news malayalam , hot news malayalam

ബഹ്റൈന്റെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ അബൂദബി, ദുബൈ എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു.
 ജൂൺ 15 മുതലാണ് സർവീസ് തുടങ്ങുക. അബൂദബിയിൽനിന്നും ദുബൈയിൽനിന്നും കണക് ഷൻ വിമാനത്തിൽ യാത്രക്കാരെ ബഹ് റൈനിലെത്തിച്ച് അവിടെനിന്ന് രാത്രി 8.55ന് പുറപ്പെടുന്ന വിമാനമാണ് സർവീസ് നടത്തുക. അബൂദബിയിൽനിന്ന് രാത്രി 7.20നും ദുബൈയിൽനിന്ന് രാത്രി 7.10നുമാണ് വിമാനങ്ങൾ.
ബഹ്‍റൈനിൽനിന്ന് പുറപ്പെട്ട് വിമാനം പുലർച്ചെ നാലിന് കോഴിക്കോട്ടെത്തും. തിരിച്ച് പുലർച്ചെ 4.50ന് പുറപ്പെടുന്ന വിമാനം രാവിലെ 7.20ന് ബഹ്‍റൈനിൽ എത്തും.അവിടെനിന്ന് ദുബൈയിലേക്ക് രാവിലെ 7.20നും അബൂദബിയിലേക്ക് രാവിലെ 9.40നുമാണ് കണക് ഷൻ വിമാനം. ദുബൈയിലേക്കുള്ള വിമാനം രാവിലെ 9.30നും അബൂദബിയിലേക്കുള്ള വിമാനം രാവിലെ 11.50നും എത്തിച്ചേരും. 46 കിലോ സൗജന്യ ലഗേജും,ഏഴ് കിലോ ഹാന്റ് ബാഗും, കൊണ്ടുപോകാമെന്നത് യാത്രക്കാരെ ആകർഷിക്കും. ട്രാവൽ ഏജൻസികൾ ടിക്കറ്റ് ബുക്ക് ചെയ്‍ത് തുടങ്ങിയതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെ ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് നഖ്വി വ്യക്തമാക്കിയിരിക്കുന്നത്
എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദിയിലെ മറ്റൊരു വിമാന കമ്ബനിയായ ഫ്ലൈനാസ് തുടങ്ങിയവയ്ക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ്.



ശ്രദ്ധിക്കുക

മുകളിൽ കാണുന്ന ലാന്റ് ഫോൺ നംബറും, ടോൾഫ്രീ നംബറായ 1056 ഇവ രണ്ടും നമ്മുടെ മൊബൈലിൽ നിർബന്ധമായും save ചെയ്യുക തന്നെ വേണം.

കാരണമെന്തന്നാൽ
 ദിശ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ബന്ധിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ബ്രഹത്തായ ഒരു Network  ശൃംഗലയാണിത്. ഇതിൽ നിങ്ങൾക്ക് 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളെക്കുറിച്ചും  സംസാരിക്കാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്താണോ ആ രംഗത്തെ വിദഗ്ദമായ  ഒരു മറുപടി നിങ്ങൾക്ക് ലഭിക്കുന്നു.

ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടായി എന്ന് വെക്കുക  നിങ്ങൾക്ക് എന്ത് ചെയ്യണമെന്ന  ഒരു ഊഹവുമില്ല  ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് നിങ്ങളുടെ പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കുകയും, വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

2 രാത്രി വീട്ടിൽ ഒരാൾക്ക് Heart Problem വന്നു ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു Cardiologist നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണമെന്ന് നിങ്ങളോട്  നിർദ്ദേശിക്കുകയും ചെയ്യുന്നു.

3 രാത്രി നിങ്ങടെ വീട്ടിലെ കുഞ്ഞിന്റെ ചെവിയിൽ ഒരു പ്രാണി കേറി ആകെ വെപ്രാളം എന്ത് ചെയ്യും എന്നറിയില്ല ഈ നമ്പറിൽ വിളിച്ചാൽ എന്ത് ചെയ്യണമെന്നുള്ള  നിർദ്ദേശം ലഭിക്കുന്നു

അതുപോലെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പഠന പ്രശ്നങ്ങൾക്കും സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പീഢനങ്ങൾക്കും എവിടെ പരിഹാരം ഉണ്ടാവും എന്ന് നമ്മൾ തിരിച്ചറിയുന്നില്ല. നിങ്ങൾ ഈ നമ്പറിൽ വിളിച്ചു നോക്കൂ.... കൃത്യമായ ഉത്തരം ലഭിക്കുകയും, പരിഹാരം ലഭിക്കുന്ന സ്ഥലത്ത് നിങ്ങെളെ എത്തിക്കുകയും ചെയ്യുന്ന കേരള സർക്കാറിന്റെ  ബൃഹത്തായ ഒരു പദ്ധതിയാണിത്.

ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.

സർക്കാർ നമുക്ക് വേണ്ടി ആരംഭിച്ച ഇത്തരം ബ്രഹത്തായ ഒരു സംരംഭം ആരും തിരിച്ചറിയാതെ പോകരുത്.

സിബിഎസ്ഇ പരീക്ഷ:
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി കംപ്യൂട്ടര്‍ ഉപയോഗിക്കാം !
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഈ വര്‍ഷം മുതല്‍ കംപ്യൂട്ടറോ, ലാപ്‌ടോപോ ഉപയോഗിക്കാമെന്ന നിര്‍ദേശം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സിബിഎസ്ഇ) അംഗീകരിച്ചു.
എന്നാല്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടേയോ മാനസിക വിദഗ്ധന്റെയോ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ ഹാജരാക്കണം. അടുത്തിടെ ചേര്‍ന്ന സിബിഎസ്ഇ പരീക്ഷ കമ്മറ്റി യോഗമാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഉത്തരങ്ങള്‍ ടൈപ്പ് ചെയ്യാനും ചോദ്യങ്ങള്‍ വലിപ്പമുള്ള അക്ഷരത്തില്‍ കാണാനും ചോദ്യങ്ങള്‍ ശ്രവിക്കാനും കംപ്യൂട്ടര്‍ ഉപയോഗിക്കാം. എന്നാല്‍ കംപ്യൂട്ടര്‍ അധ്യാപകരുടെ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമേ വിദ്യാര്‍ഥിക്ക് തങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കാനാവൂ എന്നു ഉത്തരവില്‍ പറയുന്നു. കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കില്ല. ക്രമീകരണത്തിനായി ആവശ്യമുള്ള രേഖകള്‍ സഹിതം വിദ്യാര്‍ഥി സ്‌കൂളില്‍ അപേക്ഷ നല്‍കണം. വിദ്യാര്‍ഥി ടൈപ്പ് ചെയ്ത ഉത്തരങ്ങളുടെ പ്രിന്റ് ഔട്ടില്‍ പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നയാള്‍ ഒപ്പ് വയ്ക്കും.

ഇന്നത്തെ പ്രധാനവാർത്തകൾ

🗓2018 മാർച്ച്‌ 01 വ്യാഴം
➖➖➖➖➖➖➖➖➖➖
📍ഫേസ് ബുക്ക് മാർക്കറ്റിങ്, വാട്സ്ആപ്പ് മാർക്കറ്റിംഗ്, മറ്റു സോഷ്യൽ മീഡിയ, നിങ്ങളുടെ ബിസ്നസ്സിൽ എങ്ങനെ 100% മാറ്റമുണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന വർക്‌ഷോപ് കാലിക്കറ്റ് ഹൈസണിൽ വെച്ച മാർച്ച് 11 ന് നടത്തുന്നതാണ്. താല്പര്യമുള്ളവർ www.event.envara.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക്കയോ, 8089022005 എന്ന നമ്പറിൽ ബന്ധപ്പടുക്കയോ ചെയ്യാം. സീറ്റുകൾ പരിമിതം.
➖➖➖➖➖➖➖➖➖➖

📰0⃣1⃣: ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫിനും യു.ഡി.എഫിനും എട്ട് സീറ്റ്, ഒരു സീറ്റ് ബി.ജെ.പിക്ക്
🔳വിവിധ തദ്ദേശ  സ്ഥാപനങ്ങളിലെ 19 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും, യു.ഡി.എഫും എട്ട് സീറ്റ് നേടി. രണ്ട് സീറ്റില്‍ സ്വതന്ത്രനും ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്.

📰0⃣2⃣: സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറി ഒരു കുട്ടി മരിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്
🔳കണ്ണൂര്‍ ചെറുപുഴയില്‍ കണ്ണൂരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറി ഒരു കുട്ടി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെരിങ്ങോം സ്വദേശി ദേവനന്ദയാണ് മരിച്ചത്.
▫അഞ്ച് കുട്ടികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ് വൈകുന്നേരം നാലരയോടെ അപകടം.

📰0⃣3⃣: നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്
🔳സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തി. ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ ഹർജി പ്രകാരമാണ് നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്‍റുകൾ പരാതി നൽകിയത്.
▫സമരം താത്കാലികമായി വിലക്കിയ ഹൈക്കോടതി സമരക്കാർക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

📰0⃣4⃣: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്നു; ദി​ലീ​പി​നു സ​മ​ൻ​സ്
🔳ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കും സ​മ​ൻ​സ് അ​യ​യ്ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഈ ​മാ​സം 14ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​ണ് സ​മ​ൻ​സി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം.

📰0⃣5⃣: മലയാറ്റൂരിൽ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു
🔳മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിലെ റെക്ടറെ കപ്യാര്‍ കുത്തിക്കൊന്നു. കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട് (52) ആണ് കുത്തേറ്റു മരിച്ചത്. പള്ളിയിലെ കപ്യാരായ ജോണിയാണ് മലയാറ്റൂര്‍ കുരിശുമുടിയുടെ ആറാം സ്ഥലത്തു വെച്ചു വൈദികനെ കുത്തിയത്.
▫ഉടൻ തന്നെ അദ്ദേഹത്തെ അങ്കമാലി ലിറ്റിൽ ഫ്ലവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കുരിശുമുടിയുടെ ആറാം സ്ഥലത്തുനിന്നും താഴ്വാരത്തെത്തി ആശുപത്രിയിലെത്തിക്കാനുള്ള കാലതാമസം മൂലം രക്തം വാര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദികന്‍റെ കാലിനായിരുന്നു കുത്തേറ്റത്.
▫സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ പത്തിനു പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടക്കും.

