news malayalam malayalam news hot news malayalam
1⃣ സാമൂദായിക കലാപം: ശ്രീലങ്ക അടിയന്തിരാവസ്ഥയിലേക്ക്
▶സാമൂദായിക കലാപത്തെ് തുടര്‍ന്ന് ശ്രീലങ്കയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.10 ദിവസത്തേക്കാണ് അടിയന്തിരാവസ്്ഥ പ്രഖ്യാപനം. മധ്യ ശ്രീലങ്കയിലെ കാന്‍ഡി ജില്ലയില്‍ തുടക്കമിട്ട സംഘര്‍ഷം നിയന്ത്രണാതീതമായി വ്യാപിച്ചതിനാലാണ് രാജ്യം അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുന്നതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.ബുദ്ധമതാനുയായികളും മേഖലയിലെ മുസ്ലീങളും കഴിഞ്ഞ ദിവസം വ്യാപകമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും പിന്നീട് ഇത് മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുകയും ചെയ്യുകയായിരുന്നു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഭയന്നാണ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇരു സമുദായങ്ങളും തമ്മില്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി സംഘര്‍ഷത്തിലാണ്. തീവ്ര സ്വഭാവമുള്ള ബുദ്ധമതാനുയായികള്‍ മുസ്ലീങള്‍ക്കെതിരെ മതപരിവര്‍ത്തനമടക്കമുള്ള കൃത്യങ്ങളാരോപിക്കുന്നുണ്ട്. ബുദ്ധമത സ്മാരകങ്ങളെ തകര്‍ക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. മ്യാന്‍മറില്‍ നിന്നു റോഹിന്‍ഗ്യ മുസ്ലീം അഭയാര്‍ഥികള്‍ രാജ്യത്തേക്ക് പലായനം ചെയ്യുന്നതും ബുദ്ധിസ്റ്റ് സമൂദായം എതിര്‍ക്കുന്നുണ്ട്.
0⃣2⃣ ബാങ്ക് തട്ടിപ്പ്: ഐ.സി.ഐ.സി.ഐ സി.ഇ.ഒ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മക്കും സമന്‍സ്
▶ ബാങ്ക് തട്ടിപ്പ് കേസില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ(എസ്.എഫ്.ഐ.ഒ) സമന്‍സ് അയച്ചു. എസ്.എഫ്.ഐ.ഒയുടെ മുംബൈ ഓഫിസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം, മെഹുല്‍ ചോക്‌സിക്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്നും കേസില്‍ ഇവര്‍ പ്രതികളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
0⃣3⃣ വിവാദ ഭൂമി ഇടപാട്: കര്‍ദിനാളിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
▶സീറോ മലബാര് സഭയുടെ വിവാദ ഭൂമി ഇടപാടില് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്.കോടതി പരാമര്‍ശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കരുതെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.സഭയുടെ സ്വത്തുക്കള്‍ രൂപതയുടേതാണെന്നു കോടതി പറഞ്ഞു. സ്വത്ത് നോക്കി നടത്തേണ്ട ചുമതല മാത്രമാണ് കര്‍ദിനാളിനും ബിഷപ്പിനും ഉള്ളത്. ഭൂമി വില്‍ക്കുന്നുണ്ടെങ്കില്‍ വില്‍പ്പന സുതാര്യമായിരിക്കണം. എന്നാല്‍ ഇവിടെ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ഇടപെട്ടെന്ന സംശയം ഉണ്ട്. അതിനാല്‍ തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ട്.
0⃣4⃣ അന്താരാഷ്ട്ര കള്ളക്കടത്തു തലവന്‍ ബിഷു ശൈഖ് അറസ്റ്റില്‍
▶ ഇന്തോ- ബംഗ്ലാദേശ് അതിര്‍ത്തി വഴി കള്ളക്കടത്തു നടത്തുന്ന സംഘത്തലവന്‍ ബിഷു ശൈഖ് അറസ്റ്റില്‍. കൊല്‍ക്കത്തയിലെ മുര്‍ഷിദാബാദില്‍ വെച്ച് കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ബിഷു ശൈഖിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മലയാളി ബി.എസ്.എഫ് ജവാന്‍ ജിബു.ഡി മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് ബിഷു ശൈഖിലെത്തിയത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.
0⃣5⃣ ത്രിപുരയില്‍ സി.പി.എം സ്ഥാപനങ്ങള്‍ക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ വ്യാപക അക്രമം
▶വിജയത്തിനു ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം സ്ഥാപനങ്ങള്‍ക്കു നേരെ കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്. ‘ഭാരത് മാതാ കി ജയ്’ എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
0⃣6⃣ ചാലിയാറില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗെ പടരുന്നു; വെള്ളത്തില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പ്; കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുത്
▶ചാലിയാറില്‍ മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണി ഉയര്‍ത്തി വിഷ പായലായ ബ്ലൂ ഗ്രീന്‍ ആല്‍ഗെ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ വെള്ളം കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന് സി.ഡബ്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ ഡോ. എസ്. ദിപു മുന്നറിയിപ്പ് നല്‍കി. പുഴയില്‍ കുളിച്ചാല്‍ ചൊറിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
0⃣7⃣ പി.എന്‍.ബി തട്ടിപ്പ്: പ്രക്ഷുബ്ധമായി ലോക്‌സഭ; ഇന്നത്തേക്ക് പിരിഞ്ഞു
▶ പി.എന്‍.ബി തട്ടിപ്പുള്‍പെടെയുള്ള പ്രശ്‌നങ്ങളുമായി പ്രതിപക്ഷം രംഗത്തു വന്നതോടെ പാര്‍ലമെന്റില്‍ ഇരു സഭകളും പ്രക്ഷുബ്ധമായി. സഭാ നടപടികള്‍ ആരംഭിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.ആന്ധ്രക്ക് പ്രത്യേകം പദവി വേണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടിക്കാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്കു മുമ്പില്‍ പ്രതിഷേധിച്ചു. അതേസമയം പി.എന്‍.ബി തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരും ഗാന്ധി പ്രതിമക്കു മുന്‍പില്‍ പ്രതിഷേധം നടത്തി.
0⃣8⃣ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് നടപടിയുമായി മുന്നോട്ടു പോവാമെന്ന് സുപ്രിം കോടതി
▶ ഐ.എന്‍.എക്‌സ് മീഡിയ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്‌മെന്റിന് മുന്നോട്ടുപോവാമെന്ന് സുപ്രിം കോടതി. സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.ഇതേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കാര്‍ത്തി ചിദംബരത്തിന് സമന്‍സ് നല്‍കിയിരുന്നു. ഈ സമന്‍സ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കാര്‍ത്തി ചിദംബരം ഇന്നലെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.
0⃣9⃣ പോണ്‍ സിനിമാ ഭ്രമം, പിതാവ് മകന്റെ കൈവെട്ടി
▶മകന്റെ പോണ്‍ സിനിമ ഭ്രമത്തില്‍ മനം മടുത്ത് പിതാവ് മകന്റെ കൈവെട്ടി. ഹൈദരാബാദിലെ പഹാദിഷെരിഫ് എന്ന സ്ഥലത്താണ് സംഭവം. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖയ്യും ഖുറേഷിയാണ് മകന്‍ ഖാലിദ് ഖുറേഷി എന്ന പത്തൊമ്പതുകാരന് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
ഖാലിദ് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം സ്ഥിരമായി രാത്രികളില്‍ പോണ്‍ സിനിമകള്‍ കണാന്‍ തുടങ്ങിയതാണ് പിതാവ് മുഹമ്മദ് ഖയ്യുമിനെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ, വീട്ടിലുണ്ടായിരുന്ന എല്ലാവരും ഉറങ്ങുന്ന സമയത്ത് മുഹമ്മദ് മകന്റെ കൈ വെട്ടുകയായിരുന്നു. ഒച്ചപ്പാട് കേട്ടുണര്‍ന്ന വീട്ടുകാര്‍ ഖാലിദിനെ ഉടനെ ചൈതന്യപുരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൈപത്തി തൊണ്ണൂറു ശതമാനവും വേര്‍പെട്ടതിനാല്‍ തുന്നിച്ചേര്‍ത്താലും നേരെയാകാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചു.
1⃣0⃣ യുഎഇയില്‍ കൈ കൊണ്ട് മരുന്നുകുറിപ്പ് എഴുതുന്നത് നിരോധിച്ചു
▶യുഎഇയില്‍ കൈ കൊണ്ട് മരുന്നുകുറിപ്പ് എഴുതുന്നത് നിരോധിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇലക്ട്രോണിക് അല്ലെങ്കില്‍ അച്ചടിച്ച രീതിയില്‍ വേണം ഇനി മരുന്നുകുറിപ്പ് നല്‍കണമെന്നാണ് നിര്‍ദേശം.ആറുമാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കണമെന്നാണ് നിര്‍ദേശം. കുറിപ്പുകളിലെ വായിക്കാന്‍ ബുദ്ധിമുട്ടുള്ള കൈയക്ഷരം കാരണം തെറ്റായ മരുന്ന് നല്‍കുന്നതും തെറ്റായ ഡോസുകള്‍ ശുപാര്‍ശ ചെയ്യുന്നതും തടയാനാണിത്. ആറു മാസം കഴിഞ്ഞാല്‍ കൈ കൊണ്ട് എഴുതിയ മരുന്നുകുറിപ്പ് സ്വീകരിക്കല്ലെന്ന് മന്ത്രാലയത്തിന്റെ പബ്ലിക് ഹെല്‍ത്ത് പോളിസി ആന്റ് ലൈസന്‍സിങ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ അമീന്‍ ഹുസൈന്‍ അല്‍ അമിരി പറഞ്ഞു.
ഇന്നത്തെ പ്രധാനവാർത്തകൾ
🗓2018 മാർച്ച് 06 ചൊവ്വ
📰0⃣1⃣: വിവാദ ഭൂമിയിടപാട്; ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
🔳സീറോ മലബാര് സഭയുടെ വിവാദ ഭൂമി ഇടപാടില് കര്ദിനാള് ജോര്ജ് ആലഞ്ചേരി ഉള്പ്പടെ നാലുപേര്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവ്. മാര് ജോര്ജ് ആലഞ്ചേരി, ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്, ഇടനിലക്കാരനായ സജു വര്ഗീസ് എന്നീ നാലുപേര്ക്കെതിരേ അന്വേഷണം നടത്താനാണ് ഹൈക്കോടതി പൊലീസിനോട് നിര്ദേശിച്ചിരിക്കുന്നത്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടത്താനാണ് കോടതി നിര്ദേശിച്ചിരിക്കുന്നത്. ഭൂമി ഇടപാടില് വലിയ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവ നടന്നിട്ടുള്ളതിന് പ്രഥമദൃഷ്ട്യ തെളിവുണ്ട്. കൂടുതല് തെളിവുകള് ശേഖരിക്കുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി അറിയിച്ചു.
📰0⃣2⃣: എസ്.എസ്.എല്.സി പരീക്ഷ നാളെ തുടങ്ങും
🔳ഈ വര്ഷത്തെ എസ്.എസ്.എല്.സി പരീക്ഷ നാളെ തുടങ്ങും. ചോദ്യപ്പേപ്പര് തയാറാക്കുന്നതുമുതല് ഫലപ്രഖ്യാപനം വരെയുള്ള മുഴുവന് നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് വിദ്യാഭ്യാസ വകുപ്പ് കര്ശന നിര്ദേശം നല്കിയിട്ടുണ്ട്. 2,24560 ആണ്കുട്ടികളും 2,16,537 പെണ്കുട്ടികളും പരീക്ഷ എഴുതും. നാളെ ആരംഭിക്കുന്ന പരീക്ഷ 28നാണ് അവസാനിക്കുന്നത്.
