,700 രൂപയും എസ് 9 പ്ലസിന് 55,000 രൂപയുമാണ് വില.

🔳 ഇന്ത്യയിലെ ശരാശരി 4ജി വേഗം ആറ് എംബിപിഎസ് ആണെന്നും 4ജി വേഗത്തിന്റെ ലോക രാജ്യങ്ങളില്‍ 77 സ്ഥാനത്താണ് ഇന്ത്യയെന്നും ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്.

​​📊സാമ്പത്തികം📊​​
🔳 രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില 80 രൂപ വർധിച്ച് പവൻ  22,720 രൂപയിലെത്തി.

🔳 സംസ്ഥാനത്ത് ഇന്ധന വില പെട്രോളിന് മൂന്ന് പൈസ വർധിച്ച് 75.39 രൂപയും ഡീസലിന് ആറ് പൈസ വര്‍ധിച്ച്‌ 67.51 രൂപയിലെത്തി.

​​🏆കായികം🏆​​
🔳 നിലവിലെ ചാമ്ബ്യന്മാരായ ഐസ്വാള്‍ എഫ് സി ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ച്‌ മിനര്‍വ ഐ ലീഗില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു.

🔳 ഐപിഎല്ലിൽ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കും.
▪കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ നയിക്കാന്‍ റോബിന്‍ ഉത്തപ്പയാണ് അനുയോജ്യമെന്ന് ഗാംഗുലി.

🔳 ഐപിഎല്‍ 11ാം സീസണില്‍ വനിത ടി20 മത്സരങ്ങള്‍ പരീക്ഷിക്കുവാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്.

🔳 ഐഎസ്‌എല്‍ ഇന്ത്യന്‍ ഫുട്ബോളിന് ഒരു ഗുണവും ചെയ്യില്ലെന്നും ടീം ഫ്രഞ്ചേസി ഘടന ഒരിക്കലും ലീഗിന്റെ ഭാവിക്ക് നല്ലതല്ലെന്നും ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് മേധാവി റിച്ചാര്‍ഡ് മാസ്റ്റേര്‍സ് പറഞ്ഞു.

🔳 ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ താരം മോണേ മോര്‍ക്കല്‍.

​​✈വിദേശം✈​​
🔳 ദുബൈയിൽ ഇന്നലെ മരണപ്പെട്ട ഇന്ത്യൻ നടി ശ്രീദേവിയുടെ മരണം ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

🔳 പ്രവാസികള്‍ക്ക് ആശ്വാസമായി യു.എ.ഇയിലെ പല പ്രദേശങ്ങളിലും മഴ. റാസ് അല്‍ ഖൈമ, യാസ് ഐലന്‍ഡ്, അല്‍ ദഫ്റ, സില, റുവൈസ്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ ഐന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്.

🔳 പ്രതിദിനം ദുബൈയിലെ പൊഗുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്​ ശരാശരി 15.1ലക്ഷം പേരെന്ന് റോഡ്​സ്​ ആനറ്​ ട്രാന്‍സ്​പോര്‍ട്ട്​ അതോറിറ്റി.

🔳 യുദ്ധമുഖങ്ങളിലെ പടക്കോപ്പുകളുടെ നേര്‍ക്കാഴ്​ചയുമായി സൗദി സായുധ സേനാ വിഭാഗത്തി​​ന്റെ പ്രദര്‍ശനം റിയാദില്‍ തുടങ്ങി.

🔳 സൈന്യത്തിലേക്ക് സ്ത്രീകളെ ജോലിക്കെടുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. വ്യാഴാഴ്ച വരെയാണ് അപേക്ഷ മര്‍പ്പിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്.

🔳 ആടുമാടുകളുടെയും കന്നുകാലികളുടെയും വ്യാപാരത്തിന് പ്രാധാന്യം നല്‍കുന്ന ഏഴാമത് ഖത്വര്‍ ഹലാല്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച ആരംഭിക്കും.

🔳 ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ സി​റി​യ​യി​ല്‍ ഒ​രു​മാ​സ​ത്തേ​ക്ക് വെ​ടി​നി​ര്‍​ത്ത​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കു​വൈ​ത്തും സ്വീ​ഡ​നും ചേ​ര്‍​ന്ന് സ​മ​ര്‍​പ്പി​ച്ച പ്ര​മേ​യ​ത്തി​ന് യു.​എ​ന്‍ സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ന്റെ അം​ഗീ​കാ​രം.

🔳 കഴിഞ്ഞ മൂന്നര മാസമായി നടക്കുന്ന പരിശോധനയിൽ ഇതുവരെ 6,71,272 നിയമലംഘകർ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

🔳 യുദ്ധമുഖങ്ങളിലെ പടക്കോപ്പുകളുടെ നേര്‍ക്കാഴ്​ചയുമായി സൗദി സായുധ സേനാ വിഭാഗത്തി​​ന്റെ പ്രദര്‍ശനം റിയാദില്‍ തുടങ്ങി.

🔳 സൈന്യത്തിലേക്ക് സ്ത്രീകളെ ജോലിക്കെടുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. വ്യാഴാഴ്ച വരെയാണ് അപേക്ഷ മര്‍പ്പിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്.

🔳 പ്രവാസി തൊഴിലാളികളുടെ കരാര്‍ അവസാനിച്ചാല്‍ അവരെ തിരിച്ചയക്കണമെന്ന നിര്‍ദ്ദേശം കുവൈത്ത് പാര്‍ലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു.