📰0⃣6⃣: പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി
🔳ആറ്റുകാൽ പൊങ്കാല മ​ഹോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെല്ലാം പൂ​ർ​ത്തി​യാ​യി. വെള്ളിയാഴ്ചയാണ് പൊങ്കാല. പൊ​ങ്കാ​ല​യ്ക്ക് എ​ത്തുന്ന​വ​ർ​ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി ആ​റ്റു​കാ​ൽ ഭ​ഗ​വ​തി​ക്ഷേ​ത്രം ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

📰0⃣7⃣: സോളാര്‍ കമ്മിഷനെ തള്ളി ഉമ്മന്‍ചാണ്ടി; നിയമിച്ചത് നിങ്ങളല്ലേയെന്ന് ഹൈക്കോടതി
🔳സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തെളിവുകളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തില്ലെന്നും ഉമ്മന്‍ചാണ്ടിയക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
▫സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം.

📰0⃣8⃣: പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍ ഉടമകള്‍ക്ക് ഗതാഗതവകുപ്പിന്റെ നോട്ടിസ്
🔳പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ വാഹന ഉടമകള്‍ക്ക് ഗതാഗത കമ്മിഷണര്‍ നോട്ടിസ് നല്‍കി. നികുതിവെട്ടിച്ച 2,200 പേര്‍ക്കാണ് നോട്ടിസ് നല്‍കുന്നത്.
▫നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു.

📰0⃣9⃣: കുത്തിയോട്ടത്തെ പിന്തുണച്ച് മന്ത്രി കടകംപള്ളി
🔳ആറ്റുകാൽ ക്ഷേത്രത്തിലെ വിവാദ ആചാരം കുത്തിയോട്ടത്തിനെതിരെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. കുത്തിയോട്ടം വിവാദമാക്കേണ്ടെന്നും മുൻവര്‍ഷത്തേക്കാള്‍ ഭംഗിയായി കുത്തിയോട്ടം നടക്കുമെന്നും മന്ത്രി പറഞ്ഞു.

📰1⃣0⃣: അഴിമതിക്കാരും ജാതിപ്പാര്‍ട്ടികളും മുന്നണയില്‍ വേണ്ടന്നെ് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്
🔳അഴിമതിക്കാരേയും ജാതിപ്പാര്‍ട്ടികളെയും ഇടതുമുന്നണയില്‍ വേണ്ടെന്ന് സിപിഐ. മലപ്പുറത്ത് ആരംഭിച്ച പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ നടത്തുന്ന നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഈ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

📰1⃣1⃣: ഹർത്താലിനിടെ അക്രമം: ആറ് പോലീസുകാർക്ക് സസ്പെൻഷൻ
🔳മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലീ​ഗ് ആ​ഹ്വാ​നം ചെ​യ​ത ഹ​ർ​ത്താ​ലി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​റ് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.
▫ക​ല്ല​ടി​ക്കോ​ട് സ​റ്റേ​ഷ​നി​ലെ എ​സ്ഐ ഉ​ൾ​പ്പെ​ടെ ആ​റ് പോ​ലീ​സു​കാ​രെ​യാ​ണ് സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബ​ല​മാ​യി മോ​ചി​പ്പി​ച്ച ലീ​ഗ് നേ​താ​വി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്തി​നാ​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ.

📰1⃣2⃣: ശുഹൈബ് വധത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
🔳യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​ല​യോ​ട് സ്വ​ദേ​ശി സ​ഞ്ജ​യി​നെ​യും ര​ജ​ത്തി​നെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
▫ശു​ഹൈ​ബി​നെ വ​ധി​ക്കാ​ൻ സ​ഞ്ജ​യ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ഒ​ളി​പ്പി​ച്ച​തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

📰1⃣3⃣: പ്രവാസി ജീവനൊടുക്കിയ സംഭവം; അറസ്റ്റിലായവർ ഡമ്മി പ്രതികളെന്ന് മകൻ
🔳വാ​ഹ​ന വ​ർ​ക്‌ഷോപ്പ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​കു​ത്തി​യ​തി​ൽ മ​നം​നൊ​ന്ത് ഇ​ള​മ്പ​ലി​ല്‍ സുഗതൻ എന്ന പ്ര​വാ​സി തൂ​ങ്ങി​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ കാ​ര​ണ​ക്കാ​ര​ല്ല അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​ജി​ത് ദീപികയോട് പറഞ്ഞു. യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇപ്പോൾ ന​ട​ക്കു​ന്ന​ത്.​ ഭ​ര​ണ​സ്വാ​ധീനം ഉ​പ​യോ​ഗി​ച്ചാണ് പ്രതികളെ രക്ഷിക്കാൻ നീക്കം നടത്തുന്നതെന്നും മകൻ ആരോപിച്ചു.

📰1⃣4⃣: കേരളം ചുട്ടുപൊള്ളും; താപനില 42 ഡിഗ്രി വരെ ഉയരും
🔳കേരളം ഇക്കുറി കനത്ത വേനലിനാണ് സാക്ഷ്യം വഹിക്കുക. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിലെ താപനില 0.5 ഡിഗ്രി വരെ വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ മൂന്ന് മാസങ്ങളിൽ കുറഞ്ഞ താപനിലയിലും വർധനവുണ്ടാകും. വേനൽ മഴ ലഭിക്കാൻ ഏപ്രിൽ പകുതി വരെ കാത്തിരിക്കേണ്ടി വരും.

📰1⃣5⃣: മാണി അഴിമതിക്കാരൻ തന്നെയെന്ന് സുധാകര്‍ റെഡ്ഡി
🔳കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേയ്ക്ക് സ്വീകരിക്കാൻ തയ്യാറെടുക്കുന്ന സിപിഎമ്മിനു പുതിയ തലവേദന സൃഷ്ടിച്ച് വിഷയത്തിൽ എതിര്‍പ്പുമായി സിപിഐ ദേശീയ നേതൃത്വം. മുൻ ധനമന്ത്രിയായ കെ എം മാണി അഴിമതിക്കാരൻ തന്നെയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.
▫കോൺഗ്രസിനോളം അഴിമതിക്കാരല്ല കേരള കോൺഗ്രസെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

📰1⃣6⃣: കര്‍ണാടകയില്‍ സി.പി.എം തനിച്ചും സി.പി.ഐ കോണ്‍ഗ്രസിനൊപ്പവും നില്‍ക്കും
🔳ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പായി. ഇടതുപക്ഷത്തെ പ്രധാനപാര്‍ട്ടിയായ സി.പി.എം 26 മണ്ഡലങ്ങളില്‍ തനിച്ചു മല്‍സരിക്കുമ്പോള്‍ സി.പി.ഐ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. ഫാസിസ്റ്റുകള്‍ അധികാരത്തില്‍ വരുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സിദ്ധാന ഗൗഡ പാട്ടീല്‍ പറഞ്ഞു.
▫തങ്ങളുടെ തീരുമാനം അറിയിച്ച് സി.പി.ഐ, കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് കത്തയച്ചിട്ടുണ്ട്. നേരത്തെ നാലുമണ്ഡലങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

 ത്രിപുരയിലെ 25 വര്‍ഷം നീണ്ട സിപിഐ(എം) ഭരണത്തെ തൂത്തെറിഞ്ഞ് ബിജെപി: മേഘാലയയില്‍ തൂക്ക് മന്ത്രിസഭ
🔳 രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലേറും. മേഘാലയയിൽ 21സീറ്റ് നേടിയെങ്കിലും നാഗാലാന്റിലും ത്രിപുരയിലും ഒരു സീറ്റുപോലും നേടാൻ കോൺഗ്രസിനായില്ല.
▪ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയം ബി.ജെ.പി പണം കൊടുത്ത് വാങ്ങിയതാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

📰0⃣2⃣ കോണ്‍ഗ്രസുകാരന്റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരനും ജയിച്ചിട്ടില്ല, പിന്നെയാണോ ബി.ജെ.പി?: ത്രിപുരയിലെ സിപിഎം തോൽവിയെ പരിഹസിച്ച് കെ.മുരളീധരന്‍
🔳 കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണം എന്നുമാത്രമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും ത്രിപുരയില്‍ ബിജെപിയോട് ഏറ്റുമുട്ടിയ സിപിഐഎം ജയിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് കോണ്‍ഗ്രസുകാരെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
▪സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും തയ്യാറെടുക്കേണ്ട സമയമാണിതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

📰0⃣3⃣ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
🔳 പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച്‌ 4 ദിവസത്തേക്കാണ് പ്രതികളെ തെളിവെടുപ്പിനായി കോടതി കസ്റ്റഡിയില്‍ വിട്ടത്.
▫മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന 16 പ്രതികളില്‍ 11 പേരെയാണ് ഈ മാസം 7 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

📰0⃣4⃣ 2017ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
🔳 സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കമ്മാ ചെറിയാന്‍ അവാര്‍ഡ് മേരി എസ്തപ്പാന്‍, വിദ്യാഭ്യാസ രംഗത്തെ ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് ലളിത സദാശിവന്‍, സാഹിത്യ രംഗത്തെ കമലാ സുരയ്യ അവാര്‍ഡ് ഡോ. കെ.പി. സുധീര, ഭരണരംഗത്തെ റാണി ലക്ഷ്മിഭായ് അവാര്‍ഡ് ജഗദമ്മ ടീച്ചര്‍, ശാസ്ത്ര രംഗത്തെ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ഡോ. മിനി എം, കലാരംഗത്തെ മൃണാളിനി സാരാഭായി അവാര്‍ഡ് മാലതി ജി. മേനോന്‍, ആരോഗ്യ രംഗത്തെ മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് ശര്‍മ്മിള, മാധ്യമ രംഗത്തെ ആനി തയ്യില്‍ അവാര്‍ഡ് കൃഷ്ണകുമാരി എ, കായികരംഗത്തെ കുട്ടിമാളു അമ്മ അവാര്‍ഡ് ബെറ്റി ജോസഫ്, അഭിനയരംഗത്തെ സുകുമാരി അവാര്‍ഡ് രജിത മധു, വനിതാ ശാക്തീകരണ മേഖലയിലെ ആനി മസ്ക്രിന്‍ അവാര്‍ഡ് രാധാമണി ടി. എന്നിവര്‍ക്കാണ്.