📰0⃣3⃣: നഴ്സുമാരുടെ സമരം: അച്ചടക്ക നടപടിയില് ഉറച്ച് മാനേജ്മെന്റ്; ചര്ച്ച പരാജയം
🔳ചേര്ത്തല കെവിഎം ആശുപത്രിയിലെ സമരം അവസാനിപ്പിക്കുന്നതിന് ലേബര് കമ്മീഷണറുമായി നടത്തിയ ചര്ച്ച പരാജയം. സമരം ചെയ്ത നഴ്സുമാര്ക്കതിരെ അച്ചടക്ക നടപടി വേണമെന്നാണ് മാനേജ്മെന്റ് നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും നിലപാട് സ്വീകരിച്ചതോടെയാണ് ചര്ച്ച അലസി പിരിഞ്ഞത്. ഇതേ തുടര്ന്ന് ഈ മാസം 14 നു ലേബര് കമ്മീഷണറുമായി വീണ്ടും ചര്ച്ച നടത്താന് തീരുമാനിച്ചിട്ടുണ്ട്.
📰0⃣4⃣: ചേർത്തല കെവിഎം ആശുപത്രിയിൽ നഴ്സുമാർ സമരം തുടരും
🔳ഇന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ആരംഭിക്കാനിരുന്ന സമരം പിൻവലിച്ചെങ്കിലും ചേർത്തല കെവിഎം ആശുപത്രിയിൽ സമരം തുടരും. മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇന്നലെ അറിയിച്ചിരുന്നു.
▫എന്നാൽ, ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരും. കഴിഞ്ഞ 197 ദിവസങ്ങളായി കെവിഎം ആശുപത്രിയിൽ സമരം തുടരുകയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ട 20000 രൂപ അടിസ്ഥാന ശമ്പളം എന്ന നിബന്ധന അംഗീകരിക്കാൻ കഴിയില്ലെന്ന് കെവിഎം ആശുപത്രി മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.
📰0⃣5⃣: ഹാദിയയ്ക്ക് മുസ്ലിം ആയി ജീവിക്കാമെന്ന് അച്ഛന്
🔳ഹാദിയയ്ക്ക് മുസ്ലിം ആയി ജീവിക്കാമെന്ന് അച്ഛന് അശോകന് സുപ്രീംകോടതിയില് സത്യവാങ്മൂലം നല്കി. നിരീശ്വരവാദിയായ തനിക്ക് ഹിന്ദുമതത്തിലോ ഇസ്ലാം മതത്തിലോ വിശ്വാസമില്ലെന്നും അശോകന് കോടതിയില് വ്യക്തമാക്കി.
▫അടുത്ത സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില് ഫാസില് മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയ യമനില് എത്തുമായിരുന്നുവെന്നും അശോകന് സമര്പ്പിച്ച സത്യവാങ്മൂലത്തില് പറയുന്നു.
📰0⃣6⃣: മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞു; മൂന്ന് മരണം
🔳മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില് കണ്ടെയ്നര് ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്നുപേര് മരിച്ചു. ഓട്ടോറിക്ഷയില് സഞ്ചരിച്ച മൂന്നുപേരാണ് സംഭവ സ്ഥലത്തുതന്നെ മരിച്ചത്.
▫ഒരു കുട്ടിയും സ്ത്രീയും ഉള്പ്പെടെയുള്ളവരാണ് മരിച്ചത്. ഫയര് ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള് പുറത്തെടുത്തത്. മാര്ബിള് കയറ്റി വന്ന കണ്ടെയ്നര് ലോറിയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറഞ്ഞത്.
📰0⃣7⃣: ലൈറ്റ് മെട്രോ: സർക്കാർ ഒന്നും ചെയ്തില്ല; പിൻമാറ്റം നിരാശയോടെയെന്ന് ഇ.ശ്രീധരൻ
🔳കോഴിക്കോട് - തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മേട്രോ പദ്ധതികളില് നിന്ന് പിന്മാറുന്നത് നിരാശയോടെയാണെന്ന് ഡി.എം.ആര്.സി.മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് സര്ക്കാരിന് കത്തയച്ചു. സര്ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്.സി പദ്ധതിയില് നിന്ന് പിന്മാറുന്നത്. പലതവണ കത്തയച്ചിട്ടും സര്ക്കാര് ഒരു മറുപടിയും നല്കിയില്ലെന്നും ഇ. ശ്രീധരന് ചൂണ്ടിക്കാട്ടി.
📰0⃣8⃣: പാറ്റൂർ കേസിൽ വി.എസ് വീണ്ടും വിജിലൻസ് കോടതിൽ
🔳പാറ്റൂർ കേസിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ വീണ്ടും വിജിലൻസ് കോടതിയെ സമീപിച്ചു. തന്റെ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. വിജിലൻസ് സ്വമധയാ എടുത്ത കേസിലാണ് നിലപാടറിയിച്ചിരിക്കുന്നതെന്ന് വിഎസ് ചൂണ്ടിക്കാട്ടി.
▫എന്നാൽ പാറ്റൂർ കേസിൽ ഹൈക്കോടതി ഉത്തരവുള്ളതിനാൽ ഇപ്പോൾ ഇടപെടാനാവില്ലെന്നാണ് വിജിലൻസ് കോടതി വ്യക്തമാക്കിയത്.
📰0⃣9⃣: മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; വീണ്ടും കൊടി കുത്തി സിപിഐഎം
🔳കൊടി നാട്ടിയുള്ള സമരം അനാവശ്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ സിപിഐഎമ്മിന്റെ കൊടി നാട്ടി സമരം. കോഴിക്കോടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പാര്ട്ടി പ്രവര്ത്തകര് സമരവുമായി രംഗത്തെത്തിയത്. അതിര്ത്തി തര്ക്കത്തെത്തുടര്ന്നാണ് കോഴിക്കോട് പുതുപ്പാടിയിലെ സ്വകാര്യ ഫാക്ടറിക്ക് മുന്നില് സിപിഐഎം കൊടി നാട്ടി സമരം ആരംഭിച്ചത്.
📰1⃣0⃣: പിഎന്ബി തട്ടിപ്പ്: പാര്ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം
🔳പാര്ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് ഇന്നും തടസപ്പെട്ടു. പിഎന്ബി തട്ടിപ്പ് കേസില് പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. ധനമന്ത്രി മറുപടി നല്കുമെന്ന് സര്ക്കാര് അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
▫പാര്ലമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പിഎന്ബി വിഷയത്തില് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് ഗാന്ധി പ്രതിമക്കു മുന്നില് സമരം നടത്തിയിരുന്നു. സഭ സമ്മേളിച്ചപ്പോള് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടു.
📰1⃣1⃣: മേഘാലയ മുഖ്യമന്ത്രിയായി സാങ്മ സത്യപ്രതിജ്ഞ ചെയ്തു
🔳മോഘാലയയില് കോണ്റാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്ഗ്രസ്സിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപി പിന്തുണയോടെയാണ് എന്പിപി സഖ്യസര്ക്കാര് അധികാരമേറ്റത്.
▫ബിജെപി നേതാക്കളായ അമിത്ഷായും രാജ്നാഥ് സിങും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
📰1⃣2⃣: ത്രിപുരയില് ബിജെപിയുടെ അക്രമ പരമ്പര; നിരോധനാജ്ഞ പ്രഖ്യാപിച്ചു
🔳ത്രിപുരയില് സംഘര്ഷ മേഖലകളില് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്ന്ന് ബിജെപി വ്യാപകമായി അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമം നിയന്ത്രിക്കാന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗവര്ണറോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു.
▫ത്രിപുരയിലെ ബിജെപി മുന്നേറ്റത്തിന് പിന്നാലെ സിപിഎം പ്രവര്ത്തകര്ക്കും സ്ഥാപനങ്ങള്ക്കുമെതിരായ അക്രമം വ്യാപിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്. അക്രമങ്ങള് നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും ആഭ്യന്തമന്ത്രി രാജ്നാഥ് സിങ് നിര്ദേശം നല്കി.
🔳നിങ്ങൾക്ക് പ്രതിമകൾ തകർക്കാൻ കഴിയും, എന്നാൽ ഞങ്ങളുടെ മനോവീര്യം തകർക്കാൻ കഴിയില്ല' എന്ന് സിപിഎം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പ്രതികരിച്ചു.
📰1⃣3⃣: പിഎൻബി തട്ടിപ്പു കേസ്: ചന്ദ കൊച്ചാറിനും ശിഖ ശർമയ്ക്കും നോട്ടീസ്
🔳പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എസിഎസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് മേധാവി ശിഖ ശർമയ്ക്കും തട്ടിപ്പു വിരുദ്ധ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന് ഓഫീസ് നോട്ടീസ് അയച്ചു. ഇരുവരോടും എസ്എഫ്ഐഒയുടെ മുംബൈ ഓഫീസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
▫ഗീതാഞ്ജലി ജെംസിന് 5280 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
📰1⃣4⃣: ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര് ദേവിനെ തെരഞ്ഞെടുത്തു, സത്യപ്രതിജ്ഞ വെള്ളിയാഴ്ച
🔳ത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സംസ്ഥാന അധ്യക്ഷന് കൂടിയായ ബിപ്ലബ് കുമാര് ദേവിനെ തെരഞ്ഞെടുത്തു. മാര്ച്ച് ഒന്പതിന് 49 കാരനായ ബിപ്ലബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. ഇന്ന് ചേര്ന്ന ബിജെപി പാര്ലമെന്ററി പാര്ട്ടിയോഗമാണ് ബിപ്ലബിനെ നേതാവായി തെരഞ്ഞെടുത്തത്. ജിഷ്ണു ദേബ് ബര്മയെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു.
📰1⃣5⃣: ശ്രീലങ്കയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
🔳മുസ്ലിംകള്ക്കുനേരെ ബുദ്ധമത വിശ്വാസികളുടെ ആക്രമണം രൂക്ഷമായതിനെ തുടര്ന്ന് ശ്രീലങ്കയില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില് പത്തു ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച്ച കാന്ഡിയില് ഒരു ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടതിനെ തുടര്ന്നാണ് സംഘര്ഷം ഉടലെടുത്തത്.
▫അതിനു പിന്നാലെ ഇവിടെ മുസ്ലിം മതവിശ്വാസികളുടെ സ്ഥാപനങ്ങള് കത്തിച്ചിരുന്നു. തുടര്ന്ന് സംഘര്ഷം മറ്റിടങ്ങളിലേക്കും വ്യാപിച്ചു.