🔳 കുവൈത്ത് ഞായറാഴ്ച 57ാം ദേ​ശീ​യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

🔳 ക​മ്പനി ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള കാ​റു​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​മ്ബ​ര്‍​പ്ലേ​റ്റു​ക​ള്‍ ചു​വ​പ്പു​ നി​റ​ത്തി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ മസ്‌ക്കറ്റ് ആ​ര്‍.​ഒ.​പി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു.

🔳 തീര്‍ഥാടന കേന്ദ്രത്തിന് ഇസ്രായേല്‍ വസ്തുനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജറൂസലമിലെ ക്രിസ്ത്യന്‍ വിശുദ്ധ കേന്ദ്രം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ അടച്ചുപൂട്ടി.

🔳 ല​ണ്ട​നിലെ ലീ​സ്റ്റ​ര്‍​ഷെ​യ​റി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും തീ​പി​ടു​ത്തി​ലും നാ​ല് പേ​ര്‍ മരിച്ചു.

🔳 ഓ​സ്ട്രേ​ലി​യ​യു​ടെ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മൈ​ക്കി​ള്‍ മ​ക്കോ​ര്‍​മാ​ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
▫▫▫▫▫▫▫▫▫▫▫
​​
പി.എസ്.സിക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: പി.എസ്. സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവര്‍ക്ക് പിഴ ഏര്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ എന്‍.കെ. സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു അപേക്ഷകന് പരീക്ഷ നടത്താന്‍ 500 രൂപയാണ് പി.എസ്.സിക്ക് ചെലവ്. പരീക്ഷ എഴുതാതിരിക്കു
ന്നതിലൂടെ ഈ തുക വെറുതെ പോവുകയാണ്. അതിനാണ് പിഴ ഏര്‍പ്പെടുത്തുന്നത്.അപേക്ഷയോടൊപ്പം 100 രൂപ കൂടി വാങ്ങും. പരീക്ഷ എഴുതിയവര്‍ക്ക് തുക തിരിച്ച്‌ നല്‍കും. എഴുതുത്തവരുടെ തുക പി.എസ്. സിയിലേക്ക് വകമാറ്റും. വലിയൊരു വിഭാഗം അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്ത അവസ്ഥയാണ്. 5 ലക്ഷം പേര്‍ അപേക്ഷിച്ച പരീക്ഷയ്ക്ക് 3 ലക്ഷം എഴുതിയ അവസ്ഥയുമുണ്ട്. പരീക്ഷയ്ക്ക് 40 ദിവസം മുമ്ബ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ടാകും.അത് കഴിഞ്ഞാല്‍ ആര്‍ക്കും ഹാള്‍ ടിക്കറ്റ് നല്‍കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കെ.എ.എസ് പരീക്ഷയ്ക്കുള്ള സിലബസും പരീക്ഷയുടെ ഘടനയും രണ്ട് മാസത്തിനുള്ളില്‍ തയ്യാറാക്കും. മൂന്ന് സ്റ്റേജായിട്ടാണ് പരീക്ഷ. സിവില്‍ സര്‍വീസ് പരീക്ഷ പോലെ ആദ്യം പ്രിലിമിനറി പരീക്ഷ. അതില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തും. പി.എസ്.സിയുടെ പരീക്ഷാ പരിഷ്കരണം കെ.എ.എസിലൂടെയാണ് നടപ്പിലാക്കുക എന്നും ചെയര്‍മാന്‍ പറഞ്ഞു.

ഭൂമി കൈമാറ്റത്തിന് പുതിയ നിയമം വരുന്നു !
സംസ്ഥാനത്ത് ഭൂവിനിയോഗവും കൈമാറ്റവും സംബന്ധിച്ച നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ പുതിയ നിയമം വരുന്നു. ഭൂമിയുടെ ക്രയവിക്രയത്തില്‍ റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ നടപടികള്‍ ഏകോപിപ്പിക്കുന്ന ‘ദ കേരള ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ്’ (കേരള ഭൂനിര്‍വഹണവും കൈകാര്യം ചെയ്യലും) നിയമത്തിന്റെ കരട് രൂപമായി.നിയമത്തില്‍ വേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ശുപാര്‍ശ നല്‍കാന്‍ മാര്‍ച്ച്‌ അഞ്ചിന് രജിസ്ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേരും.ഭൂമിയുടെ കൈകാര്യവുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍വേ, ഭൂമിയുടെ സ്വഭാവം നിര്‍ണയിക്കുന്ന ഭൂപടവും രേഖകളും തയ്യാറാക്കല്‍, ഭൂനികുതി ഈടാക്കല്‍ എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും.ഉടസ്ഥാവകാശവും തണ്ടപ്പേരും മാറ്റല്‍, അവകാശികളില്ലാത്തതും പിടിച്ചെടുത്തതുമായ ഭൂമിയുടെ വിനിയോഗവും പാട്ടം നല്‍കലും തുടങ്ങിയവയില്‍ കാലാകാലങ്ങളില്‍ ഇറക്കിയ നിര്‍ദേശങ്ങള്‍ വഴിയുണ്ടായ അവ്യക്തത ഒഴിവാക്കാനും നിയമം സഹായകമാകും.
ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, റവന്യൂ ബോര്‍ഡ്, സര്‍വേ ഡയറക്ടര്‍, രജിസ്ട്രേഷന്‍ ഐ.ജി. തുടങ്ങിയവര്‍ പലതവണയായി ഇറക്കിയിട്ടുള്ള ചട്ടങ്ങളും നിര്‍ദേശങ്ങളും ഇതോടെ ഇല്ലാതാവും.      





Comments