📰0⃣5⃣ ചൊവ്വാഴ്ച മുതല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രവുമായി മുന്നോട്ടു പോകുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ)
🔳 സമരത്തില്‍നിന്ന് നഴ്സുമാരെ പിന്മാറ്റുന്നതിനു ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചത്. അതേസമയം. സ​ര്‍​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച വീ​ണ്ടും പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.
▫കേരളത്തിലെ 62,000 നഴ്സുമാര്‍ നാളെ അവധിയെടുത്താണ് അ​നി​ശ്ചി​ത​കാ​ല സ​മ​രത്തില്‍ പങ്കു ചേരുന്നത്.

📰0⃣6⃣ ത്രിപുരയില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിപിഎം യാഥാര്‍ത്ഥ്യ ബോധത്തോടു കൂടി പെരുമാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
🔳 കോണ്‍ഗ്രസ്സ് മുന്നോട്ടുവച്ച ആശയം എത്രമാത്രം ശരിയാണെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. മതേതരകക്ഷികള്‍ ഒരുമിച്ച്‌ നിന്ന് സംഘപരിവാര്‍ ശക്തികളെ നേരിടേണ്ട സമയമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

📰0⃣7⃣ തിരുവനന്തപുരത്തെ ഹൈടെക് എടിഎം കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ട ഒരു റുമേനിയന്‍ സ്വദേശിയെ തലസ്ഥാനത്തെത്തിച്ചു
🔳 ഐനട്ട് അലസാന്‍ഡ്രു മറീന എന്ന റുമേനിയന്‍ സ്വദേശിയെ ഇന്‍റപോള്‍ സഹായത്തോട് കൂടിയാണ് കേരളാ പോലീസ് പിടകൂടിയത്. 2016 ആഗസ്റ്റ് 8 നാണ് ആണ് റുമേനിയന്‍ സ്വദേശികള്‍ ചേര്‍ന്ന് വെള്ളയമ്ബലം ആല്‍ത്തറയിലെ എസ് ബി ഐ എടിഎം സ്കമ്മര്‍ മെഷീന്‍ ഉപയോഗിച്ച്‌ തകര്‍ത്ത് പണം കവര്‍ന്നത്.
▫ഈ സംഭവത്തിന് പിന്നാലെ ഗബ്രിയല്‍ മറിയന്‍ എന്ന ഒന്നാം പ്രതിയെ സംഭവത്തിന് പിന്നാലെ മുബൈയില്‍ നിന്ന് കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

📰0⃣8⃣ യുഡിഎഫ് ബജറ്റ് അവതരണത്തിനെതിരെ നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ ഇപ്പോള്‍ വീണ്ടുവിചാരമുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
🔳 അന്നത്തെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അത് തോന്നാറുണ്ട്. സമ്മര്‍ദങ്ങളിലും വികാരങ്ങളില്‍നിന്നുമാണ് അത്തരം പ്രതിഷേധമുണ്ടായത്. അത് ഇപ്പോള്‍ അയഞ്ഞുവെന്നും സ്പീക്കര്‍ പറഞ്ഞു.
▫നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തന്നെ നീക്കം നടത്തിയിരുന്നതായും സ്പീക്കര്‍ അറിയിച്ചു.

📰0⃣9⃣ കമല്‍ഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി 'മക്കള്‍ നീതി മയ്യ'ത്തിന്‍റെ ആദ്യ പൊതുപരിപാടി വരുന്ന അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടക്കും
🔳 തമിഴ്നാട്ടിലെ രോയപ്പേട്ടയിലെ വൈഎംസിയെ ഗ്രൗണ്ടിലാണ് പരിപാടി. പാർട്ടിയുടെ വിമന്‍സ് വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച്‌ എട്ടിന് നടക്കുന്ന പരിപാടിയില്‍ 5,000ത്തോളം ബിസിനസ് രംഗത്തുള്ള സ്ത്രീകള്‍ പങ്കെടുക്കും.
                i-media:9895688868
📰1⃣0⃣ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷി (55)ന്റെ കൊലപാതകത്തില്‍ അന്വേഷണം വഴിത്തിരിവില്‍
🔳 അനധികൃതമായി വെടിയുണ്ടകള്‍ കൈവശം വച്ചതിന് ഫെബ്രുവരി 18ന് ബംഗലൂരു പോലീസിന്റെ പിടിയിലായ കെ.ടി നാരായണ്‍ കുമാര്‍ (37)നെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഗൗരിയുടെ കൊലയിലെ പങ്ക് പുറത്തുവരുന്നത്. കൂടുതൽവിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

📰1⃣1⃣ ത്രിപുര മുഖ്യമന്ത്രി മണിക്​ സര്‍ക്കാര്‍ ഇനി പശ്​ചിമ ബംഗാളിലോ ബംഗ്ലാദേശിലോ കേരളത്തിലോ അഭയം തേടുന്നതായിരിക്കും നല്ലതെന്ന്​ ബി.ജെ.പി
🔳 1998 മുതല്‍ ത്രിപുര ഭരിച്ചിരുന്ന മണിക്​ സര്‍ക്കാറി​​ന്റെ മുന്നില്‍ മൂന്ന്​ വഴികളാണുള്ളത്​. ഇപ്പോഴും സി.പി.എമ്മി​​ന്റെ ചെറിയ സാന്നിധ്യമെങ്കിലുമുള്ള പശ്​ചിമ ബംഗാളിലേക്കോ പാർട്ടി മൂന്നു വര്‍ഷം കൂടി ഭരിക്കാന്‍ ബാക്കിയുള്ള കേരളത്തിലേക്കോ അല്ലെങ്കില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്ക്​ പോകാമെന്നും ബി.ജെ.പി അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
▫അമിത് ഷായുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും നഴ്സറി ക്ലാസിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

📰1⃣2⃣ നീരവ്​ മോദിക്കെതിരെ എന്‍ഫോഴ്​സ്​മെന്റ് ഡയറക്​ട്രേറ്റ്​ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട്​ ഹൈകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ​അഭിഭാഷകന്‍ വിജയ്​ അഗര്‍വാള്‍
🔳 മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പെട്ടന്നാണ്​ തനിക്കെതിരെ നടപടിയെടുത്തത്​. തന്റെ മറുപടിക്ക്​ അവര്‍ കാത്തുനിന്നില്ല. തനിക്ക്​ നിയമത്തി​​ന്റെ പരിരക്ഷ പോലും ലഭിച്ചില്ലെന്നും നീരവ്​ മോദി പ്രതികരിച്ചു.
▪അതേസമയം നീരവ് മോദിക്കും ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചോക്സിക്കുമെതിരെ മുംബൈ പി.എം.എല്‍.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

🗞മറ്റു വാർത്തകൾ ചുരുക്കത്തിൽ🗞

​​👨🏻‍💼തൊഴിൽ👨🏻‍💼​​
🔳 ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ (ബി.​എം.​ആ​ര്‍.​സി) വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ 33 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വിവരങ്ങൾക്ക് www.bmrc.co.in എന്ന വെബ്സൈറ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

​​📽വിനോദം📽​​
🔳 മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകന്‍ ശരത്ത് സന്ദിത്ത് ഒരുക്കിയ ചിത്രം പരോളിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

🔳 നടി ശ്രീദേവിയുടെ ജീവിതം ജീവിതം സിനിമയാകുന്നുവെന്നും രാം ഗോപാല്‍ വര്‍മ ചിത്രം സംവിധാനം ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

🚘ഓട്ടോമൊബൈൽ 🚘
🔳 മാരുതിയുടെ പുതിയ മോഡല്‍ ഡീസല്‍ ഏഞ്ചിനുമായി സിയാസ് ഫെയ്സ്ലിഫ്റ്റ് ഓഗസ്റ്റ് മാസം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

​​📱ടെക്ക് 📱​​
🔳 രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ഹോളി പ്രമാണിച്ച്‌ 1299ലേക്ക് ഡയൽ ചെയ്തവർക്ക് 10ജിബി ഇന്റർനെറ്റ് സൗജന്യമായി നൽകുന്നു.

🔳 ആറ് രാജ്യങ്ങളില്‍ പരീക്ഷണം പരാജയപ്പെട്ടതിനെത്തുടർന്ന് ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു.

​​📊സാമ്പത്തികം📊​​
🔳 ഒരു ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച്‌ 22,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

🔳 സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 26 പൈസ കൂടി 75.88 രൂപയിലും ഡീസല്‍ വില ലിറ്ററിന് 22 പൈസ വര്‍ധിച്ച്‌ 68.06 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു.

​​🏆കായികം🏆​​
🔳 ചര്‍ച്ചില്‍ ബ്രദേഴ്സിനെ തോല്‍പ്പിച്ച് അണ്ടര്‍-18 യൂത്ത് ഐ ലീഗ് ഗോവയില്‍ എഫ് സി ഗോവ ചാമ്ബ്യന്മാരായി.

🔳 മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ജൂനിയര്‍ ടീം സെലക്ടര്‍ സ്ഥാനം രാജിവെച്ചു.

🔳 മലേഷ്യയില്‍ ഇന്നാരംഭിച്ച സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ അര്‍ജന്റീനയോട് 2-3 ഇന്ത്യ പരാജയപ്പെട്ടു.

🔳 ന്യൂസിലാന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വിജയം. അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തില്‍ നാലു റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
▪സ്കോര്‍: ഇംഗ്ലണ്ട് 234-10 (50), ന്യൂസിലാന്‍ഡ് 230-8 (50).

🔳 കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ നിദാഹസ് ട്രോഫിയില്‍ നിന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അല്‍ ഹസന്‍ പിന്മാറി.

​​✈വിദേശം✈​​
🔳 മരത്തിനടിയില്‍ ഒളിപ്പിച്ചു വച്ച 91.7 കിലോ ഗ്രാം കാപ്റ്റഗന്‍ ഗുളികകളുമായി എത്തിയ നാല് ഏഷ്യക്കാർ ദുബൈയിൽ പിടിയിൽ.

🔳 വൃത്തിയില്ലാത്ത കത്രികകളും അണുവിമുക്തമാക്കാത്ത ചീപ്പുകള്‍ എന്നിവയുടെ ഉപയോഗം കണ്ടെത്തിയതിനെത്തുടർന്ന് ദുബായിലെ 107 സലൂണുകള്‍ അടച്ചുപൂട്ടി.

🔳 ചൊവ്വാഴ്​ച വരെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്​ത അളവില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന്​ ദേശീയ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു.