📰1⃣6⃣: ഇറ്റലിയില് പൊതു തെരഞ്ഞെടുപ്പില് തീവ്രവലതുപക്ഷ കക്ഷി ഏറ്റവും വലിയ ഒറ്റക്കക്ഷി
🔳പൊതു തെരഞ്ഞെടുപ്പ് നടന്ന ഇറ്റലിയില് തീവ്രവലതുപക്ഷ കക്ഷിയായ ഫൈവ് സ്റ്റാര് മൂവ്മെന്റ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഫൈവ് സ്റ്റാര് മൂവ്മെന്റിന് 32.5 ശതമാനം വോട്ട് ലഭിച്ചപ്പോള് മധ്യ ഇടതുപാര്ട്ടിയും ഭരണകക്ഷിയുമായ ഡെമോക്രാറ്റിക് പാര്ട്ടിക്ക് 18 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ആര്ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല് കൂട്ടുകക്ഷി സര്ക്കാറണ് അധികാരത്തിലെത്തുകയെന്ന് ഉറപ്പായി.
📰1⃣7⃣: നാലു പ്രതിമ തകർത്താൽ കമ്യൂണിസ്റ്റുകാർ ഇല്ലാതായിപ്പോകില്ലെന്ന് പിണറായി
🔳ബിജെപി ഭരണം പിടിച്ചതിനു പിന്നാലെ ത്രിപുരയിലെ വിവിധയിടങ്ങളിൽ സിപിഎം ഓഫീസുകൾക്കുനേരെയുണ്ടായ അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു പ്രതിമ തകർത്താൽ കമ്യൂണിസ്റ്റുകാർ ഇല്ലാതായിപ്പോകില്ലെന്ന് ആർഎസ്എസുകാർ മനസിലാക്കുന്നത് നല്ലതാണെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
▫കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുള്ള ആർഎസ്എസിന്റെ അതിമോഹമാണ് ത്രിപുരയിൽ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
📰1⃣8⃣: പൊന്തന്പുഴ വനം കേസ്: ഹൈക്കോടതി വിധി സര്ക്കാരിനെതിരെയുള്ള കുറ്റപത്രം തന്നെയാണെന്ന് ചെന്നിത്തല
🔳പൊന്തന്പുഴ വനം കേസില് ഹൈക്കോടതി വിധി സര്ക്കാരിനെതിരായ കുറ്റപത്രം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
📰1⃣9⃣: ത്രിപുരയില് ബിജെപി നടത്തുന്ന അക്രമങ്ങള്ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയരണമെന്ന് കോടിയേരി
🔳ത്രിപുരയില് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎം പ്രവര്ത്തകര്ക്കും ഓഫീസുകള്ക്കും നേരെ ആര്എസ്എസ്സും ബിജെപിയും നടത്തുന്ന വ്യാപക അക്രമങ്ങളില് പ്രതിഷേധിക്കാന് മുഴുവന് ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
[4:27 PM, 3/7/2018] +91 86068 38345: 0⃣1⃣ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി;ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
▶കണ്ണൂരിലെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റൈ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍പാഷയുടേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
0⃣2⃣ കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ് ഷെട്ടിയ്ക്ക് കുത്തേറ്റു
▶ കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി. വിശ്വനാഥ് ഷെട്ടിയ്ക്ക് കുത്തേറ്റു. ബംഗളൂരുവിലെ ലോകായുക്ത ഓഫിസിന് പുറത്തുവെച്ചാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഷെട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓഫിസില്‍ പരാതിയുമായെത്തിയ ആളാണ് ജസ്റ്റിസിനെ ആക്രമിച്ചത്. തുംകുരു സ്വദേശിയായ അക്രമി തേജസ് ശര്‍മയെ പൊലിസ് ഉടന്‍തന്നെ അറസ്റ്റ് ചെയ്തു.
🏐🏐🏉🏉🏉🏉🏐🏐🏐🏐
0⃣3⃣ നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍
▶ ശുഹൈബ് വധക്കേസില്‍ പ്രതിപക്ഷവും ഭരണപക്ഷവുമായി ആരോപണപ്രത്യാരോപണങ്ങള്‍ ഉയരുന്നതിനിടെ നിയമസഭയില്‍ ഗ്രനേഡുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേരളത്തില്‍ പൊലിസ് രാജ് നിലനില്‍ക്കുന്നുവെന്ന ആരോപണമുയര്‍ത്തി തിരുവഞ്ചൂര്‍ ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് പ്രയോഗിച്ചതാണെന്നു പറഞ്ഞാണ് തിരുവഞ്ചൂര്‍ ഗ്രനേഡ് സഭയില്‍ കൊണ്ടുവന്നത്. സമരത്തിനെതിരെ പൊലിസ് ഉപയോഗിച്ച ഈ ഗ്രനേഡ് കാലഹരണപ്പെട്ടതാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.
0⃣4⃣ ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി: എന്‍.ഡി.എ വിടാനൊരുങ്ങി ടി.ഡി.പി
▶ എന്‍.ഡി.എ വിടാനൊരുങ്ങി തെലുഗു ദേശം പാര്‍ട്ടി. പ്രത്യേക പദവി എന്ന ആന്ധ്രയുടെ ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തീരുമാനം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.ശനിയാഴ്ചയോടെ കേന്ദ്ര മന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാരായ വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവര്‍ രാജിവെക്കുമെന്നും പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
0⃣5⃣ കൊല്‍ക്കത്തയില്‍ ശ്യാമപ്രസാദ് ബാനര്‍ജിയുടെ പ്രതിമ തകര്‍ത്തു; ആറുപേര്‍ അറസ്റ്റില്‍
▶ ലെനിനും പെരിയാറിനും പിറകെ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമക്കു നേരെയും അതിക്രമം. ഭാരതീയ ജന സംഘത്തിന്റെ സ്ഥാപക നേതാവ് പശ്ചിമ ബംഗാളിലെ കാളിഘട്ടിലെ മുഖര്‍ജിയുടെ പ്രതിമയാണ് വികൃതമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ലെനിന്റെ പ്രതിമ തകര്‍ത്തത് ബംഗാളിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി ആവശ്യപ്പെട്ടു.
0⃣6⃣ അഭയ കേസ്: സിസ്റ്റര്‍ സെഫിയുടേയും ഫാദര്‍ കോട്ടൂരിന്റേയും വിടുതല്‍ ഹരജി തള്ളി
▶ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സിസ്റ്റര്‍ സെഫിയുടേയും ഫാദര്‍ കോട്ടൂരിന്റേയും വിടുതല്‍ ഹരജി തള്ളി. ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് വിധി.
സാഹചര്യത്തെളിവുകളുടേയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
0⃣7⃣ നിയമസഭയിലെ കയ്യാങ്കളി: കോടതി അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി
▶ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചതിനെതിരെ വീണ്ടും പ്രതിപക്ഷം. കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.അതേസമയം, കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
0⃣8⃣ വൈറ്റ് ഹൗസില്‍ രാജി തുടരുന്നു; ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവും രാജിവച്ചു
▶ വൈറ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ രാജി തുടരുന്നു. ട്രംപിന്റെ മുതിര്ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹ്നാണ് അവസാനമായി രാജി സമര്‍പ്പിച്ചത്. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. അലുമിനിയം സ്റ്റീല്‍ ഇറക്കുമതിക്ക് ചുങ്കം ഏര്‍പെടുത്താനുള്ള ട്രംപിന്റെ നീക്കമാണ് കോഹ്നിനെ ചൊടിപ്പിച്ചത്. സ്വതന്ത്ര വ്യാപാരത്തിന്റെ ആളാണ് കോഹ്ന്‍.
0⃣9⃣ ഐപിഎല്‍: നായകനെ പ്രഖ്യാപിച്ച് ഡല്‍ഹി
▶ഐപിഎല്ലില്‍ പുതിയ സീസണിന് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ഇറങ്ങുന്നത് പുതിയ നായകന് കീഴില്‍. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ് ഡല്‍ഹിയുടെ പുതിയ നായകന്‍. നീണ്ട ഏഴ് വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ച മികവുമായാണ് ഗംഭീര്‍ ഡല്‍ഹിയെ നയിക്കാനെത്തുന്നത്.ഡല്‍ഹിയുടെ നായകനായി വീണ്ടും തെരഞ്ഞെടുത്തത് തനിക്ക് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നതായി ഗംഭീര്‍ പറഞ്ഞു.
1⃣0⃣ ആമസോണിന്‍റെ ജെഫ് ബെസോസ് ലോകത്തിലെ സമ്പന്നരില്‍ ഒന്നാമന്‍
▶ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജെഫ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കിയാംണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ കുതിപ്പ്. ഇതാദ്യമായാണ് ബെസോസ് ലോക സമ്പന്നരില്‍ ഒന്നാമനാകുന്നത്. 112 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിലാണ് ബെസോസ് ഒന്നാമതെത്തിയിരിക്കുന്നത്.119 ഇന്ത്യക്കാര്‍ ഫോബ്സിന്റെ സമ്പന്ന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍തന്നെ 18 പേര്‍ പുതുമുഖങ്ങളാണ്. മലയാളിയായ എംഎ യൂസഫലി 388-ാം സ്ഥാനത്തുണ്ട്. അഞ്ച് ബില്യണ്‍ ഡോളറാണ് യുസഫലിയുടെ ആസ്തി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സ്ഥാനത്തിലും ഇടിവുണ്ടായി. കഴിഞ്ഞതവണത്തെ പട്ടിക പ്രകാരം 544ാം സ്ഥാനത്തായിരുന്ന ട്രംപ് 766ാം സ്ഥാനത്തായി. 3.1 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി.
Oiva media online solution©
+918606838345
[9:02 PM, 3/7/2018] +91 94959 12645: MOBI NEWSWIRE
🗞ഇന്നത്തെ പ്രധാനവാർത്തകൾ
🗓2018 മാർച്ച് 07 ബുധൻ
📰0⃣1⃣: സര്ക്കാരിന് തിരിച്ചടി; ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്ക്
🔳കണ്ണൂരില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് ശുഹൈബ് കൊല്ലപ്പെട്ട കേസില് സി.ബി.ഐ അന്വേഷണം വേണ്ടെന്ന സര്ക്കാര് നിലപാടിന് കനത്ത തിരിച്ചടി. ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് വിട്ടു. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ ഹരജിയിലാണ് ജസ്റ്റിസ് കമാല് പാഷെയുടെ ഉത്തരവ്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
▫രാവിലെ ഹരജി പരിഗണിച്ചപ്പോള് തന്നെ കടുത്ത പരാമര്ശങ്ങളാണ് ഹൈക്കോടതിയില് നിന്നുമുണ്ടായത്. കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട മറ്റ് ഫയലുകളും ഉടന്തന്നെ സി.ബി.ഐയ്ക്ക് കൈമാറാനും സര്ക്കാരിനോട് കോടതി നിര്ദ്ദേശിച്ചു.
🔳വിധിയില് സന്തോഷമുണ്ടെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. നീതി പീഠങ്ങള്ക്കും മാധ്യമങ്ങള്ക്കും നന്ദിയുണ്ട്. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള് പുറത്ത് വരണമെന്നും മുഹമ്മദ് പറഞ്ഞു.
🔳കോടതിയിലൂടെ ഉണ്ടായത് പടച്ചവന്റെ ഇടപെടലാണെന്ന് ഷുഹൈബിന്റെ സഹോദരി. ആരെയോ സംരക്ഷിക്കാന് പൊലീസ് ശ്രമിച്ചു. എന്നാല് സത്യം മാത്രമേ എന്നും ജയിക്കൂവെന്നും ഷുഹൈബിന്റെ സഹോദരി പ്രതികരിച്ചു.
🔳ഷുഹൈബിന്റെ കൊലപാതകത്തില് അറസ്റ്റിലായവര് യഥാര്ഥ പ്രതികള് തന്നെയാണെന്നും അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടായെന്ന് സര്ക്കാര് നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം സി.ബി.ഐക്ക് വിട്ടതില് ഹൈക്കോടതിക്ക് അവരുടേതായ കാരണമുണ്ടാവാം. അത് തനിക്കറിയില്ലെന്നും മുഖ്യന്ത്രി പറഞ്ഞു.
🔳സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിലെ കോടതി നിരീക്ഷണങ്ങൾ സംബന്ധിച്ച് പരിശോധിച്ച ശേഷം ഉപരികോടതിയെ സമീപിക്കണോയെന്ന് സർക്കാർ പരിശോധിക്കുമെന്നും, നിരവധി സിബിഐ അന്വേഷണങ്ങൾ നേരിട്ട പാർട്ടിയാണ് സിപിഎം. അതുകൊണ്ട് ആ പേരുപറഞ്ഞ് സിപിഎമ്മിനെ പേടിപ്പിക്കാമെന്ന് ആരും വിചാരിക്കരുത് കോടിയേരി പറഞ്ഞു
🔳ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സർക്കാരിനേറ്റ കനത്ത പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് അധികാരത്തിൽ തുടരാൻ സാധിക്കുമോ എന്നും ചെന്നിത്തല നിയമസഭയിൽ ചോദിച്ചു.
🌴കേരളം
📰0⃣2⃣: ഗ്രനേഡുമായി തിരുവഞ്ചൂര് നിയമസഭയില്
🔳പോലീസ് യൂത്ത് കോണ്ഗ്രസുകാര്ക്കെതിരെ പ്രയോഗിച്ച് ഗ്രനേഡുമായി തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ നിയമസഭയില്. മാരകായുധങ്ങള് നിയമസഭയില് കൊണ്ടുവരാന് പാടില്ലെന്ന് ചട്ടമുണ്ട്. ഇത് തിരുവഞ്ചൂര് ലംഘിച്ചിരിക്കുകയാണെന്ന് കാട്ടി ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല് ഗ്രനേഡ് സഭയില് നിന്ന് പുറത്തു കളയില്ലെന്ന് തിരുവഞ്ചൂര് നിലപാട് കടുപ്പിച്ചതോടെ ഭരണപക്ഷ ശക്തമായ പ്രതിഷേധം ഉയര്ത്തി.
🔳സഭയില് സാധാരണ ആരും മാരകായുധം കൊണ്ടുവരാറില്ലെന്നും തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും, സ്പീക്കര് ഗ്രനേഡ് കസ്റ്റഡിയില് എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
▫തിരുവഞ്ചൂരിനെതിരെ റൂളിങ്ങ് വേണമെന്ന ഭരണപക്ഷ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കര് ഉറപ്പ് നല്കിയതിന് ശേഷമാണ് ബഹളം അടങ്ങിയത്. തുടര്ന്ന് സ്പീക്കര് ഗ്രനേഡ് പിടിച്ചെടുത്തു
🔳നിര്മാണ തീയതിയടക്കം രേഖപ്പെടുത്തിയ രസീതുള്പ്പെടെ ഗ്രനേഡ് മേശപ്പുറത്ത് വെക്കുന്നതായി തിരുവഞ്ചൂര് അറിയിച്ചു. കാലാവധി കഴിഞ്ഞ ഗ്രനേഡ് ഉപയോഗിച്ച പൊലീസുകാര്ക്കെതിരെ നടപടി വേണമെന്നും തിരുവഞ്ചൂര് സഭയോട് ആവശ്യപ്പെട്ടു.
📰0⃣3⃣: വിവാദ ഭൂമിയിടപാട്; കേസ് നടത്തിപ്പിന് മൂന്നംഗ മെത്രാന് സമിതി
🔳സിറോ മലബാര് സഭയുടെ വിവാദ ഭൂമി ഇടപാടില് കേസ് നടത്തിപ്പിന് മൂന്നുംഗ മെത്രാന് സമിതിയെ സഭ നിയോഗിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര് മാത്യു അറയ്ക്കലിനാണ് സമിതിയുടെ ചുമതല. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പ് ചുമതല ഈ സമിതിക്കായിരിക്കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീല് നല്കാനും സിനഡ് തീരുമാനമായിട്ടുണ്ട്.
📰0⃣4⃣: അഭയ കേസ്: ഫാ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില് നിന്നൊഴിവാക്കി
🔳സിസ്റ്റര് അഭയ കേസില് രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ പ്രത്യേക സി ബി ഐ. കോടതി പ്രതിപ്പട്ടികയില് നിന്നൊഴിവാക്കി. ഫാ. ജോസ് പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതി വിധി.
▫ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്, മൂന്നാം പ്രതി സിസ്റ്റര് സെഫി എന്നിവരുടെ വിടുതല് ഹര്ജി കോടതി തള്ളി. ഇരുവരും കേസില് വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ പ്രത്യേക സി ബി ഐ. കോടതിയില് മാര്ച്ച് 14ന് തുടങ്ങും.
📰0⃣5⃣: ഹാദിയ കേസ്: ഫസല് മുസ്തഫയ്ക്കും ഷിറിന് ഷഹാനയ്ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി എന്ഐഎ
ഹാദിയ കേസില് ഫസല് മുസ്തഫയും ഷിറിന് ഷഹാനയ്ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി എന്ഐഎ സുപ്രിം കോടതിയില്. മുദ്രവെച്ച കവറില് കൈമാറിയ റിപ്പോര്ട്ടുകള് കോടതി പരിശോധിക്കണം എന്നും എന്ഐഎ ആവശ്യപ്പെടുന്നു.
📰0⃣6⃣: പൊന്തന്പുഴ ഭൂമിയിടപാടിൽ വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
🔳പൊന്തന്പുഴ വനഭൂമിക്കേസില് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി. കേസ് പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കേസില് ബിജെപി കക്ഷി ചേരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു
📰0⃣7⃣: ഷുഹൈബിനെ കൊന്നവര് തങ്ങളോടൊപ്പമുള്ളവരെന്ന് എം സ്വരാജ്; ‘ഒരു ന്യായീകരണവുമില്ല
🔳യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് ഷുഹൈബി കൊലപാതകത്തില് അറസ്റ്റ് ചെയ്യപ്പെട്ടവര് തങ്ങളോടൊപ്പമുള്ളവരാണ് എന്നതില് ശിരസ് കുനിക്കുന്നതായി എം സ്വരാജ് എംഎല്എ. ധനവിനിയോഗബില്ലിന്റെ ചര്ച്ചയിലാണ് ഷുഹൈബ് വധക്കേസിനെക്കുറിച്ച് സ്വരാജ് നിയമസഭയില് സംസാരിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ സംബന്ധിച്ച വാര്ത്തയ്ക്കും യാഥാര്ത്ഥ്യത്തിനും ഞങ്ങള്ക്ക് അഭിമാനിക്കാനില്ല. ആ വധം സംഭവിക്കാന് പാടില്ലാത്തതായിരുന്നു. കൊലപാതകത്തെ അപലപിക്കുന്നു. യാതൊരു ന്യായീകരണവും നിരത്തി കൊലയെ ന്യായീകരിക്കില്ലെന്നും സ്വരാജ് പറഞ്ഞു
📰0⃣8⃣: കോണ്ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ.സുധാകരന്
🔳ഷുഹൈബ് വധക്കേസില് കോണ്ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനവുമായി കെ.സുധാകരന്. കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന് പറഞ്ഞു. സമരം മുന്നോട്ടു കൊണ്ടു പോകണമായിരുന്നു. നിരാഹാര സമരം തുടരാന് താന് തയാറായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന് പാര്ട്ടി നേതൃത്വത്തിന് വയ്യെന്നും സുധാകരന് കുറ്റപ്പെടുത്തി.
▫ചെറുപ്പക്കാര്ക്ക് സംരക്ഷണം കിട്ടുന്നില്ലെന്ന ആരോപണം ഇപ്പോള് തന്നെ പാര്ട്ടി പ്രവര്ത്തകര്ക്കിടയിലുണ്ട്. അതു കൊണ്ടാണ് ചെറുപ്പക്കാര് കോണ്ഗ്രസിലേക്ക് വരാന് മടിക്കുന്നത്. അക്രമങ്ങളെ ചെറുക്കാനുള്ള നടപടികള് വേണമെന്നും സുധാകരന് പറഞ്ഞു.
🇮🇳ദേശീയം
📰0⃣9⃣: പ്രതിപക്ഷ ബഹളം: പാർലമെന്റ് ഇന്നും സ്തംഭിച്ചു
🔳രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും തടസപ്പെട്ടു. വിവിധ വിഷയങ്ങളുയർത്തി പ്രതിപക്ഷപാർട്ടികൾ ബഹളം വെച്ചതോടെയാണ് സഭകൾ തടസപ്പെട്ടത്.
▫ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞപ്പോൾ രാജ്യസഭ രണ്ടുമണിവരെ നിർത്തിവച്ചു. പിഎൻബി തട്ടിപ്പ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്സഭ 12 മണിവരെ നിർത്തി വച്ചു. സഭ വീണ്ടും ചേർന്നപ്പോഴും ബഹളം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ സുമിത്ര മഹാജൻ അറിയിക്കുകയായിരുന്നു.
📰1⃣0⃣: കർണാടകയിൽ ലോകായുക്ത ജഡ്ജിക്കു കുത്തേറ്റു
🔳കർണാടകയിൽ ലോകയുക്ത ജഡ്ജി വിശ്വനാഥ് ഷെട്ടിക്കു കുത്തേറ്റു. ഇന്ന് ബംഗളൂരുവിലെ ഓഫീസിൽവച്ചാണ് അദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായത്. തേജസ് ശർമയെന്ന ആളാണ് ഓഫീസിലേക്ക് അതിക്രമിച്ചു കയറി ഷെട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെട്ടിയെ മല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
📰1⃣1⃣: പ്രതിമകൾ തകർത്തതിനെ അപലപിച്ച് നരേന്ദ്രമോദി
🔳രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രതിമകൾ തകർക്കപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ ലെനിൻെറ പ്രതിമ തകർത്തിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ പെരിയാറിൻെറ പ്രതിമയും തകർത്തു. ബംഗാളിൽ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമയും തകർക്കപ്പെട്ടിട്ടുണ്ട്.
▫സംഭവങ്ങളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് അദ്ദേഹം ആഭ്യന്തരമന്ത്രി രാജ് നാഥ് സിങിന് നിർദ്ദേശം നൽകി.
📰1⃣2⃣: നിരവ് മോദിക്കെതിരായ കേസ് തിരക്കഥക്കനുസരിച്ചാണോ ?; ഡെൽഹി ഹൈക്കോടതി
🔳നിരവ് മോദിക്കെതിരായ വായ്പ തട്ടിപ്പ് കേസ് തിരക്കഥക്കനുസരിച് സൃഷ്ടിച്ചതാണോ എന്ന സംശയം പ്രകടിപ്പിച് ഡൽഹി ഹൈക്കോടതി. തനിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവ് മോഡി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
▫കേസിൽ മതിയായ വിവരങ്ങൾ സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന് കോടതി നിർദേശം നൽകി. മാർച്ച് 19നു നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ജസ്റ്റിസ് എസ്.മുരളീധർ, ജസ്റ്റിസ് ഐ. എസ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകി.