🔳 സിറിയയില്‍ ഒരുമാസത്തേക്ക് വെടിനിര്‍ത്താനുള്ള പ്രമേയം അംഗീകരിക്കപ്പെട്ടെങ്കിലും ഇതുവരെ അത് ഭാഗികമായിപ്പോലും നടപ്പായിട്ടില്ലെന്ന് കുവൈത്ത്.

🔳 52 പുതിയ നിയമങ്ങളും 13 പുതിയ ശിക്ഷകളും ഉൾപ്പെടുത്തി ഒമാനില്‍ ഗതാഗത നിയമ ഭേദഗതി നിലവില്‍ വന്നു. വിദേശികള്‍ക്ക് ഇനി രണ്ടുവര്‍ഷ കാലാവധിയുള്ള ലൈസന്‍സ് ആകും ലഭിക്കുക.

🔳 യു എസിലെ ബോസ്റ്റണിലുണ്ടായ കൊടുങ്കാറ്റില്‍ അഞ്ച് മരണം. വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും സ്തംഭിച്ച നിലയിലാണ്.

🔳 സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.


2018 മാർച്ച് 04 ഞായർ
​🗞ഇന്നത്തെ പ്രധാന വാർത്തകൾ
▫▫▫▫▫▫▫▫▫▫▫

📰0⃣1⃣: വീണ്ടും പണം വാരിയെറിഞ്ഞ് അധികാരം പിടിക്കാനൊരുങ്ങി ബിജെപി: മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി
🔳 എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. 21 സീറ്റ് നേടി മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന വിശ്യാസമായിരുന്നു കോണ്‍ഗ്രസിന്.
▫എന്‍പിപിക്ക് ബിജെപിയും യുഡിപിയും പിന്തുണ നല്‍കിയതോടെ കേവലഭൂരിപക്ഷത്തിലേക്കെത്താന്‍ എന്‍പിപി-ബിജെപി സഖ്യത്തിന് രണ്ട് സീറ്റുകള്‍ മാത്രമാണ് വേണ്ടത്.

📰0⃣2⃣: കാനം രാജേന്ദ്രന്‍ തുടര്‍ച്ചയായ രണ്ടാം തവണയും സി.പി.ഐ സംസ്ഥാന സെക്രട്ടറി
🔳 മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് കാനത്തിന്‍റെ പേര് നിര്‍ദേശിച്ചത്.
▫രാജ്യത്ത് സംഘപരിവാര്‍ ശക്തികളെ ചെറുക്കാന്‍ വിശാല മതേതര ജനാധിപത്യ വേദിവേണമെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

📰0⃣3⃣: എംഎല്‍എമാരും എംപിമാരും ഉള്‍പ്പെട്ട അഴിമതി കേസുകള്‍ക്ക് പ്രത്യേക കോടതി: ആദ്യ കോടതി കൊച്ചിയില്‍
🔳 ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന അതീവ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള കേസുകള്‍ വിചാരണ ചെയ്യാനാണ് പ്രത്യേക കോടതി സ്ഥാപിച്ചത്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഗണത്തില്‍ പെടുന്ന കോടതിയില്‍ കൊലപാതകം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പരിഗണനയ്ക്ക് വരില്ല.
▫അഴിമതിയടക്കമുള്ള മറ്റ് കേസുകളാകും കോടതി പരിഗണിക്കുക.

📰0⃣4⃣: കേരളത്തില്‍ തൃപുര ആവര്‍ത്തിക്കില്ലെന്ന് സ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
🔳 ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന് അതിനുള്ള കഴിവില്ല. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും അദേഹം പറഞ്ഞു.
▫ഉപതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

📰0⃣5⃣: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതില്‍ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരേ കോടതിയെ സമീപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
🔳 2011, 2016 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അന്‍വര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വലിയ ക്രമക്കേടുകളുണ്ടെന്നും ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കു പരാതി ലഭിച്ചിരുന്നു. ഈ പരാതി കൂടുതല്‍ പരിശോധനയ്ക്കായി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്കും തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറുകയായിരുന്നു.
▫സര്‍ക്കാറാണ് ഇതു സംബന്ധിച്ച കമ്മീഷന്‍ തീരുമാനം പരാതിക്കാരനെ അറിയിച്ചത്.

📰0⃣6⃣: പാലക്കാട് വടക്കഞ്ചേരിയില്‍ രണ്ട്​ ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക്​ വെ​ട്ടേറ്റു
🔳 ഡി.വൈ.എഫ്​.​ഐ ​ബ്ലോക്ക്​ ട്രഷറര്‍ ഷക്കീര്‍, മേഖല സെക്രട്ടറി രാജേഷ്​ എന്നിവര്‍ക്കാണ്​ വെട്ടേറ്റത്​. സംഭവത്തിന്​ പിന്നില്‍ ബി.ജെ.പിയാ​ണെന്ന്​​ സി.പി.എം ആരോപിച്ചു​.
▫ബൈക്കുകളിലെത്തിയെ സംഘം ​സി.പി.എം ലോക്കല്‍ കമ്മിറ്റി ഒാഫീസില്‍ കയറിയാണ്​ ഇരുവരെയും ആക്രമിച്ചത്​. കൈയ്യിലും കാലിലും മാരക പരിക്കേറ്റ ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​.

📰0⃣7⃣: കണ്ണൂര്‍ തളിപ്പറമ്ബില്‍ പതിനാറുകാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റില്‍: പിടിയിലായവരില്‍ 71 കാരനായ പടുകിളവനും
🔳 പെരിങ്ങോം സ്വദേശി 71 കാരനായ കണ്ണമ്ബിള്ളി കുഞ്ഞിരാമന്‍, മണക്കടവ് ചുള്ളിപ്പള്ള സ്വദേശികളായ മുക്കാലിയര്‍ നിധിന്‍ ജോസഫ്, ഒറ്റപ്ലാക്കല്‍ മനു തോമസ് എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരങ്ങളെയുമാണ് ആലക്കോട് പൊലീസ് പിടികൂടിയത്.
▫കഴിഞ്ഞ ആഴ്ച്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായതോടെ ആണ് പീഡന വിവരം പുറത്തു വരുന്നത്.

📰0⃣8⃣: ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് അമിത് ഷാ
🔳 ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ നേതൃത്വത്തിലെ എല്ലാ നേതാക്കളേയും എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും ഒഴിവാക്കും.
▫നിലവിലുള്ള എല്ലാ പാര്‍ട്ടി നേതാക്കളേയും ഒഴിവാക്കി അവിടെ പൂര്‍ണമായും കേന്ദ്ര നേതാക്കളെ കൊണ്ടുവരനാണ് പദ്ധതി.

📰0⃣9⃣: കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള സംസ്ഥാനങ്ങളില്‍ ഒരു പാര്‍ട്ടി അധികാരത്തിലേറുന്ന കാലം അകലെയല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
🔳 കേരളം, കര്‍ണാടകം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും താമര വിരിയും. വികസനം ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രി മോദിയുടെ ഭരണവും അമിത് ഷായുടെ സംഘാടന വൈദഗ്ധ്യവുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തിയ മികച്ച പ്രകടനത്തിന് പിന്നിലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
                i-media:9895688868
📰1⃣0⃣: ഇന്ത്യയില്‍ ഇടതുപക്ഷം ഇല്ലാതായാല്‍ ദുരന്തമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ്
🔳 എന്നാൽ കാലത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്നും ലാറി ബേക്കറുടെ ജന്മ ശതാബ്ദി സെമിനാറില്‍ സംസാരിക്കവേ ജയറാം രമേശ് പറഞ്ഞു. മന്ത്രി തോമസ് ഐസക്കും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു.

📰1⃣1⃣: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകളുമായി ഗുരുഗ്രാമില്‍ അഞ്ച്പേരെ പൊലീസ് അറസ്റ്റ് ചെയ്തു
🔳 49 ലക്ഷം രൂപയുടെ നോട്ടാണ് യുവാക്കളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യുവാക്കളുടെ കാര്‍ പൊലീസ് പരിശോധിച്ചത്.
▫സജ്ജയ് ലാല്‍, ബിത്താല്‍ കേസര്‍, ലക്കി ശര്‍മ്മ, സത്യ നാരായണ മണ്ഡല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

📰1⃣2⃣: ബിജെപിക്കെതിരെ കൈകോര്‍ക്കാന്‍ എസ്പിയും ബിഎസ്പിയും യുപിയിൽ ഒന്നിക്കുന്നു
🔳 ഗൊരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടുന്നതിനായാണ് മായാവതിയുടെ ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത്.
▫യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനവും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

📰1⃣3⃣: ചരിത്രം അറിയില്ലെങ്കില്‍ പോയി പഠിച്ചിട്ട് വരൂയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയോട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
🔳 ഇന്ത്യാ-പാക് വിഭജനത്തെ കുറിച്ചുള്ള ഫറൂഖിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ജിതേന്ദ്ര സിംഗ്.
▫മുഹമ്മദ് അലി ജിന്നയല്ല, മറിച്ച്‌ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, മൗലാന അബ്ദുള്‍ കലാം ആസാദ് എന്നിവരാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നായിരുന്നു മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.

📰1⃣4⃣: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വേണ്ടി ജമ്മു കശ്മീരിലെ ബിജെപി മന്ത്രിമാര്‍ രംഗത്ത്‌
🔳 രണ്ട് പൊലീസുകാരുള്‍പ്പെടെ നാലു പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ഒരാളെയും അറസ്റ്റ് ചെയ്യരുതെന്ന് ഭീഷണി മുഴക്കിയ മന്ത്രി ചന്ദ്രപ്രകാശ് ഗംഗ, ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം കാട്ടുനീതിയാണെന്നും ആരോപിച്ചു.
▫ഒരുപാട് സ്ത്രീകള്‍ കൊല്ലപ്പെടുന്നുണ്ടല്ലോ പിന്നെ എന്തിനാണ് ഇത്ര അന്വേഷണം എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.

📰1⃣5⃣: ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം നേടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി വിയറ്റ്നാം
🔳 ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വിയറ്റ്നാം പ്രസിഡന്റ് ട്രാന്‍ ഡായ് ഖ്വാങ്ങ് തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
▫ഏഷ്യപസഫിക് മേഖലകളില്‍ വിയറ്റ്നാമിനാണ് ഇന്ത്യ പ്രധാനമായും പരിഗണ നല്‍കുന്നതെന്ന പധാനമന്ത്രിയുടെ വാക്കുകള്‍ക്കുള്ള നന്ദിയും പ്രസിഡന്റ് ഖ്വാങ് അറിയിച്ചു.