📰1⃣3⃣: നീറ്റിന് ആധാര് നിര്ബന്ധമല്ല
🔳നാഷനല് എലിജിബിലിറ്റി കം എന്ട്രന്സ് പരീക്ഷയ്ക്ക് (നീറ്റ് ) ആധാര് നിര്ബന്ധമാക്കരുതെന്നു സിബിഎസ്ഇയോട് സുപ്രിം കോടതി. നീറ്റ് അടക്കമുള്ള പരീക്ഷയ്ക്ക് ആധാറിനു പകരം മറ്റേതെങ്കിലും തിരിച്ചറിയില് രേഖകള് ഹാജരാക്കിയാല് മതിയെന്നും കോടതി പറഞ്ഞു.
📰1⃣4⃣: ആധാർ ബന്ധിപ്പിക്കൽ; അവസാന തീയതി നീട്ടിയേക്കും
🔳ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോൺ നമ്പറും മറ്റു സേവനങ്ങളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടിയേക്കും. കേന്ദ്രസർക്കാർ സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സന്നദ്ധമാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.
📰1⃣5⃣: അക്രമവാഴ്ച; ത്രിപുരയിൽ സിപിഎം ഓഫീസുകളും ലെനിന്റെ പ്രതിമകളും തകർത്തു
🔳ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- ഐപിഎഫ്ടി സഖ്യം തിളക്കമാർന്ന വിജയം നേടിയതിനു പിന്നാലെ സംസ്ഥാനത്തു രാഷ്ട്രീയ എതിരാളികൾക്കു നേരേ വ്യാപകമായ ആക്രമണം. തെക്കൻ ത്രിപുരയിൽ രണ്ടു ലെനിൻപ്രതിമകൾ നീക്കം ചെയ്തു. ഇതിനു പുറമേ സിപിഎമ്മിന്റെ നിരവധി പ്രവർത്തകർക്കുനേരെ ആക്രമണമുണ്ടായി. നൂറിലേറെ വീടുകൾക്ക് അക്രമികൾ തീവച്ചെന്നു സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.
📰1⃣6⃣: ചന്ദ്രബാബു നായിഡു എന്ഡിഎ വിടുന്നു: പ്രഖ്യാപനം ഈയാഴ്ച
🔳ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് ശേഷിക്കെ എന്ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ ടിഡിപി മുന്നണി വിട്ടേക്കുമെന്ന് സൂചന. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില് പ്രതിഷേധിച്ചാണ് ടിഡിപി മുന്നണി വിടുന്നത്.
▫പാര്ട്ടിയുടെ കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജുവും വൈ എസ് ചൗധരിയും ശനിയാഴ്ച രാജിവെക്കുമെന്നാണ് റിപ്പോര്ട്ട്.
📰1⃣7⃣: കര്ണാടകയില് നിന്നും രാജ്യസഭയിലേക്ക് കന്നടക്കാര് മാത്രം മത്സരിച്ചാല് മതി; സിദ്ധരാമയ്യ
🔳കര്ണാകടയില് നിന്നും രാജ്യസഭയിലേക്ക് കന്നടക്കാര് മാത്രം മത്സരിച്ചാല് മതിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗാന്ധി കുടുംബത്തോട് വളരെ അടുപ്പമുള്ള സാംപിത്രോഡയെയും എഐസിസി ജനറല് സെക്രട്ടറി ജനാര്ദ്ദന് ദ്വിവേദിയേയും കര്ണാടകയില് നിന്നും മത്സരിപ്പിക്കണം എന്ന ആവശ്യം തള്ളിക്കൊണ്ടാണ് സിദ്ധരാമയ്യ കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയോട് തന്റെ നിലപാട് വ്യക്തമാക്കിയത്.
🌍അന്താരാഷ്ട്രം
📰1⃣8⃣: ട്രംപ് ഭരണകൂടത്തില് വീണ്ടും രാജി
🔳ഡോണള്ഡ് ട്രംപ് ഭരണകൂടത്തില് വീണ്ടും രാജി. ട്രംപിന്റെ മുതിര്ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോണ് ആണ് ഏറ്റവും ഒടുവിലായി രാജിവെച്ചത്. ട്രംപുമായുളള ചില അസ്വാരസ്യങ്ങളാണ് രാജിക്ക് കാരണം.
📰1⃣9⃣: സിറിയയില് സൈനിക നടപടിക്കൊരുങ്ങി അമേരിക്ക
🔳സിറിയയിലെ കിഴക്കൻ ഗൂതയില് തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ സൈനിക നടപടിക്ക് അമേരിക്ക തുനിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. റഷ്യക്കൊപ്പം ചേർന്ന് ബശ്ശാറുൽ അസദ് ഭരണകൂടം തുടരുന്ന യുദ്ധക്കുറ്റം അമർച്ച ചെയ്യാൻ അമേരിക്ക ഇടപെടണമെന്ന ആവശ്യം അറബ് ലോകത്തും ശക്തമാണ്.
💼വാണിജ്യം
📰2⃣0⃣: ഓഹരി വിപണി നഷ്ടത്തില് ക്ലോസ് ചെയ്തു സെന്സെക്സ് 284.11 പോയന്റ് താഴ്ന്ന് 33,033.09ലും നിഫ്റ്റി 95.10 പോയന്റ് നഷ്ടത്തില് 10,154.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
📰2⃣1⃣: രാജ്യത്തെ ഡിജിറ്റല് പണമിടപാടില് വന്ഇടിവ്
🔳കേന്ദ്ര സര്ക്കാര് വാദത്തിന് വന് തിരിച്ചടിയേകി രാജ്യത്ത് ഡിജിറ്റല് പണമിടപാടില് വന് ഇടിവ്. റിസര്വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്ട്ടിലാണ് രാജ്യത്ത് ഡിജിറ്റല് പണമിടപാടുകള് കുറയുന്നതായി പറയുന്നത്. ഫെബ്രുവരിയിലെ ഡിജിറ്റല് പണമിടപാടുകള് എണ്ണത്തിലും തുകയിലും ജനുവരിയേക്കാള് പിന്നിലാണെന്നാണ് ആര്ബിഐ പുറത്തുവിട്ട കണക്കുകള് സൂചിപ്പിക്കുന്നത്.
⚽കായികം
📰2⃣2⃣: വീഴ്ചകൾ തിരുത്തി തിരിച്ചു വരുമെന്ന് രോഹിത് ശർമ്മ
🔳ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിലെ പരാജയത്തിൽ നിന്ന് പാഠം പഠിച്ച് ഇന്ത്യൻ ടീം തിരിച്ച് വരുമെന്ന് നായകൻ രോഹിത് ശർമ്മ. കുശാൽ പെരേരയുടെ 33 പന്തിൽ 67 റൺസ് പ്രകടനവും മധ്യനിര ബാറ്റ്സ്മാൻമാരുടെ സംഭാവനയുമാണ് ലങ്കക്ക് നിധാഹാസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ വിജയം സമ്മാനിച്ചത്.
📰2⃣3⃣: റോസ് ടെയ്ലർ 181 നോട്ടൗട്ട്: ന്യൂസിലൻറിന് തകർപ്പൻ വിജയം
🔳പരിക്ക് വക വെക്കാതെ കളിച്ച റോസ് ടെയ്ലറുടെ മിന്നുന്ന സെഞ്ച്വറിയുടെ ബലത്തിൽ നാലാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ന്യൂസിലൻറ്. അഞ്ച് വിക്കറ്റ് വിജയം നേടിയ ന്യൂസിലൻറ് ഇതോടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കി.
▫കരിയറിലെ ഏറ്റവും ഉയർന്ന സ്കോറാണ് ന്യൂസിലൻറ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ ഇംഗ്ലണ്ടിനെതിരെ നേടിയത്.
പ്രിയമുള്ളവരേ നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ വാട്ട്‌സ്ആപ്പിൽ ന്യൂസ് ലഭിക്കുവാൻ നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ +919567421463 എന്ന നമ്പർ ആഡ് ചെയ്യുക......
❌പേർസണൽ ആയി ന്യൂസ് ലഭിക്കില്ല...
0⃣1⃣ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി
▶110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങള്‍ക്ക് 78 ശതമാനം പേരും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവര്‍ 37ല്‍ 28 പുരസ്‌ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണെന്ന് സാംസ്ക്കാരിക മന്ത്രി ഏ.കെ. ബാലന്‍ പറഞ്ഞു. സിനിമയെ ഗൗരവമായി സമീപിക്കാത്തതായിരുന്നു ജൂറി പരിഗണിച്ചതില്‍ ഏറെയുമെന്ന് ജൂറി അംഗം ഡോ ബിജു പറഞ്ഞു. 58 ഓളം പുതുമുഖ സംവിധായകരുടെ സിനിമകള്‍ ഇത്തവണ പുരസ്‌ക്കാര പരിഗണനയിലുണ്ടായിരുന്നെങ്കില്‍ അതില്‍ അഞ്ച് എണ്ണത്തോളം മാത്രമാണ് സിനിമ എന്ന മാധ്യമത്തോട് നീതി പുലര്‍ത്തിയിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാരങ്ങള്‍
മികച്ച സിനിമ – ഒറ്റമുറി വെളിച്ചം
മികച്ച രണ്ടാമത്തെ കഥാചിത്രം – ഏദന്‍
മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി – പാര്‍വതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവ നടന്‍ – അലന്‍സിയര്‍
മികച്ച സ്വഭാവ നടി – പോളി
മികച്ച നവാഗത സംവിധായകന്‍ – മഹേഷ് നാരായണന്‍
മികച്ച ബാലതാരം, ആണ്‍കുട്ടി – അഭിനന്ദ്
മികച്ച ബാലതാരം പെണ്‍കുട്ടി – നക്ത്ര – രക്ഷാധികാരി ബൈജു
മികച്ച സ്റ്റോറി – എം.എ. നിഷാദ് (കിണര്‍)
ഛായാഗ്രാഹകന്‍ – മനീഷ് മാധവന്‍ (ഏദന്‍)
മികച്ച തിരക്കഥ – സജീവ് പാഴൂര്‍ (തൊണ്ടിമുതല്‍)
അഡാപ്റ്റഡ് സ്ക്രിപ്റ്റ് – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ ( ഏദന്‍)
പ്രത്യേക ജൂറി പരാമര്‍ശം – വിനീത കോശി (ഒറ്റമുറി വെളിച്ചം)
ഗാനരചന – പ്രഭാവര്‍മ്മ (ക്ലിന്‍റിലെ ഓളത്തിന്‍ മേളത്താല്‍)
സംഗീതം – എംകെ അര്‍ജുന്‍ (ഭയാനകം)
പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)
പിന്നണി ഗായകന്‍ – ഷഹബാസ് അമന്‍ (മായാനദി)
പിന്നണി ഗായിക – സിത്താര (വിമാനം)
എഡിറ്റര്‍ – അപ്പു ഭട്ടതിരി (വീരം, ഒറ്റമുറി)
കലാസംവിധാനം – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
സിങ്ക് സൌണ്ട് – സിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു)
ശബ്ദസംയോജനം – പ്രമോദ് തോമസ് – ഏദന്‍
സൌണ്ട് ഡിസൈന്‍ – രംഗനാഥന്‍ (ഈ മ യൌ)
ലാബ് – ചിത്രാജ്ഞലി
0⃣2⃣ ഹാദിയ കേസ്: വിവാഹം ഒഴികെയുള്ള കേസുകള്‍ അന്വേഷിക്കാമെന്ന് സുപ്രിം കോടതി
▶ന്യൂഡല്‍ഹി: ഷെഫിന്‍ ജഹാനെതിരായ കേസുകളില്‍ ഹാദിയയുടെ വിവാഹം ഒഴികെയുള്ളവയില്‍ എന്‍.ഐ.എക്ക് അന്വേഷണം നടത്താമെന്ന് സുപ്രിം കോടതി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
0⃣3⃣ ലൈറ്റ് മെട്രോ പദ്ധതി: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ ശ്രീധരന്‍
▶കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതായി ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.
സംസ്ഥാനത്തെ ലൈറ്റ് മെട്രോകള്‍ പ്രാരംഭ പ്രവൃത്തികള്‍ പോലും തുടരാതെ അനിശ്ചിതമായി നീട്ടിയത് വഴി ഡി.എം.ആര്‍.സിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായി ഇ. ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
0⃣4⃣ രാജസ്ഥാനില്‍ തിളങ്ങി കോണ്‍ഗ്രസ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ നേട്ടം
▶ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിക്ക് ആശ്വാസമായി കോണ്‍ഗ്രസിന് രാജസ്ഥാനില്‍ ജയം. രാജസ്ഥാനിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍കോണ്‍ഗ്രസ് ശ്രദ്ധേയമായ വിജയം രേഖപ്പെടുത്തി. ആറ് ജില്ല പരിഷത് സീറ്റുകളില്‍ നാലെണ്ണവും 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണവും കോണ്‍ഗ്രസ് നേടി. ആറ് മുന്‍സിപ്പല്‍ സീറ്റുകളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ് നേടി.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായ മറ്റൊരു വിജയമാണിതെന്ന് രാജസ്ഥാനിലുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ജനവിരുദ്ധമായ നയങ്ങളിലുടെ കഴിഞ്ഞ നാല് വര്‍ഷമായി ബി.ജെ.പി ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ രീതിയില്‍ തന്നെയാവും സംസ്ഥാനം മുന്നോട്ട് പോവുകയെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.
0⃣5⃣ കര്‍ണാടക പതാകക്ക് മന്ത്രിസഭയുടെ അംഗീകാരം
▶കര്‍ണാടക സംസ്ഥാനത്തിന് മാത്രമായി രൂപപ്പെടുത്തിയ പതാകക്ക് മന്ത്രി സഭയുടെ അംഗീകാരം. മഞ്ഞ, വെള്ള ചുവപ്പ് വര്‍ണ്ണങ്ങളുമായി രൂപപ്പെടുത്തി പതാകക്ക് ഇനി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അങ്ങിനെ ആയാല്‍ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാവും കര്‍ണാടക. നിലവില്‍ കശ്മീരിനാണ് സ്വന്തമായി പതാകയുള്ളത്.കര്‍ണാടകയ്ക്കായി പ്രത്യേക പതാക രൂപപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു.
സംസ്ഥാന പതാക രൂപീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ഒരു രാജ്യത്ത് രണ്ട് പതാക അംഗീകരിക്കാനാവില്ലെന്ന വാദവുമായി ബി.ജെ.പി. രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അടയാളപ്പെടുത്തുന്നതാണ് ദേശീയ പതാകയെന്നും, അത് മാത്രമേ അംഗീകരിക്കേണ്ടതുള്ളൂവെന്നുമാണ് ബി.ജെ.പി വാദിച്ചത്.
0⃣6⃣ സ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് നഷ്ടം 9000 കോടി രൂപ
▶ഗൗദം അദാനിക്കെതിരായ സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ അദാനി ഗ്രൂപ്പിന് 9000 കോടി രൂപ നഷ്ടം. ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വന്‍ നഷ്ടം നേരിടുകയായിരുന്നു. അദാനി 72,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സ്വാമിയുടെ ട്വീറ്റ് പുറത്ത് വന്നയുടന്‍ വിപണിയില്‍ അദാനിയുടെ കമ്പനികളുടെ ഓഹരി വില ഇടിയുകയായിരുന്നു. അദാനി ട്രാന്‍സ്മിഷന്‍ ഫെല്ലിന്റെ ഓഹരി വില 7.72 ശതമാനം ഇടിഞ്ഞപ്പോള്‍ അദാനി എന്റര്‍െ്രെപസ് 7.24 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവ യഥാക്രമം 6.53, 6.6 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. എല്ലാ കമ്പനികളുടെയും നഷ്ടം കൂടി ചേരുമ്പോള്‍ വിപണിയിലെ മൂലധനത്തില്‍ അദാനിക്ക് ഏകദേശം 9,300 കോടി രൂപയാണ് ഒരു ദിവസം നഷ്ടമായത്.
0⃣7⃣ റെന്റ്-എ-കാര്‍ മേഖലയും സ്വദേശിവത്കരണത്തിന്
▶റെന്റ്-എ-കാര്‍ മേഖല സ്വദേശിവത്കരണത്തിന് പത്ത് ദിവസം ബാക്കി നില്‍ക്കെ സൌദി തൊഴില്‍ മന്ത്രാലയം വിവിധ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സ്വദേശിവത്കരണത്തിന് മുന്നോടിയായുള്ള മുന്നറിയിപ്പ് പരിശോധന സ്ഥാപനങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 18 മുതലാണ് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക.റെന്‍റ്-എ-കാര്‍ മേഖല സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച അവധിക്ക് പത്ത് ദിവസം മാത്രമാണ് ബാക്കി. ഇതു കാണിച്ച് മന്ത്രാലയ ശാഖയിലേക്ക് സര്‍ക്കുലര്‍ അയച്ചതായി ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. മാര്‍ച്ച് 18 അഥവാ റജബ് ഒന്ന് മുതലാണ് ഈ മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരിക. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയമം അനുശാസിക്കുന്ന പിഴയും ശിക്ഷയും ലഭിക്കുമെന്ന് മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വിവരം നേരിട്ട് അറിയിക്കാനും അവസ്ഥ ശരിപ്പെടുത്താനുള്ള മുന്നറിയിപ്പിന്റെയും ഭാഗമായി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും സന്ദര്‍ശനവും ആരംഭിച്ചതായി കിഴക്കന്‍ പ്രവിശ്യ ശാഖയിലെ തൊഴില്‍ ഓഫീസ് മേധാവി മന്‍സൂര്‍ ആല്‍ ബിന്‍അലി പറഞ്ഞു. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിക്കും. കുറ്റം ആവര്‍ത്തിച്ചാലും ഇരട്ടി പിഴയും ശിക്ഷയുമാണ് നല്‍കുക എന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. റെന്‍റ്-എ-കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സമയം മുന്‍കൂട്ടി വിവരം നല്‍കിയിരുന്നുവെന്നും സ്വദേശിവത്കരണ തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
0⃣8⃣ ‘വിരിഞ്ഞ നെഞ്ചുള്ള പുരുഷന്‍മാരെ കാണാനില്ല , ലോ വെയ്‌സ്റ്റ് ജീന്‍സിടുന്നവര്‍ എങ്ങനെ സഹോദരികളെ സംരക്ഷിക്കും’ – വനിത കമ്മീഷന്‍
▶ലോകവനിതാ ദിനത്തില്‍ പുരുഷന്‍മാരെ പരിഹസിച്ച് രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സുമന്‍ ശര്‍മ. സ്ത്രീകള്‍ സ്വപ്നം കണ്ട വിരിഞ്ഞ നെഞ്ചും, നെഞ്ചില്‍ നിറയെ രോമവുമുള്ള പുരുഷന്മാരെ ഇപ്പോള്‍ കാണാനില്ല. സ്വന്തം പാന്റുപോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ലോ വെയ്സ്റ്റ് ജീന്‍സിട്ടു നടക്കുന്ന ആണ്‍പിള്ളേര്‍ക്ക് എങ്ങനെ തങ്ങളുടെ സഹോദരികളെ സംരക്ഷിക്കാനാവുമെന്നും അവര്‍ ചോദിച്ചു.ജയ്പൂരില്‍ ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുമന്‍. അഴിഞ്ഞുവീഴാറായ ജീന്‍സ് ധരിക്കുന്നവരാണ് ഇപ്പോഴത്തെ ആണ്‍കുട്ടികള്‍. സ്വന്തം ജീന്‍സ് മര്യാദയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് സഹോദരികളെ സംരക്ഷിക്കുക. സ്ത്രീകളെപ്പോലെ കമ്മല്‍ ധരിക്കുക്കുകയും സീറോ സൈസായി നടക്കുകയുമാണ് പുരുഷന്മാരെന്നും ഇവര്‍ക്ക് എന്താണ് സംഭവിച്ചതെന്നും സുമന്‍ ചോദിച്ചു.
0⃣9⃣ എട്ടു സെക്കന്റില്‍ ഷവോമി മോഡലുകള്‍ വിറ്റു തീര്‍ന്നു, ‘ചീത്തവിളി’ നിര്‍ത്താതെ ഉപഭോക്താക്കള്‍
▶മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചെലുത്തുന്ന മുന്നേറ്റം ചെറുതൊന്നുമല്ല. മുന്‍ നിരയില്‍ നിന്ന സാംസങ്ങിനെ പോലും പിന്തള്ളി മുന്നോട്ട് വരണമെങ്കില്‍ ഷവോമിയുടെ ജനപ്രിയത പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ചൂടപ്പം പോലെയാണ് ഷവോമി മോഡലുകള്‍ വിറ്റു പോകുന്നത്. ഇന്നലെ നടന്ന റെഡ്മി നോട്ട് 5, നോട്ട് 5 പ്രോയുടെ ഫ്ലാഷ് സെയിലില്‍ ഫോണുകള്‍ വിറ്റുപോയത് എട്ടു സെക്കന്റിനുള്ളിലാണ്. അതും മൂന്നു ലക്ഷം ഫോണുകള്‍.ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും വില്‍പ്പനയ്ക്ക് വെച്ചത്. ഈ മോഡലുകളുടെ മൂന്നാം ഫ്ലാഷ് സെയിലായിരുന്നു ഇന്നലത്തേത്. ഫ്‌ളിപ്കാ ര്‍ട്ട്, എംഐ ഡോട്ട് കോം, എംഐ ഹോം ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് ഫ്‌ലാഷ് സെയില്‍ നടന്നത്.