🗞മറ്റു വാർത്തകൾ ചുരുക്കത്തിൽ🗞

​​📚വിദ്യാഭ്യാസം📚​​
🔳 എസ് എസ് എല്‍ സി പരീക്ഷയുടെ സമയക്രമം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇത്തവണയും പരീക്ഷ ഉച്ചയ്ക്ക് ശേഷം തന്നെയാണ്. എന്നാല്‍ വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ നട്ടുച്ചയ്ക്കുള്ള പരീക്ഷ വിദ്യര്‍ത്ഥികളെ ഏങ്ങനെ ബാധിക്കും എന്നതാണ് ആശങ്ക.

​​📽വിനോദം📽​​
🔳 ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ബിടെകിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

🔳 ടൊവിനോ തോമസ് , നിമിഷ സജയന്‍ , അനു സിത്താര എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളാകുന്ന പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി.

🔳 പൂമരത്തിന്റെ റിലീസ് ഇനിയും നീളുമെന്ന് ചിത്രത്തിലെ നായകന്‍ കാളിദാസ്.

🔳 സ്റ്റെല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമായ 2.0യുടെ ടീസര്‍ ചോര്‍ന്നുവെന്ന് ആരോപണം.

🚘ഓട്ടോമൊബൈൽ 🚘
🔳 വാഹന നിര്‍മ്മാതാക്കളായ മാരുതി ഇന്ത്യയില്‍ ഒരു ദിവസം വില്‍ക്കുന്നത് അയ്യായിരം കാറുകളെന്ന് റിപ്പോർട്ട്.

​​📱ടെക്ക് 📱​​
🔳 അയക്കുന്ന വാട്സാപ്പ് സന്ദേശം മായ്ച്ച്‌ കളയാനുള്ള സമയപരിധി 7മിനിറ്റിൽ നിന്നും ഒരുമണിക്കൂറായി ഉയർത്തി.

​​📊സാമ്പത്തികം📊​​
🔳 സംസ്ഥാനത്ത് പെട്രോൾ വിലയിൽ ലിറ്ററിന് 27 പൈസയും ഡീസലിന് 20 പൈസയും വർദ്ധിച്ചു.

🔳 യൂബര്‍ സഹസ്ഥാപകന്‍ ഗാരറ്റ് ക്യാമ്പ് പുതിയ ക്രിപ്റ്റോകറന്‍സി പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.

​​🏆കായികം🏆​​
🔳 ഗോകുലം എഫ് സിയുടെ ഐലീഗിലെ അവസാന മത്സരത്തിന്റെ തീയതി മാറ്റി. മാര്‍ച്ച്‌ ആറിന് നടക്കേണ്ട മത്സരം ഇനി മാര്‍ച്ച്‌ 8ന് നടക്കും.

🔳 മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് പുതുക്കി. പുതിയ കരാര്‍ അനുസരിച്ച്‌ 2021 വരെ താരം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കും.

🔳 ഐപിഎല്‍ 11ാം സീസണില്‍ കൊല്‍ക്കത്തയെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക് നയിക്കും.

🔳 അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് സമനില(1-1).

🔳 ഫിയറൊന്റീന ക്യാപ്റ്റന്‍ ഡാവിഡെ ആസ്റ്റോരിയുടെ മരണത്തെതുടർന്ന് ഇറ്റാലിയ ലീഗില്‍ 27ആം റൗണ്ടില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും മാറ്റിവെച്ചു.

🔳 ഡെന്മാര്‍ക്ക് ഇന്റര്‍നാഷണല്‍ താരം നാദിയ നദീമിന് ഡാനിഷ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം.

🔳 ഹോളണ്ട് താരം വെസ്ലി സ്നൈഡര്‍ തന്റെ രാജ്യാന്തര കരിയറിന് അവസാനം കുറിച്ചു.

​​✈വിദേശം✈​​
🔳 ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പാകിസ്ഥാനില്‍ അജിനോമോട്ടോ നിരോധിച്ചു.

🔳 മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള കൃഷ്ണകുമാരി കോല്‍ഹി(30) എന്ന ദലിത് യുവതി ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

🔳 രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ ഹനിക്കുന്ന തീരുമാനങ്ങള്‍ അമേരിക്ക കൈക്കൊണ്ടാല്‍ തിരിച്ചടിക്കുമെന്ന് ചൈന.

🔳 ജനനനിരക്ക് കുറയുന്നതിനു പരിഹാരമായി 'മൂന്നു കുട്ടി നയം' നടപ്പാക്കണമെന്ന് ചൈനയിൽ ആവശ്യമുയരുന്നു.

🔳 സൗദി അറേബ്യയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഉംറ നിര്‍വ്വഹിക്കണമെങ്കില്‍ പ്രത്യേക ഫീസായി 400 മുതൽ 700 റിയാൽ വരെ ഒടുക്കേണ്ടതുണ്ടെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സൗദി മന്ത്രാലയം.

🔳 ചരിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ വനിതകള്‍ക്കായി നടത്തിയ മാരത്തോണിൽ(അല്‍അഹ്​സ മാരത്തോൺ) 1,500 ലേറെ വനിതകള്‍ പങ്കെടുത്തു.

🔳 രാജ്യത്ത് അമ്ബത് ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ച്‌ മൂന്ന് മാസത്തിനിടയില്‍ ലഭിച്ചത് പതിനെട്ട് ലക്ഷം ദിര്‍ഹമെന്ന് യുഎഇ.

🔳 വിസ അപേക്ഷ നടപടികള്‍ക്കായി ഈ വർഷാവസാനത്തോടെ രാജ്യത്ത് 70 അമര്‍ സേവന കേന്ദ്രങ്ങൾ തുറക്കുമെന്ന് ദുബൈ.

🔳 വിദേശ തൊഴിലാളി റിക്രൂട്മെന്റ്
സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിബന്ധനകള്‍ കുവൈറ്റ് പ്രഖ്യാപിച്ചു.

🔳 കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വിവിധ ഭാഷകള്‍ പഠിപ്പിക്കുന്ന വിദേശികളായ 1500ഓളം അധ്യാപകരെ പിരിച്ച്‌ വിടാനുള്ള നടപടികള്‍ ആരംഭിച്ചു.

🔳 ഇറാ​​​ന്റെ പിന്തുണയുള്ള 116 തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത്​ പരാജയപ്പെടുത്താന്‍ സാധിച്ചതായി ബഹ്​റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

🔳 ഷാര്‍ജയിലെ അല്‍-തവൂണ്‍ പ്രദേശത്തെ ടൈഗര്‍ ബില്‍ഡിംഗിലെ ഒരു ഫ്ലാറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ എഴുപേര്‍ക്ക് പരിക്കേറ്റു.

🔳 യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.



018 മാർച്ച് 05 തിങ്കൾ
​🗞ഇന്നത്തെ പ്രധാന വാർത്തകൾ
▫▫▫▫▫▫▫▫▫▫▫

📰0⃣1⃣ നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
🔳 നോക്കിനില്‍ക്കുന്നവര്‍ കൂലി ചോദിക്കുന്ന സ്ഥിതി ഒരു ട്രേഡ് യൂണിയനും അംഗീകരിക്കുന്നില്ല. എന്നിട്ടും സംസ്ഥാനത്ത് ഈ പ്രവണത നിലനില്‍ക്കുകയാണ്. തൊഴിലാളി സംഘടന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
▫എന്നാല്‍ ചില പ്രദേശങ്ങളില്‍ പ്രവൃത്തിക്ക് തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ജോലി സംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്. ഇതും അവസാനിപ്പിച്ചേ പറ്റൂ. ഈ നിയമവിരുദ്ധ പ്രവണത ഒരു ട്രേഡ് യൂണിയനും അംഗീകരിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

📰0⃣2⃣ മാര്‍ച്ച്‌ 31നകം ശമ്പള പരിഷ്കരണ ഉത്തരവിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്: നഴ്സുമാരുടെ സമരം പിന്‍വലിച്ചു
🔳 സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള നിരക്ക് ഉള്‍പ്പെടുത്തിയുള്ള പരിഷ്കരണമാണ് നടപ്പാക്കുക. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനയായ യുഎന്‍എ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.
➖➖➖➖➖➖➖➖➖➖
​​
📰0⃣3⃣ മലയാറ്റൂരില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിക്ക് മാപ്പ് നല്‍കിയതായ് സേവ്യറിന്റെ കുടുംബം
🔳 പ്രതിയായ മുന്‍ കപ്യാര്‍ ജോണിയുടെ കുടുംബത്തെ സേവ്യറിന്റെ മാതാവും ബന്ധുക്കളും സന്ദര്‍ശിച്ചു. ജോണി കൊലപ്പെടുത്തിയ ഫാ. സേവ്യറിന്റെ അമ്മ ത്രേസ്യാമ്മയും സഹോദരങ്ങളുമാണ് പ്രതിയുടെ വീട്ടിലെത്തിയത്. പ്രതിയുടെ ഭാര്യയും മക്കളെയും ഇവര്‍ ആശ്വസിപ്പിച്ചു. പെട്ടന്നെ് തോന്നിയ ദേഷ്യത്തിനു ജോണി ചെയ്ത തെറ്റിന് ദൈവത്തിനൊപ്പം ഞങ്ങളും ക്ഷമിക്കുന്നതായി ഫാ. സേവ്യറിന്റെ അമ്മ ത്രേസ്യാമ്മ പറഞ്ഞു.

📰0⃣4⃣ ബാര്‍ കോഴക്കേസ്: സത്യം എന്നും വിജയിക്കുമെന്ന് കെ.എം.മാണി
🔳 ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് കാട്ടി മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്.
▫അതേസമയം മാണിക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം തുടരണമെന്നുമാണ് താന്‍ നിയമോപദേശം നല്‍കിയതെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. സതീശന്‍ പറഞ്ഞു.