1⃣0⃣ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാഹനം കടന്നുപോകാന്‍ ഗതാഗത നിയന്ത്രണം പാടില്ലെന്ന് ഹൈക്കോടതി
▶ഗവര്‍ണറും ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കമുള്ള ഉന്നതര്‍ക്ക് വേണ്ടി അധികസമയം ഗതാഗത നിയന്ത്രണം പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഉന്നതരുടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ 10 മിനുട്ടില്‍ കൂടുതല്‍ ഒരു വാഹവും പിടിച്ചിടരുതെന്നാണ് കോടതി ഉത്തരവ്.ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് അബ്ഗദുള്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. എന്നാല്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സന്ദര്‍ശന സമയത്ത് വാഹന നിയന്ത്രണത്തിന് വിലക്കൊന്നുമില്ല. ഹൈക്കോടതിയിലെ അഭിഭാഷകനായ എസ് ദൊരൈസ്വാമിയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഹൈക്കോടതിക്ക് സമീപമുള്ള റോഡില്‍ തന്റെ വാഹനം അനധികൃമായി തടഞ്ഞതിനാല്‍ ഡോക്ടറിനെ കാണാന്‍ സാധിച്ചില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
[4:39 PM, 3/9/2018] +91 86068 38345: 0⃣1⃣ ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; ഇ. ശ്രീധരനെ ഓടിച്ചുവിട്ടെന്ന് ചെന്നിത്തല
▶ ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സാമ്പത്തികമാണ് പ്രശ്‌നം. ഇ. ശ്രീധരന്‍ ഉദ്ദേശിക്കുന്ന അതേ വേഗത്തില്‍ സര്‍ക്കാരിനു നീങ്ങാന്‍ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനു ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം സര്‍ക്കാര്‍ ലൈറ്റ്‌മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് ഇടത് സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
0⃣2⃣ ദയാവധത്തിന് ഉപാധികളോടെ അനുമതി
▶ ഉപാധികളോട് ദയാവധമാകാമെന്ന് സുപ്രിം കോടതി. സുപിം കോടതി ഭരണാഘടനാ ബെഞ്ചിന്റേതാണ് വിധി. മരണതാത്പര്യ പത്രം അനുസരിച്ച് ദയാവധം ഉപാധികളോടെ നടപ്പാക്കാമെന്ന് കോടതി നിരീക്ഷിച്ചു. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹരജിയിലാണ് വിധി.
അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാനാവുമോ എന്നാണ് കോടതി പരിശോധിച്ചത്.
തന്റെ ശരീരം അസുഖം മൂലം പീഡനം അനുഭവിക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയുന്നതിന് എങ്ങനെ തടസ്സം നില്‍ക്കാനാവും. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹരജിയില്‍ ചോദിച്ചിരുന്നു.
0⃣3⃣ മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം, തീപിടുത്തം; മൂന്നു മരണം
▶ മഹാരാഷ്ട്രയില്‍ സ്വകാര്യ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനവും തീപിടുത്തവും. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു.മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പാല്‍ഘറിലാണ് തീപിടുത്തമുണ്ടായത്. അതിശക്തമായ സ്‌ഫോടനമാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. കിലോമീറ്ററുകള്‍ അകലെ വരെ ഇതിന്റെ ശബ്ദം കേട്ടിരുന്നു. സമീപത്തെ വീടുകളും കെട്ടിടങ്ങളും കുലുങ്ങുകയും ചെയ്തു.
0⃣4⃣ മെയ് ഒന്നു മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല
▶ കേരളത്തില്‍ ഈ വര്‍ഷം മെയ് ഒന്നു മുതല്‍ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി. നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.തൊഴില്‍രംഗത്തെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്റെ പിന്തുടര്‍ച്ചയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോക്കിനില്‍ക്കുന്നവര്‍ കൂലി ചോദിക്കുന്ന സ്ഥിതി ഒരു ട്രേഡ് യൂണിയനും അംഗീകരിക്കുന്നില്ല. എന്നിട്ടും സംസ്ഥാനത്ത് ഈ പ്രവണത തുടരുകയാണെന്നും തൊഴിലാളി സംഘടനകള്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ്. എന്നാല്‍, ചില പ്രദേശങ്ങളില്‍ പ്രവൃത്തിക്കു തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ജോലി സംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്. ഇത് അവസാനിപ്പിച്ചേ പറ്റുവെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
0⃣5⃣ ശുഹൈബ് വധം: സി.ബി.ഐയ്ക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍
▶ ശുഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെയാണ് സമീപിക്കുക.കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് പൊലിസ് അന്വഷണം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. ശുഹൈബിന്റെ കൊലപാതകം കഴിഞ്ഞിട്ട് 25 ദിവസങ്ങള്‍ക്കുള്ളില്‍ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയിരിക്കുന്ന നടപടി അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക.
0⃣6⃣ ബി.ജെ.പി ബന്ധം ചര്‍ച്ച ചെയ്യാന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു
▶ ബി.ജെ.പിയുമായുള്ള ടി.ഡി.പിയുടെ ഭാവി സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. ടി.ഡി.പിയുടെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് നായിഡു യോഗം വിളിച്ചിരിക്കുന്നത്.ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയില്ലെന്ന് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നിന്നതോടെ എന്‍.ഡി.എ സര്‍ക്കാറിനുള്ള പിന്തുണ ടി.ഡി.പി പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ അശോക് ഗണപതി രാജു. വൈ.എസ് ചൗധരി എന്നിവര്‍ രാജിവെക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നിരാകരിച്ചതിനെ തുടര്‍ന്ന് ടി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കുമെന്ന തീരുമാനത്തില്‍ ടി.ഡി.പി ഉറച്ചു നില്‍ക്കുകയായിരുന്നു.
0⃣7⃣ എം.എം അക്ബറിന് ജാമ്യം
▶വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പീസ് സ്‌കൂള്‍ ഡയറക്ടര്‍ എം.എം അക്ബറിന് ജാമ്യം. എറണാങ്കുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24 നാണ് എം.എം അക്ബറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസ് കസ്റ്റഡിയിലിരിക്കെ ദേശീയ അന്വേഷണ ഏജന്‍സിയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ഉള്‍പ്പെടെ ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
0⃣8⃣ ഭൂമി ഇടപാട്: കര്‍ദിനാള്‍ മാറി നില്‍ക്കണം; പ്രതിഷേധവുമായി വൈദികര്‍
▶സീറോ മലബാര്‍ സഭ ഭൂമിഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍ രൂപതാ ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.അതിരൂപതയുടെ ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ കര്‍ദിനാള്‍ മാറി നില്‍ക്കണമെന്നാണ് വൈദികരുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച നിവേദനം വൈദികരുടെ സമിതി സഹായമെത്രാന് കൈമാറി. ഈ തീരുമാനം മാര്‍പാപ്പയെയും സിനഡിനെയും ഔദ്യോഗികമായി അറിയിക്കണമെന്നാവശ്യപ്പെട്ടാണ് സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് നിവേദനം നല്‍കിയിരിക്കുന്നത്.
0⃣9⃣ ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ്
▶ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനു കൈമാറി. ചീഫ് സെക്രട്ടറി മുഖേനയാണ് പരാതി നല്‍കിയത്.വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുനയൊടക്കുന്ന രീതിയിലാണ് പല ഇടപെടലുകളും നടക്കുന്നതെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു. തെളിവുകള്‍ നല്‍കാന്‍ തയ്യാറാണ്. വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കുകയാണ്.
1⃣0⃣ ഗള്‍ഫില്‍ ഇനി 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കില്ല
▶ഗള്‍ഫില്‍ ഇനി 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കില്ല. ഇതു സംബന്ധിച്ച വിവരം കുവൈത്ത് ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഈ തീരുമാനം 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ചതാണ്. ഇനി മുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ പറഞ്ഞു.ഇനി മുതല്‍ കുവൈത്തില്‍ തൊഴില്‍ തേടുന്ന പ്രവാസികള്‍ രണ്ടു തവണയായി ആരോഗ്യപരിശോധന നടത്തണം. ആദ്യം കുവൈത്തിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് മാതൃരാജ്യത്ത് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ കേന്ദ്രം കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ച പട്ടികയിലുള്ളതായിരിക്കണം.
Oiva media online solution©
+918606838345
[7:53 AM, 3/10/2018] +91 89434 88041: അലിഗഢ് മലപ്പുറം സെന്ററിൽ ബി.എഡ് മലയാളം ചെയ്യാൻ 4 സീറ്റാണുള്ളത്. കഴിഞ്ഞ തവണ നാലും ബാക്കിയായി കിടന്നു. ഈ തണവയും അതു തുടർന്നാൽ മലയാളം ഓപ്ഷൻ ഇല്ലാതാവും. അണ്ടർ ഗ്രാജ്വേഷൻ ആർക്കെങ്കിലും മലയാളം യോഗ്യതയുണ്ടെങ്കിൽ അപേക്ഷിക്കുക. 100 ശതമാനവും കിട്ടാൻ സാധ്യതയുണ്ട്. അപേക്ഷാ ഡേറ്റ് 18/03/2018 വരേയാക്കി നീട്ടിയിട്ടുണ്ട്. സർവേ റാങ്കിങ്ങുകളിൽ മുൻ നിരയിലുള്ള അലിഗഢിന്റെ പ്രാധാന്യം നമ്മൾ മനസ്സിലാക്കുന്നില്ല. നമ്മുടെ നാട്ടിലെ മറ്റു ബി.എഡ് കോളേജുകളേക്കാൾ ചെലവും കുറവാണ്. ക്വോളിറ്റി കൂടുതലുമാണ്. ഒരൊറ്റ തവണ തന്നേ രണ്ട് വിഷയങ്ങളിൽ ബി.എഡ് കിട്ടുമെന്നതാണ് അലിഗഢിന്റെ പ്രത്യേകത.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 18.03.2018 വരെ നീട്ടി. ബി.എ.എൽ.എൽ.ബി, എം.ബി.എ, ബി.എഡ് എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. അലിഗഡ് മെയിൻ ക്യാമ്പസി (യുപി) ൽ മറ്റു ഡിഗ്രി പി.ജി. കോഴ്സുകൾക്ക് കൂടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 18/03/2018 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. വിശദ വിവരങ്ങൾക്ക് www.amucontrollerexams.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 9142111466, 8891117177 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം. മലപ്പുറം ക്യാമ്പസിലെ മലയാളി പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് ഇത് പരമാവധി ഷെയർ ചെയ്യുക.
ഇനി മുതൽ ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് മറ്റൊരാള്‍ക്കു കൈമാറാം
▶ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രപോകാനാകുന്നില്ലെങ്കില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയേ ഇതുവരെ മാര്‍ഗമുണ്ടായിരുന്നൊള്ളു. എന്നാല്‍ ഇനി മുതല്‍ ടിക്കറ്റുകള്‍ മറ്റൊരാള്‍ക്ക് കൈമാറാനാകും. യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും റെയില്‍വേയുടെ ഈ നടപടി.ഒറ്റ ടിക്കറ്റ് മാത്രമേ ഇത്തരത്തില്‍ കൈമാറാനാകൂ. കൂട്ടമായി ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ടിക്കറ്റുകള്‍ മാറ്റി നല്‍കാന്‍ ചീഫ് റിസര്‍വേഷന്‍ സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കും.ട്രെയിന്‍ പുറപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാരനു ടിക്കറ്റ് കൈമാറാം. പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, സഹോദരന്‍, സഹോദരി എന്നിവര്‍ക്കു മാത്രമേ ടിക്കറ്റ് കൈമാറാനാകൂ.അതുപോലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ട്രെയിന്‍ പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനു മുന്‍പ് ടിക്കറ്റ് കൈമാറാന്‍ അപേക്ഷ നല്‍കാം. സ്ഥാപന മേധാവിയാണ് അപേക്ഷിക്കേണ്ടത്.