📰0⃣5⃣ സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേരളാ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം
🔳 പരാതി ലഭിച്ചിട്ട് കേസെടുക്കാതിരുന്നത് എന്തു കൊണ്ടെന്ന് ഹൈകോടതി ചോദിച്ചു. കേസ് എടുക്കാതിരുന്നത് സുപിംകോടതി മാര്‍ഗ നിര്‍ദേശത്തിനു എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കാനായി നാളത്തേക്ക് മാറ്റി
▫കേസ് ഒത്തുതിര്‍പ്പിനായി ഹൈകോടതിയുടെ മധ്യസ്ഥതക്ക് വിടണമെന്ന് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ആവശ്യപ്പെട്ടു. എന്നാല്‍, കോടതി ഈ ആവശ്യം നിരാകരിച്ചു. മധ്യസ്ഥത വഴി ഒത്തുതീര്‍ക്കേണ്ട കാര്യമല്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

📰0⃣6⃣ കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോയത് തീര്‍ത്തും അപ്രതീക്ഷിതം: ത്രിപുരയിലെ കോൺഗ്രസിന്റെ തോൽവിയെ പരിഹസിച്ച് പിണറായി വിജയന്‍
🔳 ബിജെപിയുടെ വോട്ടിനൊപ്പം കോണ്‍ഗ്രസിന്‍റെ 38 ശതമാനം വോട്ട് കൂടി ലഭിച്ചതോടെ അവര്‍ക്ക് മികച്ച ഭൂരിപക്ഷം കിട്ടിയെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്തൊരു നാണംകെട്ട അവസ്ഥയാണ് കോണ്‍ഗ്രസിന്‍റേതെന്നു പറഞ്ഞ മുഖ്യമന്ത്രി രാജ്യത്തെ കോണ്‍ഗ്രസ് അപമാനകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്നും കൂട്ടിച്ചേര്‍ത്തു.

📰0⃣7⃣ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
🔳 കേസിന്റെ അന്വേഷണം നേരെ ചൊവ്വേ നടത്തിയിട്ടില്ലെന്നും കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും കാണുന്നില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
▫കേസിന്റെ അന്വേഷണത്തിനായി പുതിയ സംഘം രൂപീകരിച്ചതായി സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ അറിയിച്ചു.

📰0⃣8⃣ ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് നടത്തിയ രാപ്പകൽ സമരത്തിൽ യുഡിഎഫ് പ്രവർത്തകർ പാട്ട് പാടി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
🔳 മട്ടന്നൂർ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട്  പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജ മണ്ഡലങ്ങളിലും രാപ്പകൽ സമരം സംഘടിപ്പിച്ചുവെങ്കിലും കൊല്ലം ഇരവിപുരത്തെ രാപ്പകൽ സമരത്തിനിടെ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ പാട്ടു പാടിയും നൃത്തം ചവിട്ടിയും ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദമാകുകയായിരുന്നു.

📰0⃣9⃣ രാമക്ഷേത്രം സംബന്ധിച്ച വിഷയം എത്രയുംവേഗം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയാകുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍
🔳 അയോധ്യ മുസ് ലിംങ്ങളുടെ സ്ഥലമല്ല, അയോധ്യയ്ക്കുമേലുള്ള അവകാശവാദം ഉപേക്ഷിച്ച്‌ പിന്‍വാങ്ങുന്നതാണ് മുസ് ലിംങ്ങള്‍ക്ക് നല്ലത്. അയോധ്യക്ക് മേലുള്ള അവകാശ വാദം ഉപേക്ഷിക്കണം. ഈ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയാകുമെന്നുമായിരുന്നു രവിശങ്കറിന്റെ ഭീഷണി.
                i-media:9895688868
📰1⃣0⃣ രാജസ്ഥാനിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം
🔳 കോളജുകളില്‍ ഡ്രസ് കോഡ് വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് വിദ്യാഭ്യാസമന്ത്രി കിരന്‍ മഹേശ്വരി പറഞ്ഞു. യൂണിഫോമിന്റെ നിറം സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അത് വിദ്യാര്‍ത്ഥികള്‍ക്ക് വിടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
▫അതേസമയം, കോളജുകളില്‍ കാവിവത്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

📰1⃣1⃣ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഭര്‍ത്താവിനെതിരെ ആര്‍.ജെ.ഡി നേതാവ്​ ലാലുപ്രസാദ്​ യാദവി​ന്റെ മകള്‍ മിസ ഭാര്‍തി
🔳 കള്ളപ്പണം വെളുപ്പിച്ചതിന്​ അന്വേഷണം നേരിടുന്ന കമ്പനി നടത്തുന്നത്​ താനല്ലെന്നും ഭര്‍ത്താവും മരിച്ചുപോയ ചാര്‍​ട്ടേഡ്​ അക്കൗണ്ടന്‍റും ചേര്‍ന്നാണെന്നും മകള്‍ മിസ ഭാര്‍തി എന്‍ഫോഴ്​സ്മെന്റ് ഡയറക്​ടറേറ്റിനെ അറിയിച്ചു.
▫എന്നാല്‍, കടലാസു കമ്പനികള്‍ വഴി 1.2 കോടി രൂപ വെളുപ്പിക്കുന്നതിന്​ മിസ ഭാര്‍തിയും ഭര്‍ത്താവും ചേര്‍ന്ന്​ ഗൂഢാലോചന നടത്തിയെന്നാണ്​ എന്‍​ഫോഴ്​സ്മമെന്റ് ഡയറക്​ടറേറ്റിന്റെ വാദം.

📰1⃣2⃣ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ജനവിശ്വാസം തിരിച്ചുപിടിക്കുമെന്നും രാഹുല്‍ഗാന്ധി
🔳 ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനവിധി കോണ്‍ഗ്രസ് പാര്‍ട്ടി മാനിക്കുന്നു. വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും ജനവിശ്വാസം തിരികെപ്പിടിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പാര്‍ട്ടിക്കു വേണ്ടി അധ്വാനിച്ച ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നിര്‍വ്യാജമായ നന്ദി പ്രകടിപ്പിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

📰1⃣3⃣ ബിജെപി-കോണ്‍ഗ്രസ് ഇതര മുന്നണിക്ക് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്
🔳 തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ദേശീയ മുന്നണിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമത ബാനര്‍ജി പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാല തനിക്കു നിരവധി നേതാക്കള്‍ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മമത ബാനര്‍ജിയുടെ പിന്തുണ ലഭിച്ചത് കൂടുതല്‍ സന്തോഷം പകരുന്നുവെന്നും കെ.ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

📰1⃣4⃣ അനധികൃത പണമിടപാടിലൂടെ ലഭിച്ച 1.8 കോടി രൂപ കാര്‍ത്തി ചിദംബരം ഉന്നത കോണ്‍ഗ്രസ് നേതാവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതാ‍യി എന്‍ഫോഴ്സ്മെന്‍റ്
🔳 റോയല്‍ ബാങ്ക് ഒാഫ് സ്കോട്ട്ലാന്‍റിന്‍റെ ചെന്നൈ ശാഖയിലേക്കാണ് പണം എത്തിയിട്ടുള്ളതെന്നാണ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നല്‍കുന്ന സൂചന. എന്നാല്‍, അക്കൗണ്ട് ഉടമയുടെ പേര് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് പുറത്തുവിട്ടിട്ടില്ല.

📰1⃣5⃣ രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ കോറിഡോര്‍ പദ്ധതിക്ക് ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ
🔳 10 ലക്ഷം കോടി നിര്‍മാണചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പ്രകാരം 10,000 കിമീ പരിധിയിലാണ് പുതിയ കോറിഡോര്‍ നിര്‍മാണം. പുതിയ പാതയിലൂടെ മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ തീവണ്ടികള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
▫കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാരത്മാല ഹൈവേ ഡെവലപ്മെന്റ് പ്രോഗ്രാമിനോട് ചേര്‍ന്നൊരുക്കുന്ന പദ്ധതി ഏപ്രില്‍ മാസത്തോടുകൂടി പ്രഖ്യാപിച്ചേക്കും.

🗞മറ്റു വാർത്തകൾ ചുരുക്കത്തിൽ🗞

​​📚വിദ്യാഭ്യാസം📚​​
🔳 ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പിനും (ജെആര്‍എഫ്) സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ പ്രൊഫസര്‍ തസ്തികയിലേക്കും യോഗ്യത നല്‍കുന്ന യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ എട്ടിന്.
▫www.cbsenet.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

​​👨🏻‍💼തൊഴിൽ👨🏻‍💼​​
🔳 കേന്ദ്രഭരണപ്രദേശമായ ദാമന്‍-ദിയുവില്‍ പ്രൈമറി, അപ്പര്‍പ്രൈമറി അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വിവരങ്ങൾക്ക് www.daman.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

🔳 ട്രാവന്‍കൂര്‍ ടൈറ്റാനിയം വിവിധ വിഭാഗങ്ങളില്‍ പ്രോജക്‌ട് എന്‍ജിനിയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.travancoretitanium.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

🔳 എയര്‍ ഇന്ത്യയില്‍ രണ്ട് റീജണുകളിലായി 500 കാബിന്‍ ക്രൂ ഒഴിവുകൾ. വിവരങ്ങൾക്ക് www.airindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

🔳 ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ 192 ഒഴിവുണ്ട്. വിവരങ്ങൾക്ക് www.guruvayurdevaswom.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

​​📽വിനോദം📽​​
🔳 ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിന് ശേഷം വിനീത് ശ്രീനിവാസനും പ്രിയ വാരിയരും വീണ്ടും ഒന്നിക്കുന്ന തനഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങി.

🔳 സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം 2.0 യുടെ വിഎഫ്‌എക്സ് മേക്കിംഗ് വിഡിയോ പുറത്ത് വിട്ടു.

🔳 സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേർന്ന് ഇരട്ടകുട്ടികളെ ദത്തെടുത്തു. കഴിഞ്ഞ ജൂണിൽ ഇവർ ചേർന്ന് മറ്റൊരു കുട്ടിയെ ദത്തെടുത്തിരുന്നു.

🚘ഓട്ടോമൊബൈൽ 🚘
🔳 ടാറ്റയുടെ പുതിയ കാറായ 'ടാറ്റ സെസ്റ്റ് പ്രീമിയൊ' ഇന്ത്യയില്‍ പുറത്തിറങ്ങി. 7.53 ലക്ഷം രൂപ മുതലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ സെസ്റ്റ് പ്രീമിയൊയുടെ എക്‌സ്‌ഷോറൂം വില.

​​📱ടെക്ക് 📱​​
🔳 സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി S9, S9 എന്നിവ മാര്‍ച്ച്‌ 6-ന് ഇന്ത്യന്‍ വിപണിയിലെത്തും.

🔳 ഇന്‍സ്റ്റാഗ്രാമിലുളളത് പോലെ ഫോട്ടോഗ്രാഫുകളിലോ വീഡിയോകളിലോ ചേര്‍ക്കാവുന്ന സ്ഥലവും സമയ സ്റ്റിക്കറുകളും വാട്സആപ്പിലും അവതരിപ്പിക്കാനൊരുങ്ങുന്നു.

​​📊സാമ്പത്തികം📊​​
🔳 ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വായ്പ വിവരങ്ങള്‍ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).

🔳 ജീവനക്കാരില്‍ നിന്നും 3200 കോടിയോളം രൂപ നികുതി ഇനത്തില്‍ പിരിച്ച് ആദായ നികുതി വകുപ്പിലേക്ക് നൽകാതെ തട്ടിപ്പ് നടത്തിയ രാജ്യത്തെ 447 കമ്പനികൾക്കെതിരെ ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 276 ബി പ്രകാരം ആദായനികുതി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.

🔳 വേനല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പച്ചക്കറി വില വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

​​🏆കായികം🏆​​
🔳 ഐ പി എല്‍ പതിനൊന്നാം സീസണില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആദ്യ മത്സരം നടക്കുന്ന ഏപ്രില്‍ ഏഴിന് നടക്കും.

🔳 നാളെ ആരംഭിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.

🔳 ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്കായുള്ള പാക്കിസ്ഥാന്‍ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

🔳 ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 118റൺസിന്റെ വിജയം. കളിക്കിടെ എബി ഡി വില്ലിയേഴ്സിനെ റണ്‍ഔട്ട് ആക്കിയ ശേഷം താരത്തിന്റെ നെഞ്ചിലെക്ക് ഓസ്ട്രേലിയയുടെ നഥാന്‍ ലയൻ പന്ത് ഇട്ടത് വിവാദമായി.

​​✈വിദേശം✈​​
🔳 പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം ചൈന ഇന്ത്യയെക്കാള്‍ മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ചു.

🔳 ദുബായിലെ എഡിസിബി - ഫാബ് മെട്രോ സ്റ്റേഷനുകള്‍ക്കിടയിലുള്ള സ്ഥലത്തുവെച്ച് തിങ്കളാഴ്ച ഉച്ചയോടെ കുറച്ചു നേരം മെട്രോസര്‍വീസ് നിലച്ചത് ഗതാഗതം താറുമാറാക്കി.

🔳 അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ലെന്ന് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് പറഞ്ഞു.

🔳 സാധാരണക്കാര്‍ക്ക്​ താങ്ങാനാവുന്ന വിലയില്‍ ഭക്ഷ്യവസ്​തുക്കള്‍ ലഭ്യമാക്കാന്‍ വിവ സ്​റ്റോറുകളുമായി ലാന്‍റ്​മാര്‍ക്ക്​ ഗ്രൂപ്പ്​ ദുബൈയിൽ തുടക്കം കുറിച്ചു.

🔳 രാജ്യത്താദ്യമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കായിക മത്സരം സംഘടിപ്പിക്കുമെന്ന് ദുബായ്.

🔳 സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ പാ​ലി​ക്കാ​ത്ത ക​മ്പനി​ക​ള്‍​ക്കെതിരെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ റ​ദ്ദാ​ക്ക​ല്‍ അ​ട​ക്കം ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന്​ ഒമാൻ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം.

🔳 രാ​ജ്യ​ത്ത് സ്വ​ദേ​ശി അ​നു​പാ​തം കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത സ്വ​കാ​ര്യ ക​മ്ബ​നി​ക​ള്‍​ക്കു​ള്ള പി​ഴ മൂ​ന്നി​ര​ട്ടി​യാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ കുവൈത്ത് തീ​രു​മാ​നിച്ചു.

🔳 സുരക്ഷാ കാരണങ്ങളാൽ തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.


കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് മതം മാറിയത് 8334 പേർ: കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഹിന്ദു മതത്തിലേക്ക്
🔳 2011 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ സംസ്ഥാന സര്‍ക്കാരിന്റെ ഗസറ്റ് മുഖേന പേര് മാറ്റിയവരുടെ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ മീഡിയ റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഫൗണ്ടേഷന്‍ തയാറാക്കിയ ലിസ്റ്റിലാണ് ഹിന്ദുമതത്തിലേക്ക് 4968 പേരും ഇസ്ലാം മതത്തിലേക്ക് 1864 പേരും ക്രിസ്തു മതത്തിലേക്ക് 1496 പേരും മാറിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
▫ക്രൈസ്തവ മതത്തിലേക്ക് മാറുന്ന ഹിന്ദുക്കളിൽ പലരും പേരുകള്‍ മാറ്റാറില്ല. അതിന് കാരണം കാലങ്ങളായി കിട്ടികോണ്ടിരിക്കുന്ന ഹിന്ദു പട്ടികജാതിക്കാര്‍ക്കുള്ള സംവരണം നിലനിര്‍ത്താന്‍ ഉള്ള ശ്രമം ആണെന്നും ആരോപണമുണ്ട്. ഇതിനാല്‍ ക്രിസ്ത്യനായി പേര് മാറ്റിയാലും ഗസറ്റില്‍ ഇത് ഉണ്ടാവാറില്ലെന്നാണ് വിവരം.

📰0⃣2⃣ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു
🔳 കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കമാൽപാഷയുടെ ഉത്തരവ്.
▫കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാരിന്റേത്.

📰0⃣3⃣ സിസ്റ്റര്‍ അഭയ കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി
🔳 അതേസമയം ഫാദര്‍ ജോസ് പുതൃക്കയിലിന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച്‌ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഏഴാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയാണ് കേസ് പരിഗണിച്ചത്.
▫അതേസമയം ജോസ് പുതൃക്കയിലിനെതിരെ വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജാമ്യം ലഭിച്ച പ്രതികള്‍ക്കെതിരെ സിബിഐ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നേരത്തെ ചുമത്തിയിരുന്നു.

📰0⃣4⃣ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയിൽ നടന്ന കൈയാങ്കളി: കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് പൊതു താല്പര്യം മുന്‍നിര്‍ത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
🔳 കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
▫കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച്‌ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

📰0⃣5⃣ കണ്ണൂരിലെ പയ്യന്നൂരിൽ തെരുവ് നായ ആക്രമണം: 11 പേര്‍ ആശുപത്രിയില്‍
🔳 മുന്‍ യൂത്ത് വെല്‍ഫയര്‍ ഓഫിസര്‍ വിഎം ദാമോദരന്‍ ഉള്‍പ്പെടെ 11 പേരെയാണു നായ ആക്രമിച്ചത്. പരുക്കേറ്റവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കടിയേറ്റവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരാണ്. രാവിലെ എട്ടു മണിക്കാണ് സംഭവം.

📰0⃣6⃣ ജനങ്ങളുടെ ഇടയിലേക്കിറങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന് മടി: ഷുഹൈബ് വധത്തില്‍ സമരം അവസാനിപ്പിച്ചതിന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ കെ.സുധാകരന്‍
🔳 സമരം അവസാനിപ്പിക്കാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. അങ്ങനെയുള്ള സമരമുറകള്‍ കൊണ്ട് ചെറുപ്പക്കാരെ കൂടെനിര്‍ത്താന്‍ കഴിയില്ല. ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുകയാണ് വേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു.
▫സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന്‍ കെപിസിസി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

📰0⃣7⃣ എയര്‍ കേരള പദ്ധതി താൽക്കാലികമായി നിര്‍ത്തിയതായി മുഖ്യമന്ത്രി: തടസമായത് 20% സീറ്റ് ആഭ്യന്തര സര്‍വീസുകള്‍ക്കായി നീക്കിവെക്കണമെന്ന കേന്ദ്രനിബന്ധന
🔳 2016 ലെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ വ്യോമയാന നയപ്രകാരം 20 വിമാനങ്ങളോ അതല്ലെങ്കില്‍ മൊത്തം സീറ്റുകളുടെ 20 ശതമാനമോ ആഭ്യന്തര സര്‍വീസുകള്‍ക്കായി നീക്കിവെക്കുന്ന കമ്ബനികള്‍ക്ക് മാത്രമേ രാജ്യാന്തര സര്‍വീസ് ആരംഭിക്കുവാന്‍ കഴിയുകയുള്ളൂ എന്ന നിബന്ധന നിലനിൽക്കുന്നതിനാൽ എയര്‍ കേരള പദ്ധതി താൽക്കാലികമായി നിര്‍ത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
▫വിമാന കമ്പനികളുടെ ചൂഷണം തടയുന്നതിനും പ്രവാസി മലയാളികളുടെ വിമാനയാത്രാചെലവ് ചുരുക്കുന്നതിനുമായി സിയാലിന്റെ അനുബന്ധമായി 2006ൽ ആരംഭിച്ച എയര്‍കേരള ലിമിറ്റഡ് കമ്പനി നടത്തിയ സാധ്യതാ പഠനത്തിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എയര്‍കേരള എന്ന വിമാനകമ്പനി തുടങ്ങാന്‍ നടപടികള്‍ ആരംഭിച്ചത്.

🇮🇳ദേശീയം🇮🇳
📰0⃣8⃣ ഇന്ത്യയിലെ തന്നെ ആദ്യ ഹെലി ടാക്സി സര്‍വ്വീസ് ബെംഗളൂരുവില്‍ ആരംഭിച്ചു
🔳 ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്ന് എര്‍പോര്‍ട്ടിനുള്ളില്‍ 15 മിനുട്ടിള്ളില്‍ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലേക്ക് യാത്രക്കാര്‍ക്ക് എത്താവുന്ന രീതിയിലാണ് ഹെലി ടാക്സി സര്‍വ്വീസ്. അജയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ മലയാളി കമ്പനിയായ തുമ്പി ഏവിയേഷന്റെ ഹേലി ടാക്സിയാണ് പ്രവര്‍ത്തനം നടത്തുന്നത്.
                i-media:9895688868
📰1⃣0⃣ 10 രൂപയ്ക്ക് ഊണും അഞ്ചു രൂപയ്ക്ക് ചായയും കടിയും: കര്‍ണാടക സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ 'ഇന്ദിര കാന്റീന്‍' മംഗളുരു നെഹ്റു മൈതാന പരിസരത്ത് ആരംഭിച്ചു
🔳 പ്രതിദിനം 500 പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ദിര കാന്റീന്‍ തുറന്നിട്ടുണ്ട്. മംഗളൂരുവില്‍ ആരംഭിച്ച കാന്റീനിന്റെ ഉദ്ഘാടനം ഭക്ഷ്യ - പൊതുവിതരണ മന്ത്രി യു.ടി ഖാദര്‍ നിര്‍വ്വഹിച്ചു.