0⃣2⃣ അമ്പത് കോടിക്കു മുകളില്‍ വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് പകര്‍പ്പ് നല്‍കണം
▶ ബാങ്ക് വായ്പകളില്‍ അമ്പത് കോടിക്കു മുകളിലുള്ളവയ്ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കി ധനകാര്യമന്ത്രാലയം. വായ്പ എടുക്കുന്നവരില്‍ നിന്ന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു കൂടി അപേക്ഷയോടൊപ്പം ശേഖരിക്കണമെന്ന് ബാങ്കുകള്‍ക്ക് ധനമന്ത്രാലയം നിര്‍ദേശം നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.വായ്പയെടുക്കുന്നവര്‍ 45 ദിവസത്തിനകം പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സമര്‍പ്പിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു.
0⃣3⃣ ലൈറ്റ് മെട്രോ: സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്
▶ലൈറ്റ് മെട്രോ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. തിരുവനന്തപുരത്തും കോഴിക്കോടും ബഹുജന പങ്കാളിത്തത്തോടെ സമരം നടത്തും. ഇന്ന് കോഴിക്കോട് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ധാരണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ മുനീര്‍ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം.ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ഒരു പ്രതിഭാശാലിക്ക് വേദനയോടെ പിറന്ന മണ്ണിലെ ഒരു പദ്ധതിയില്‍നിന്നും, അത് ഏതു സാഹചര്യത്തിലായാലും പിന്മാറേണ്ടിവരുന്നത് കേരളീയര്‍ക്കാകെ അപമാനമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
0⃣4⃣ പ്രവാസികള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കുന്ന പദ്ധതിയുമായി നോര്‍ക്ക
▶പ്രവാസികള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കുന്ന പദ്ധതിയുമായി നോര്‍ക്ക. അഞ്ചു വര്‍ഷത്തില്‍ അധികമായി വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പലര്‍ക്കും പദ്ധതിയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ട് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണിത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഇതിനു വേണ്ടി രജിസ്‌ട്രേഷന്‍ ഓണ്‍ലൈനയായിട്ട് വേണം നിര്‍വഹിക്കാന്‍.
0⃣5⃣ തമിഴ് കൊള്ളപ്പലിശാ സംഘം കൊച്ചിയില്‍ പിടിയില്‍, കേരളത്തില്‍ മാത്രം വിതരണം ചെയ്തത് 500 കോടി
▶തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ കൊള്ളപ്പലിശാ സംഘം കൊച്ചിയില്‍ പിടിയില്‍. വന്‍പലിശയ്ക്ക് കേരളത്തിലുടനീളം വന്‍ തുകകള്‍ വിതരണം ചെയ്യുന്നവരാണ് പിടിയിലായത്,തമിഴ്നാട് സ്വദേശികളായ ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിന്മേലാണ് അറസ്റ്റ്. കേരളത്തില്‍ മാത്രം ഇവര്‍ 500 കോടിയോളം രൂപ വിതരണം ചെയ്‌തെന്നാണ് വിവരം.പരാതിക്കാരനായ ഫിലിപ്പ് 40 ലക്ഷം രൂപ ഇവരില്‍ നിന്ന് വാങ്ങിയിരുന്നു. പണം തിരികെ നല്കിയ ശേഷവും ഫിലിപ്പിന്റെ ആഡംബരവാഹനം സംഘം തട്ടിയെടുത്തു. ഇതേത്തുടര്‍ന്നാണ് ഫിലിപ്പ് പൊലീസില്‍ പരാതി നല്കിയത്. കൊച്ചി കേന്ദ്രീകരിച്ച് വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പണം നല്കുന്നതായിരുന്നു ഇവരുടെ പതിവ്.
0⃣6⃣ ഫെയ്‌സ്ബുക്കിനെ വിറപ്പിച്ച് ഉപയോക്താക്കള്‍ ‘വെറൊ’യ്ക്ക് പുറകേ
▶ഇപ്പോള്‍ ഇന്റര്‍നെറ്റിലെ മുഖ്യ ചര്‍ച്ചാ വിഷയമായി ഇടംപിടിച്ചിരിക്കുകയാണ് വെറൊ. എന്താണ് വെറൊയെന്നല്ലേ. ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും പോലുള്ള ഒരു സാമൂഹ്യ മാധ്യമമാണിത്. വെറൊ എന്നത് ഒരു പുതിയ സംവിധാനമല്ല. മൂന്ന് വര്‍ഷം മുമ്പ് സാമൂഹ്യ മാധ്യമ ശ്രേണിയിലേക്ക് ചേക്കേറിയതാണ് വെറൊ. അതും ഫെയ്‌സ്ബുക്കിന് ഒരു എതിരാളിയാണ് തങ്ങളെന്ന് സ്വയം അവകാശപ്പെട്ടു കൊണ്ടു തന്നെ. പക്ഷേ സംഭവം അത്രയങ്ങ് കത്തിയില്ല. എന്നാല്‍ ഇപ്പോള്‍ കാര്യം കീഴ്‌മേല്‍ മറിഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി വെറൊ ഡൗണ്‍ലോഡ് ചെയ്യാന്‍ തിരക്ക് കൂടുകയാണ്.ശരിക്കും പറഞ്ഞാല്‍ അത്ര മേന്മയൊന്നും അവകാശപ്പെടാനില്ലാത്ത ആപ്പാണിത്. സുഗമമായി പ്രവര്‍ത്തിക്കുക പോലുമില്ല. ഡൗണ്‍ലോഡു ചെയ്ത പലര്‍ക്കും ആപ് ഉപയോഗിക്കാനേ സാധിച്ചിട്ടുമില്ല. എന്നിട്ടും ആളുകള്‍ ഇതിലേക്ക് ഇരച്ചെത്തുന്നു. കാരണമെന്തെന്നല്ലേ,
തങ്ങളുടെ സര്‍വീസ് ഉപയോഗിക്കുന്നതിനു താമസിയാതെ ഫീസ് ഏര്‍പ്പെടുത്തുമെന്ന കമ്പനിയുടെ പ്രസ്താവനയാണ് ആളുകളെ ഇളക്കി വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കാരണം. പെയ്ഡ് അവുകയാണോ എന്ന വിചാരിച്ച് ഉയോക്താക്കള്‍ ഫ്രീയായി വെറൊയെ സ്വന്തമാക്കാന്‍ ഇരച്ചെത്തി അത്രമാത്രം.
0⃣7⃣ കര്‍ദിനാളെ തൊടാന്‍ പൊലീസിന് മടി; കേസെടുക്കണമെങ്കില്‍ എജിയുടെ നിയമോപദേശം ലഭിക്കണം
▶സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില. വിധി വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.കേസ് എടുക്കുന്നത് സംബന്ധിച്ച് എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. ഇത് ലഭിച്ചശേഷം മാത്രം ഇക്കാര്യത്തില്‍ മുന്നോട്ട് പോയാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്. പൊലീസിന്റെ നടപടിക്കെതിരെ വൈദികസമിതി രംഗത്തെത്തിയിട്ടുണ്ട്. കര്‍ദിനാളിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുമെന്നും വിമതവിഭാഗം വൈദികര്‍ വ്യക്തമാക്കി.
0⃣8⃣ ബാങ്കുകളെ പറ്റിച്ചത് നൂറുകണക്കിന് നീരവുമാര്‍; മുന്‍ വര്‍ഷങ്ങളിലെ കിട്ടാക്കട കണക്കുകള്‍ പാര്‍ലമെന്റില്‍
▶വജ്രവ്യാപാരി നീരവ് മോദിക്ക് മുമ്പും രാജ്യത്തെ ബാങ്കുകള്‍ക്ക് വിവിധ ക്രമക്കേടുകളില്‍ കോടികള്‍ നഷ്ടം വന്നതായി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2420 കോടി രൂപയും വിവിധ ക്രമക്കേടുകളിലൂടെ നഷ്ടം വന്നുവെന്നാണ് ധനകാര്യമന്ത്രാലയം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2016 ഡിസംബര്‍ വരെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,40,958 കോടി രൂപയാണെന്ന് മറ്റൊരു റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നു.പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇന്ത്യയില്‍ ഏറ്റവും വലിയ തട്ടിപ്പിന് ഇരയായതെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രമക്കേട് എന്നാണ് പിഎന്‍ബി തട്ടിപ്പിനെ വിശേഷിപ്പിച്ചിരുന്നതും. എന്നാല്‍ 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും കൂടി 19533 കോടി രൂപയുടെ നഷ്ടവും അതില്‍ 2718 കേസുകളും ഉണ്ടെന്നാണ് പറയുന്നത്. അതേസമയം ഈ കേസുകള്‍ ഏതൊക്കെയാണെന്നോ ആര്‍ക്കെതിരെയാണെന്നോ ധനമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
0⃣9⃣ നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ച് പോകുന്നു?
▶ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച ട്രാന്‍സ്ഫറായിരുന്നു ബാഴ്‌സയില്‍ നിന്നും നെയ്മര്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് ചേക്കേറിയത്. അതു വരെ ഏതൊരു ക്ലബിനും അപ്രാപ്യമെന്നു കരുതിയിരുന്ന 222 ദശലക്ഷം യൂറോയെന്ന ലോക റെക്കോര്‍ഡ് തുകക്കാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് കൂടുമാറിയത്.എന്നാല്‍ ബാഴ്‌സ വിടാനുള്ള തന്റെ തീരുമാനത്തില്‍ കടുത്ത നിരാശനാണു നെയ്മറെന്നും മുന്‍ ക്ലബിലേക്കു തിരിച്ചു വരാന്‍ താരം ആഗ്രഹിക്കുന്നതായും പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവോ റിപ്പോര്‍ട്ടു ചെയ്തു. ഇന്നത്തെ സ്പാനിഷ് പത്രത്തിന്റെ പ്രധാന തലക്കെട്ടു തന്നെ ഈ വാര്‍ത്തയാണ്. ബാഴ്‌സലോണയിലെ തന്റെ മുന്‍ താരങ്ങളോടും എക്‌സിക്യൂട്ടീവുകളോടും ക്ലബിലേക്കു തിരിച്ചു വരുന്ന കാര്യം നെയ്മര്‍ വെളിപ്പെടുത്തിയതായും മുണ്ടോ ഡിപോര്‍ടിവോ പുറത്തു വിട്ടു.
1⃣0⃣ കേരളത്തിലും എന്‍ഡിഎയില്‍ പ്രതിസന്ധി, ബിഡിജെഎസ് മുന്നണി വിട്ടേക്കും
▶കേരളത്തില്‍ എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ബിഡിജെഎസ് മുന്നണി വിട്ടേക്കും. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം ബുധനാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. മുന്നണിയില്‍ ഇത്രയും കാലം തുടര്‍ന്നിട്ടും അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നാണ് ബിഡിജെഎസ് വിലയിരുത്തുന്നത്. ബിഡിജെഎസിന്റെ ആവശ്യമായ രാജ്യസഭാ സീറ്റ്, ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ എന്നിവയില്‍ ഇതു വരെ അനുകൂല തീരുമാനമുണ്ടാകത്തിലും പാര്‍ട്ടിക്ക് കനത്ത അതൃപ്തിയുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 14 നു കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസിന്റെ അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷം സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഡിജെഎസ് ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് യുപിയില്‍ നിന്ന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ഇതു സംബന്ധിച്ച യാതൊരു ഉറപ്പും ബിജെപിയില്‍ നിന്നും ലഭിച്ചില്ല. ഇതും അതൃപ്തി വര്‍ധിക്കാന്‍ കാരണമായി.

Comments
Post a Comment