📰0⃣9⃣ കര്‍ണാടകയില്‍ ലോകയുക്ത ജഡ്ജി വിശ്വനാഥ് ഷെട്ടിക്കു കുത്തേറ്റു
🔳 ഗുരുതരമായി പരുക്കേറ്റ ജഡ്ജിയെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകായുക്ത ജഡ്ജി വിശ്വനാഥ് ഷെട്ടിക്കാണ് കുത്തേറ്റത്.
▫നിരവധി കേസുകളിൽ പ്രതിയായായ തേജസ് ശര്‍മയെന്ന ആളാണ് ബംഗളൂരുവിലെ ഓഫീസില്‍വെച്ച്‌ ജഡ്ജിയെ കുത്തിപരുക്കേള്‍പ്പിച്ചത്. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

📰1⃣1⃣ ആന്ധ്രാപ്രദേശിനു പ്രത്യേക പദവി അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട്: തെലുഗു ദേശം പാര്‍ട്ടി എന്‍.ഡി.എ വിടാനൊരുങ്ങുന്നു
🔳 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം പേരും സഖ്യം വിടാനാണ് താത്പര്യം പ്രകടിപ്പിച്ചത്. ശനിയാഴ്ചയോടെ കേന്ദ്ര മന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാരായ വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവര്‍ രാജിവെക്കുമെന്നും അഭ്യൂഹമുണ്ട്.
▪അതേസമയം 2019 ല്‍ തങ്ങൾ അധികാരത്തിലെത്തിയാല്‍ ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

📰1⃣2⃣ പ്രധാനമന്ത്രിയെ മോഡിയെന്ന് വിളിച്ച സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചു: ദുരനുഭവം നേരിട്ടത് ബിഎസ്‌എഫില്‍ കോണ്‍സ്റ്റബിളായ സഞ്ജീവ് കുമാറിന്
🔳 കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ബിഎസ്‌എഫ് പതിനഞ്ചാം ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ദൈനംദിന വ്യായാമ പരിപാടിക്കിടെയാണ് ആരോപണത്തിന് ഇടയായ സംഭവം. ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ 'മോഡി പ്രോഗ്രാം' എന്ന് ഉപയോഗിച്ചതാണ് സൈനീകന് വിനയായത്.
▫'ശ്രീ' എന്നോ 'ആദരണീയനായ' എന്നോ ചേര്‍ക്കാതെ പ്രധാനമന്ത്രിയുടെ പേര് നേരിട്ട് ഉപയോഗിച്ചത് അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ചാണ് നടപടി.

📰1⃣3⃣ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതിനെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി
🔳 ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലെനിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാരിന്‍റെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി.
▫സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് അദ്ദേഹം ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.

📰1⃣4⃣ ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച്‌ 13ന് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കും
🔳 വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടാന്‍ മുന്നണി രൂപീകരിക്കുകയും പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെ നേരിടാന്‍ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുകയുമാണ് വിരുന്നിന്റെ ലക്ഷ്യം.
▫തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, ബിജെപി രഹിത മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.

📰1⃣5⃣ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം കുറയുന്നതായി റിസര്‍വ് ബാങ്ക്
🔳 115.5 ട്രില്യണ്‍ രൂപമൂല്യമുള്ള ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയിലാകട്ടെ ഇത് 131.9 ട്രില്യണ്‍ ആയിരുന്നു. 12.5 ശതമാനമാണ് കുറവ്. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും കുറവുണ്ട്. 1.09 ബില്യണ്‍ ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നതെങ്കില്‍ ജനുവരിയില്‍ ഇത് 1.12 ബില്യണായിരുന്നു.
▫ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ്(യുപിഐ), ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉള്‍പ്പടെയുള്ള ഇടപാടുകളുടെ കണക്കാണിത്.

🗞മറ്റു വാർത്തകൾ ചുരുക്കത്തിൽ🗞

🙏ആത്മീയം🙏
🔳 ഹജ്ജ് വളന്റിയര്‍മാരാകാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരം. താല്പര്യമുള്ള മുസ്ലിംങ്ങളായ സര്‍ക്കാര്‍, പൊതുമേഖല,സ്റ്റാറ്റിയൂട്ടറി ബോഡി എന്നിവയില്‍ ജോലിയുളള പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും ഈ മാസം 24ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാം.
▫എക്സ്ക്യൂട്ടീവ് ഓഫീസര്‍,കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട്, പി.ഒ.മലപ്പുറം,673647 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

​​📚വിദ്യാഭ്യാസം📚​​
🔳 കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 4,41,000 വിദ്യാര്‍ത്ഥികൾ ഇന്ന് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതി. കേരളത്തിലും പുറത്തുമായി 2,935 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

🔳 ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2018-19 വര്‍ഷത്തെ ഒന്‍പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 19ന് നടക്കും. വിവരങ്ങൾക്ക് 04862 259916 എന്ന നമ്പറിൽ ബന്ധപ്പെടുക.

​​👨🏻‍💼തൊഴിൽ👨🏻‍💼​​
🔳 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പുതിയതായി ആരംഭിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനം. വിവരങ്ങൾക്ക് 0471-2348666, 2913212 എന്ന നമ്പറിൽ ബന്ധപ്പെടുക.

​​📽വിനോദം📽​​
🔳 കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള മാര്‍ച്ച്‌ 9 മുതല്‍ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിലായി നടക്കും.

🔳 പ്രേക്ഷര്‍ ആവശ്യത്തെത്തുടർന്ന് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകരജീവിയാണ്' വീണ്ടും റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്.

🔳 47 വർഷം മുൻപ് നടന്ന സംഭവത്തിൽ ബന്ധുവായ സ്ത്രീ ഷിംല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്‍ ജിതേന്ദ്രക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു.

​​📱ടെക്ക് 📱​​
🔳 ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് 'ആന്‍ഡ്രോയിഡ് പി' യുടെ ആദ്യത്തെ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കും.

​​📊സാമ്പത്തികം📊​​
🔳 മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കി ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്ബന്നനായ വ്യക്തിയായി.

​​🏆കായികം🏆​​
🔳 ഐഎസ്‌എല്ലിലെ ആദ്യ സെമിയിൽ ഇന്ന് എഫ്‌സി പൂനൈ സിറ്റി ബംഗളൂരുവിനെ നേരിടും. ഐഎസ്എല്ലിൽ എവേ ഗോള്‍ നിയമം നടപ്പിലാക്കുന്ന ആദ്യ മത്സരം കൂടിയാണ് ഇന്നത്തേത്.

🔳 ഐ എസ് എല്ലില്‍ ഈ വര്‍ഷം നിലവില്‍ വന്ന നിയമം പോലെ ആറു വിദേശ താരങ്ങളെ സൂപ്പര്‍ കപ്പിലും ഒരോ ടീമിനും ഫൈനല്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്താനാവും.

🔳 ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്റെ വെളിപ്പെടുത്തൽ.

​​✈വിദേശം✈​​
🔳 ഒരാഴ്ചക്കകം നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തൽ.

🔳 സൗദിയില്‍ ട്രെയിനില്‍ അയക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നതിന് പൊതു ഗതാഗത അതോറിറ്റി തയ്യാറാക്കിയ കരട് നിയമാവലി പുറത്തിറക്കി.

🔳 ടൂറിസം മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി സൗദിയിൽ ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി.

🔳 ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹിന്റെ ഉത്തരവു പ്രകാരം കുവൈത്തിൽ 313 മരുന്നുകളുടെ വില കുറച്ചു. ഇതുപ്രകാരം മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും 12-14% വിലക്കുറവ് ഉണ്ടാകും.

🔳 സര്‍ക്കാരിന്റെയും പൊതു സ്ഥാപനങ്ങളിലെയും സ്വദേശി വല്‍ക്കരണ നടപടികള്‍ പൂര്‍ണ്ണമായും 2022 ഓടെ പൂര്‍ത്തീകരിക്കുമെന്ന് കുവൈത്ത്.

🔳 സമൂഹ മാധ്യമങ്ങളിലൂടെ ബ്രാന്‍ഡുകളുടെയും ബിസിനസി​​ന്റെയും വന്‍തോതിലുള്ള പ്രമോഷന്​ ലൈസന്‍സ്​ നിര്‍ബന്ധമാക്കി യുഎഇ പുതിയ നിയമം അവതരിപ്പിച്ചു.

🔳 സിറിയയില്‍ റഷ്യന്‍ വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നുവീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ​39 ആയി.

🔳 രാജ്യത്ത് ബലാത്സംഗക്കേസുകള്‍ വ്യാപകമായതോടെ പെണ്‍കുട്ടികള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 15 ആക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്.

🔳 സാമ്പത്തിക തട്ടിപ്പ്​ നടത്തി ഇന്ത്യയില്‍ നിന്ന്​ മുങ്ങിയ മദ്യരാജാവ്​ വിജയ്​ മല്യയുടെ 603 കോടി രൂപ വില വരുന്ന ആഢംബര യാനം ​ജീവനക്കാര്‍ക്ക്​ ആറുകോടി രൂപ ശമമ്പളകുടിശ്ശിക നല്‍കാനുണ്ടെന്ന് കാണിച്ച് ലണ്ടൻ മാരിടൈം യൂണിയന്‍ അധികൃതര്‍ പിടിച്ചെടുത്തു.

🔳 രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് ചുങ്കം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ മുതിര്‍ന്ന സാമ്ബത്തിക ഉപദേഷ്ടാവ് ഗാരി കോഹന്‍ രാജിവച്ചു.

🔳 ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണം സം​​ബ​​ന്ധി​​ച്ചു യു​​എ​​സു​​മാ​​യി ച​​ര്‍​​ച്ച ന​​ട​​ത്താ​​മെ​​ന്നും ആ​​ണ​​വ, മി​​സൈ​​ല്‍ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ നി​​ര്‍​​ത്തി​​വ​​യ്ക്കാ​​മെ​​ന്നും ഉ​​ത്ത​​ര​​കൊ​​റി​​യ​​ന്‍ ഏ​​കാ​​ധി​​പ​​തി കിം ​​ജോം​​ഗ് ഉ​​ന്‍ സ​​മ്മ​​തി​​ച്ചെ​​ന്നു റി​​പ്പോ​​ര്‍​​ട്ട്.




Comments